കെ.എസ്. ആർ.ടി. സി : ബിജുപ്രഭാകർ സ്ഥാനമൊഴിഞ്ഞു
തിരുവനന്തപുരം: കെ.എസ്. ആർ.ടി.സി. സി.എം.ഡി. ബിജു പ്രഭാകർ സ്ഥാനമൊഴിഞ്ഞു. ഗതാഗത വകുപ്പുമന്ത്രി ഗണേഷ് കുമാറും ബിജു പ്രഭാകറും തമ്മിലുള്ള ശീതസമരം തുടരുന്നതിനിടയിലാണ് ഈ തീരുമാനമുണ്ടായത്. Also Read ;രാഹുലിന്റെ ഭാരത് ജോഡോ യാത്രയ്ക്ക് ചെലവ് 71.8 കോടി സി.എം.ഡി. സ്ഥാനത്ത് നിന്ന് തന്നെ ഒഴിവാക്കിത്തരണമെന്ന് ബിജു പ്രഭാകർ സർക്കാരിനോട് ആവശ്യപ്പെട്ടിരുന്നു. കെ.എസ്. ആർ.ടി.സി യിൽ കഴിഞ്ഞ രണ്ടര വർഷമായി നടപ്പാക്കിയ നവീകരണപ്രവർത്തനങ്ങളെ ഗണേശ്കുമാർ നിശിതമായി വിമർശിച്ചതാണ് ബിജു പ്രഭാകറിനെ പ്രകോപിപ്പിച്ചത്. അധികാരമേറ്റയുടനെ ഇലക്ട്രിക്ക് ബസ് സർവീസ് നഷ്ടമാണെന്ന് […]





Malayalam 





















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































