January 27, 2026

സ്ഥലത്തിന് എന്‍ഒസി നല്‍കാന്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത് 35000 രൂപ; പാലക്കാട് 2 വനംവകുപ്പ് ഉദ്യോഗസ്ഥര്‍ പിടിയില്‍

പാലക്കാട്: പാലക്കാട് കടമ്പഴിപുറത്ത് കൈക്കൂലി വാങ്ങുന്നതിനിടെ രണ്ട് വനം വകുപ്പുദ്യോഗസ്ഥരെ പിടികൂടി. ഫോറസ്റ്റ് സര്‍വേയര്‍ ഫ്രാങ്ക്‌ളിന്‍ ജോര്‍ജ്, ബീറ്റ്‌ഫോറസ്റ്റ് ഓഫീസര്‍ സുജിത്ത് എന്നിവരാണ് പിടിയിലായത്. വനം വകുപ്പിന്റെ ഭൂമിയോട് ചേര്‍ന്ന് കിടക്കുന്ന സ്വകാര്യ വ്യക്തിയുടെ സ്ഥലത്തിന് എന്‍ഒസി നല്‍കുന്നതിനാണ് 35,000 രൂപയാണ് ഇവര്‍ കൈക്കൂലിയായി ആവശ്യപ്പെട്ടത്. ഭൂമി അളന്ന് കൈക്കൂലി വാങ്ങുന്നതിനിടയിലാണ് ഇരുവരും പിടിയിലായത്. Also Read; വാളയാറില്‍ മരിച്ച പെണ്‍കുട്ടികളുടെ മാതാപിതാക്കള്‍ക്ക് സമന്‍സ് അയച്ച് സിബിഐ കോടതി

ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎമ്മിന്റെ കൈക്കൂലിക്കേസ്; പിടിച്ചെടുത്തത് വീടുപണിക്കായി കടം വാങ്ങിയ പണമെന്ന് വാദം

തിരുവനന്തപുരം: വീട് പണിക്കായി പമ്പ് ഉടമയില്‍ നിന്ന് കടം വാങ്ങിയ പണമാണ് കൈക്കൂലിയെന്ന പേരില്‍ വിജിലന്‍സ് പിടിച്ചെടുത്തതെന്ന് ഇന്ത്യന്‍ ഓയില്‍ കോര്‍പ്പറേഷന്‍ ഡിജിഎം അലക്സ് മാത്യു. വിജിലന്‍സ് കസ്റ്റഡിയില്‍ നടത്തിയ ചോദ്യം ചെയ്യലിലാണ് അലക്‌സ് മാത്യുവിന്റെ ദുര്‍ബലമായ വാദം. Also Read; ആശമാരുടെ നിരാഹാര സമരം മൂന്നാം ദിവസത്തിലേക്ക്; സമരം നടത്തുന്നവരുടെ ആരോഗ്യനിലയില്‍ ആശങ്ക കൈക്കൂലി വാങ്ങുന്നതിനിടെ ഇന്ത്യന്‍ ഓയില്‍ കോര്‍പറേഷന്‍ ഡിജിഎം അലക്സ് മാത്യുവിനെ വിജിലന്‍സാണ് കയ്യോടെ പിടികൂടിയത്. കൊല്ലം കടക്കലിലെ ഗ്യാസ് എജന്‍സി ഉടമ മനോജിന്റെ […]

ചെക്ക് പോസ്റ്റുവഴി കൈക്കൂലി; 20 മോട്ടോര്‍ വാഹന ചെക്ക് പോസ്റ്റുകളും നിര്‍ത്തലാക്കിയേക്കും

തിരുവനന്തപുരം: സംസ്ഥാനത്ത് മോട്ടോര്‍ വാഹനവകുപ്പിന്റെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ നീക്കം. വ്യാപകമായി കൈക്കൂലി വാങ്ങുന്നുവെന്ന വിജിലന്‍സ് കണ്ടെത്തലിന്റെ അടിസ്ഥാനത്തിലാണ് ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കാന്‍ ആലോചിക്കുന്നത്. ജിഎസ്ടി വകുപ്പുമായി സഹകരിച്ചുകൊണ്ടുള്ള പുതിയ പരിശോധനക്കുള്ള ശുപാര്‍ശ ഗതാഗത കമ്മീഷണര്‍ സര്‍ക്കാറിന് സമര്‍പ്പിക്കും. Also Read; ഹൈക്കോടതി നടപടിയില്‍ ഭയന്നു ; അതിവേഗത്തില്‍ ജയില്‍ മോചിതനായി ബോബി ചെമ്മണ്ണൂര്‍ ജി.എസ്.ടി നടപ്പാക്കിയതോടെ ചെക്ക് പോസ്റ്റുകള്‍ നിര്‍ത്തലാക്കണമെന്ന് കേന്ദ്രസര്‍ക്കാര്‍ നേരത്തെ തന്നെ നിര്‍ദ്ദേശം നല്‍കിയിരുന്നു. എന്നാല്‍ രാജ്യത്ത് ചുരുക്കം ചില സംസ്ഥാനങ്ങള്‍ മാത്രമാണ് ചെക്ക് […]

