January 30, 2026

റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം

സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിലേക്ക് മാറാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം. വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ (പിങ്ക് കാര്‍ഡ് ) വിഭാഗത്തിലേക്ക് മാറ്റാന്‍ ഈ മാസം 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ കേന്ദ്രങ്ങള്‍ / ജനസേവന കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ ecitizen.civilsupplieskerala.gov.in വഴിയോ അപേക്ഷ നല്‍കാം. കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ തിരുത്തല്‍ വരുത്തി അപേക്ഷിക്കണം. മുന്‍ഗണനാ കാര്‍ഡില്‍ കൂടുതല്‍ റേഷന്‍ വിഹിതം സൗജന്യ നിരക്കില്‍ ലഭിക്കും. […]

മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ.

മുംബൈ: മറാത്ത സംവരണ ബില്‍ പാസാക്കി മഹാരാഷ്ട്ര നിയമസഭ. ഏകകണ്ഠമായാണ് ബില്‍ പാസാക്കിയത്. വിദ്യാഭ്യാസ മേഖലയിലും സര്‍ക്കാര്‍ ജോലികളിലും മറാത്ത സമുദായങ്ങള്‍ക്ക് 10 ശതമാനം സംവരണം വ്യവസ്ഥ ചെയ്യുന്നതാണ് ബില്‍. ഏകദേശം 2.5 കോടി കുടുംബങ്ങളെ ഉള്‍പ്പെടുത്തി നടത്തിയ സര്‍വേയുടെ അടിസ്ഥാനത്തില്‍ മഹാരാഷ്ട്ര സംസ്ഥാന പിന്നാക്ക വിഭാഗ കമ്മീഷന്‍ സമര്‍പ്പിച്ച റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് ബില്‍ അവതരിപ്പിച്ചത്. Also Read ;പുതിയ മൃഗശാലയും വനസഫാരിയും വേണ്ട സുപ്രിംകോടതി റിപ്പോര്‍ട്ട് പ്രകാരം മഹാരാഷ്ട്രയിലെ ജനസംഖ്യയുടെ 28 ശതമാനവും മറാത്ത സമുദായമാണ്. […]