മാസപ്പടി കേസില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ട; രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി

തിരുവനന്തപുരം: സി പി ഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വത്തിനെതിരെ രൂക്ഷവിമര്‍ശനവുമായി മന്ത്രി വി ശിവന്‍കുട്ടി. മാസപ്പടി കേസില്‍ ബിനോയ് വിശ്വത്തിന് ഉത്കണ്ഠ വേണ്ടെന്നും കേസ് കൈകാര്യം ചെയ്യാന്‍ വീണാവിജയന് അറിയാമെന്നും വി ശിവന്‍കുട്ടി പറഞ്ഞു. ഇടതുമുന്നണി യോഗത്തിലായിരുന്നു ബിനോയ് വിശ്വം അഭിപ്രായം പറയേണ്ടിയിരുന്നത്. വീണയ്ക്കെതിരായ കേസിന് പിന്നില്‍ രാഷ്ട്രീയ ദുഷ്ടലാക്കുണ്ടെന്നും എല്‍ഡിഎഫ് പൂര്‍ണ പിന്തുണ നല്‍കിയിട്ടുണ്ടെന്നും മന്ത്രി വ്യക്തമാക്കി. Also Read; ഗവര്‍ണര്‍ക്ക് പുറമെ രാഷ്ട്രപതിക്കും ബില്ലുകള്‍ക്ക് സമയപരിധി നിശ്ചയിച്ച് സുപ്രീംകോടതി പിഎംശ്രീ പദ്ധതിയില്‍ ബിനോയ് വിശ്വത്തിന് […]

മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്ന് ബിനോയ് വിശ്വം

തിരുവനന്തപുരം: മദ്യനിരോധനമല്ല, മദ്യവര്‍ജനമാണ് പാര്‍ട്ടിയുടെ നയമെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. കമ്മ്യൂണിസ്റ്റുകാര്‍ പരസ്യമായി മദ്യപിച്ച് നാലുകാലില്‍ വരാന്‍ പാടില്ലെന്നും മദ്യപാനശീലമുണ്ടെങ്കില്‍ വീട്ടില്‍ വച്ചായിക്കോ എന്നും ബിനോയ് വിശ്വം പറഞ്ഞു. മദ്യ നയം സംബന്ധിച്ച സിപിഐ പാര്‍ട്ടി മെമ്പര്‍മാര്‍ക്കുള്ള പുതിയ പെരുമാറ്റച്ചട്ടത്തിലെ പരാമര്‍ശം ചര്‍ച്ചയായതോടെയാണ് സംസ്ഥാന സെക്രട്ടറിയുടെ വിശദീകരണം. Also Read; മുള്ളന്‍കൊല്ലിയിറങ്ങിയ കുട്ടിയാന പിടിയില്‍ ; കാലിലും ശരീരത്തിലും മുറിവുകള്‍, വിദഗ്ധ ചികിത്സയ്ക്ക് തോല്‍പ്പെട്ടിയിലേക്ക് മാറ്റും പ്രവര്‍ത്തകരുടെ മദ്യപാന വിലക്കിന് ഇളവ് നല്‍കുന്നതടക്കമുള്ള നിര്‍ദേശങ്ങളാണ് പുതിയ […]

‘ആര്‍എസ്എസ് ബന്ധമുള്ള എഡിജിപിയെ മാറ്റിയേ തീരൂ’ , നിലപാട് കടുപ്പിച്ച് സിപിഐ

കോട്ടയം: ആര്‍എസ്എസ് ബന്ധമുള്ള എഡിജിപി എം ആര്‍ അജിത് കുമാറിനെ മാറ്റിയേ തീരൂവെന്ന് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. സിപിഐയുടെ ഈ നിലപാട് സിപിഎമ്മിനെ അക്ഷരാര്‍ത്ഥത്തില്‍ പ്രതിരോധത്തിലാക്കിയിരിക്കുകയാണ്. ‘ആര്‍എസ്എസ് ബന്ധമുള്ള ഒരു ഉദ്യോഗസ്ഥന്‍ ഒരു കാരണവശാലും എല്‍ഡിഎഫ് ഭരിക്കുന്ന ഒരു സര്‍ക്കാരില്‍ എഡിജിപി ആകാന്‍ പാടില്ല. ക്രമസമാധാന ചുമതലയുള്ള എഡിജിപിക്ക് ഒരു കാരണവശാലും ആര്‍എസ്എസ് ബന്ധം പാടില്ല’. നിലപാടില്‍ നിന്നും വ്യതിചലിക്കരുതെന്നും ബിനോയ് വിശ്വം വ്യക്തമാക്കി. Also Read ; വീട്ടില്‍ സൂക്ഷിച്ചിരുന്ന മദ്യം മോഷ്ടിച്ച് കുടിച്ചു […]

എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം, എഡിജിപി-ആര്‍എസ്എസ് കൂടിക്കാഴ്ചയെ നിസാരവത്ക്കരിച്ച് എംവി ഗോവിന്ദന്‍

കണ്ണൂര്‍: എഡിജിപി എംആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി നടത്തിയതിനെ നിസാരവത്ക്കരിച്ച് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച നടത്തിയതിനെപ്പറ്റി ചോദിച്ചപ്പോള്‍ എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം എന്നുമാത്രം പറഞ്ഞ് പാര്‍ട്ടി സെക്രട്ടറി വിഷയം അവസാനിപ്പിക്കുകയായിരുന്നു. ‘അതിനെന്താ, എഡിജിപി എവിടെയെങ്കിലും പോയാല്‍ ഞങ്ങള്‍ക്ക് എന്ത് ഉത്തരവാദിത്തം’, എന്നായിരുന്നു ഗോവിന്ദന്‍ മാഷ് പ്രതികരിച്ചത്. അതേസമയം സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം ഈ കൂടിക്കാഴ്ചക്ക് നേരെ ആഞ്ഞടിച്ചിരുന്നു […]

കൂടിക്കാഴ്ച എന്തിനെന്ന് കേരളം അറിയണം, എഡിജിപിയും ആര്‍എസ്എസ് നേതാവും തമ്മിലുള്ള കൂടിക്കാഴ്ചക്കെതിരെ ആഞ്ഞടിച്ച് ബിനോയ് വിശ്വം

തിരുവനന്തപുരം: എഡിജിപി എം ആര്‍ അജിത് കുമാറിനെതിരെ ആഞ്ഞടിച്ച് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം. അജിത് കുമാര്‍ ആര്‍എസ്എസ് നേതാവുമായി കൂടിക്കാഴ്ച്ച നടത്തിയത് എന്തിനെന്ന് വിശദീകരിക്കണമെന്ന് ബിനോയ് വിശ്വം ആവശ്യപ്പെട്ടു. കൂടിക്കാഴ്ച എന്തിനെന്ന് കേരളത്തിന് അറിയണം. സ്വകാര്യ സന്ദര്‍ശനം ആണെങ്കിലും അത് എന്തിനെന്ന് ബിനോയ് വിശ്വം ചോദിച്ചു. Also Read; മുഖ്യമന്ത്രിയുടെ സന്ദേശമാണ് എഡിജിപി ആര്‍എസ്എസിനെ അറിയിച്ചത്: കെ മുരളീധരന്‍ പാറമേക്കാവ് വിദ്യാമന്ദിര്‍ ആര്‍എസ്എസ് ക്യാമ്പിനിടെയായിരുന്നു ക്രമസമാധാന ചുമതലയുള്ള എഡിജിപി എം ആര്‍ അജിത് കുമാര്‍ ആര്‍എസ്എസ് […]

മുകേഷ് എംഎല്‍എ സ്ഥാനം ഒഴിയണം; നിലപാടിലുറച്ച് ബൃന്ദ കാരാട്ടും ആനി രാജയും

തിരുവനന്തപുരം: ലൈംഗികാതിക്രമ കേസില്‍ ആരോപണവിധേയനായ മുകേഷ് രാജിവെക്കണമെന്ന നിലപാടിലുറച്ച് ബൃന്ദ കാരാട്ട്. തങ്ങള്‍ക്കെതിരെ ആരോപണമുയര്‍ന്നപ്പോള്‍ കോണ്‍ഗ്രസ് എംഎല്‍എമാര്‍ രാജി വെച്ചില്ല എന്നത് രാജി വെക്കാതിരിക്കാനുള്ള ന്യായമാവരുതെന്നും കേസ് പ്രത്യേക അന്വേഷണസംഘം അന്വേഷിക്കുന്ന പശ്ചാത്തലത്തില്‍ മുകേഷ് രാജി വെച്ച് അന്വേഷണം നേരിടണമെന്നും ബൃന്ദ കാരാട്ട് പറഞ്ഞു. Also Read; മോഹന്‍ലാലിനും ആന്റണി പെരുമ്പാവൂരിനുമെതിരായ കേസ് ഇന്ന് കോടതിയില്‍ എം മുകേഷിന്റെ എംഎല്‍എ സ്ഥാനത്ത് നിന്നുളള രാജിയില്‍ തിരക്ക് കൂട്ടേണ്ടതില്ലെന്നാണ് സിപിഐ സംസ്ഥാന സെക്രട്ടറി ബിനോയ് വിശ്വം പറഞ്ഞത്. ആരോപണം നേരിട്ടവര്‍ […]