മെഡിക്കല്‍ കോഴ വിവാദം: എംടി രമേശിനെതിരെ കൈക്കൂലി ആരോപണവുമായി മുന്‍ ബിജെപി നേതാവ്

കൊച്ചി: സ്വകാര്യ മെഡിക്കല്‍ കോളേജിന് അനുമതി വാഗ്ദാനം ചെയ്ത് ബിജെപി നേതാവ് എംടി രമേശ് 9 കോടി രൂപ കൈക്കൂലി വാങ്ങിയെന്ന ആരോപണവുമായി മുന്‍ ബിജെപി നേതാവ് എകെ നസീര്‍. മെഡിക്കല്‍ കോഴ കേസില്‍ പുനരന്വേഷണം നടത്തിയാല്‍ ബിജെപി നേതാക്കള്‍ക്കെതിരെ തെളിവു കൈമാറാന്‍ തയാറാണെന്നും പാര്‍ട്ടിയുടെ മുന്‍ സംസ്ഥാന സെക്രട്ടറി എകെ നസീര്‍ പറഞ്ഞു. കുമ്മനം രാജശേഖരന്‍ സംസ്ഥാന പ്രസിഡന്റായിരുന്ന കാലത്ത് സംസ്ഥാന ബിജെപിയെ പിടിച്ചുലച്ച മെഡിക്കല്‍ കോഴ വിവാദം അന്വേഷിച്ച രണ്ടംഗ സമിതിയിലെ അംഗമായിരുന്നു പാര്‍ട്ടിയുടെ […]

34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി

പട്‌ന: 34 വര്‍ഷത്തിന് മുമ്പുള്ള കൈക്കൂലിക്കേസില്‍ മുന്‍ പോലീസ് ഉദ്യോഗസ്ഥനെ അറസ്റ്റ് ചെയ്യാന്‍ നിര്‍ദേശിച്ച് കോടതി. 1990ല്‍ ബീഹാറിലെ സഹാര്‍സ റെയില്‍വേ സ്റ്റേഷനില്‍വെച്ച് പച്ചക്കറി വില്‍പനക്കാരിയില്‍ നിന്നും 20 രൂപ കൈക്കൂലി വാങ്ങിയതിനാണ് ഇയാള്‍ക്കെതിരെ നടപടിയുണ്ടായത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. 1990 മെയ് ആറിന് സഹാര്‍സ റെയില്‍വേ സ്റ്റേഷനില്‍ ഡ്യൂട്ടിയിലുണ്ടായിരുന്ന കോണ്‍സ്റ്റബിളായ സുരേഷ് പ്രസാദ് സിങ് സ്റ്റേഷനിലേക്ക് പച്ചക്കറിയുമായി എത്തിയ സതിദേവിയെ തടഞ്ഞ് 20 രൂപ കൈക്കൂലി വാങ്ങുകയായിരുന്നു. […]

22 ലക്ഷം വാങ്ങാനുള്ള ശക്തി പ്രമോദിനില്ല, കോഴ ആരോപണത്തില്‍ മുഹമ്മദ് റിയാസും കുറ്റക്കാരന്‍, സത്യം പുറത്തുവരണം, കോണ്‍ഗ്രസ് സമരത്തിന്

കോഴിക്കോട്: കോഴ ആരോപണത്തില്‍ പ്രമോദ് കോട്ടൂളിക്കെതിരെ നടപടിയെടുത്തത് എന്തിന്റെ പേരിലെന്ന് സിപിഐഎം വ്യക്തമാക്കണമെന്ന് ഡിസിസി പ്രസിഡന്റ് പ്രവീണ്‍ കുമാര്‍. 22 ലക്ഷം വാങ്ങാനുള്ള ശക്തി പ്രമോദിനില്ല. ഇതിന്റെ പിന്നില്‍ ആരെല്ലാമാണ് എന്ന് കണ്ടെത്തണം. കോഴിക്കോട് ഡിസിസി അന്വേഷണം ആവശ്യപ്പെട്ട് ഡിജിപിക്ക് പരാതി നല്‍കും. നീതി കിട്ടിയില്ലെങ്കില്‍ കോടതിയെ സമീപിക്കുമെന്നും പ്രവീണ്‍ കുമാര്‍ പറഞ്ഞു. Also Read ; സംസ്ഥാനത്ത് പകര്‍ച്ചപ്പനി പടരുന്നു, അതീവ ജാഗ്രത പിഎസ്‌സി കോഴയില്‍ മന്ത്രി മുഹമ്മദ് റിയാസും കുറ്റക്കാരനാണ്. റിയാസിന് പരാതി ലഭിച്ചപ്പോള്‍ പൊലീസിനോടാണ് […]