January 27, 2026

അമീബിക് മസ്തിഷ്‌ക ജ്വരമെന്ന് സംശയം; രണ്ട് യുവാക്കളുടെ രക്തസാമ്പിളുകള്‍ പരിശോധനയ്ക്ക് അയയ്ക്കും

തിരുവനന്തപുരം: അമീബിക് മസ്തിഷ്‌ക ജ്വരമാണോ എന്ന് സംശയിക്കുന്ന രണ്ട് യുവാക്കളുടെ രക്തസാമ്പിളുകള്‍ ഇന്ന് പരിശോധനയ്ക്ക് അയയ്ക്കും. രോഗലക്ഷണങ്ങളുള്ള നെയ്യാറ്റിന്‍കര നെല്ലിമൂട് സ്വദേശികളായ യുവാക്കള്‍ നിലവില്‍ മെഡിക്കല്‍ കോളേജില്‍ ചികിത്സയില്‍ തുടരുകയാണ്. നെയ്യാറ്റിന്‍കര കണ്ണറവിളയില്‍ യുവാവ് മരിച്ചത് അമീബിക് മസ്തിഷ്‌കജ്വരം ബാധിച്ചാണെന്ന് സംശയിക്കുന്നതിനിടെയാണ് പനിബാധിതരായവരെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചിട്ടുള്ളത്. Also Read; വയനാട് ഉരുള്‍പൊട്ടല്‍ ; തിരച്ചില്‍ ഏഴാം ദിവസവും തുടരുന്നു, മരണസംഖ്യ 387 ആയി കണ്ണറവിള, അനുലാല്‍ ഭവനില്‍ അഖില്‍(27) ആണ് കഴിഞ്ഞ മാസം 23ന് മരിച്ചത്. കണ്ണറവിളയ്ക്കു സമീപത്തെ […]