റേഷന്‍ കാര്‍ഡുകള്‍ മുന്‍ഗണനാ വിഭാഗത്തിലേക്ക് മാറ്റാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം
സംസ്ഥാനത്തെ റേഷന്‍ കാര്‍ഡ് ഉടമകളില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ കാര്‍ഡിലേക്ക് മാറാന്‍ ഇന്നുമുതല്‍ അപേക്ഷിക്കാം. വെള്ള, നീല റേഷന്‍ കാര്‍ഡുകളുള്ളവരില്‍ അര്‍ഹരായവര്‍ക്ക് മുന്‍ഗണനാ (പിങ്ക് കാര്‍ഡ് ) വിഭാഗത്തിലേക്ക് മാറ്റാന്‍ ഈ മാസം 15 വരെ ഓണ്‍ലൈനായി അപേക്ഷ നല്‍കാം. അക്ഷയ കേന്ദ്രങ്ങള്‍ / ജനസേവന കേന്ദ്രങ്ങള്‍ വഴിയോ സിറ്റിസണ്‍ ലോഗിന്‍ പോര്‍ട്ടല്‍ ecitizen.civilsupplieskerala.gov.in വഴിയോ അപേക്ഷ നല്‍കാം. കാര്‍ഡിലെ വിവരങ്ങളില്‍ മാറ്റമുണ്ടെങ്കില്‍ തിരുത്തല്‍ വരുത്തി അപേക്ഷിക്കണം. മുന്‍ഗണനാ കാര്‍ഡില്‍ കൂടുതല്‍ റേഷന്‍ വിഹിതം സൗജന്യ നിരക്കില്‍ ലഭിക്കും. […]





Malayalam 




















































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































