September 8, 2024

നവവധു ഗാര്‍ഹികപീഡനത്തിനിരയായ കേസ്; സിങ്കപ്പൂരിലാണെന്ന് രാഹുല്‍, ബ്ലൂ കോര്‍ണര്‍ നോട്ടീസയക്കാന്‍ പോലീസ്

കോഴിക്കോട്: പന്തീരാങ്കാവില്‍ നവവധു ഗാര്‍ഹികപീഡനത്തിനിരയായ സംഭവത്തില്‍ പ്രതിയായ രാഹുല്‍ പി. ഗോപാലിനായി പോലീസ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാനൊരുങ്ങുമ്പോള്‍, താന്‍ വിദേശത്തേക്ക് കടന്നെന്ന വെളിപ്പെടുത്തലുമായി രാഹുല്‍. വിദേശത്തേക്കുകടന്നെന്ന സംശയത്തെത്തുടര്‍ന്നാണ് ബ്ലൂ കോര്‍ണര്‍ നോട്ടീസ് പുറപ്പെടുവിക്കാന്‍ ഇന്റര്‍പോളിന് അപേക്ഷ നല്‍കിയത്. പ്രതി വിദേശത്തേക്കുപോയതായി ഇപ്പോഴും പോലീസ് പൂര്‍ണമായും വിശ്വാസത്തിലെടുത്തിട്ടില്ലെന്നിരിക്കെയാണ് താന്‍ സിങ്കപ്പൂരിലാണെന്നും തന്റെപേരിലുള്ള സ്ത്രീപീഡനപരാതി കെട്ടിച്ചമച്ചതാണെന്നും രാഹുല്‍ ‘മാതൃഭൂമി’യോട് പറഞ്ഞത്. ഈ മാസം അഞ്ചിനാണ് പറവൂര്‍ സ്വദേശിയായ യുവതിയും രാഹുലും വിവാഹിതരായത്. ഞായറാഴ്ച യുവതിയുടെ മാതാപിതാക്കള്‍ രാഹുലിന്റെ വീട്ടിലെത്തിയപ്പോഴാണ് […]

ഗാര്‍ഹികപീഡനം; 70 പവനിലേറെ നല്‍കി, മര്‍ദനം പണവും കാറും ആവശ്യപ്പെട്ട്; മകള്‍ വിസ്മയയും ഉത്രയും ആവരുതെന്ന് പിതാവ്

കോഴിക്കോട്: ”വിവാഹം കഴിച്ച് ആറാം ദിവസം എന്റെ മകള്‍ക്ക് ഭര്‍ത്താവില്‍നിന്ന് ക്രൂരമായി മര്‍ദനമേറ്റു. അവള്‍ മര്‍ദനമേറ്റ് അവശനിലയിലായിരുന്നിട്ടും പോലീസ് ഗാര്‍ഹികപീഡനത്തിന് മാത്രമാണ് ആദ്യം കേസെടുത്തത്. പ്രതിയെ റിമാന്‍ഡ് ചെയ്യുന്നത് ഒഴിവാക്കുകയുമാണ് അവര്‍ ചെയ്തത്.” -ഇതൊരച്ഛന്റെ തേങ്ങലാണ്. തന്റെ മകള്‍ക്ക്, സ്ത്രീധനപീഡനത്തിനിരയായി മരിച്ച വിസ്മയയുടെയും ഉത്ര യുടെയും അനുഭവമുണ്ടാകരുതെന്നാഗ്രഹിച്ച് പോലീസിനുമുന്നിലെത്തിയ നിസ്സഹായനായ ആ അച്ഛന് കിട്ടിയത് പരിഹാസം. വിസ്മയ കേസെല്ലാം മാധ്യമങ്ങള്‍ കെട്ടിച്ചമച്ചതാണെന്ന് പറഞ്ഞ് ഇന്‍സ്‌പെക്ടര്‍ പരിഹസിക്കുകയായിരുന്നുവെന്ന് ആ അച്ഛന്‍ പറയുന്നു. ഒടുവില്‍ സംഭവം വിവാദമായപ്പോള്‍മാത്രം ചൊവ്വാഴ്ച രാത്രിയോടെ […]

കോഴിക്കോട് നവവധു നേരിട്ടത് ക്രൂരമര്‍ദനം,വയര്‍ കഴുത്തിലിട്ട് മുറുക്കി;വിവരമറിഞ്ഞയുടന്‍ മാതാപിതാക്കള്‍ പരാതി നല്‍കി

കൊച്ചി: വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കുള്ളില്‍ നവവധുവിന് ഭര്‍ത്താവിന്റെ ക്രൂരമര്‍ദനം.പറവൂര്‍ സ്വദേശിയായ യുവതിയാണ് കോഴിക്കോട് പന്തീരാങ്കാവിലെ ഭര്‍ത്തൃവീട്ടില്‍ മര്‍ദനത്തിനിരയായത്. സംശയത്തിന്റെ പേരിലാണ് മദ്യപിച്ചെത്തി ഭര്‍ത്താവ് തന്നെ ക്രൂരമായി മര്‍ദിച്ചതെന്ന് അതിക്രമത്തിനിരയായ യുവതി പറഞ്ഞു. മൊബൈല്‍ ചാര്‍ജറിന്റെ വയര്‍ കഴുത്തില്‍ മുറുക്കിയെന്നും ക്രൂരമായി മര്‍ദിച്ചെന്നും യുവതി പറഞ്ഞു. ഗുരുതരമായി പരിക്കേറ്റ യുവതി പറവൂര്‍ താലൂക്കാശുപത്രിയില്‍ ചികിത്സയിലാണ്. Also Read ; മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവം; മരണം 12 ആയി, 60 പേര്‍ക്ക് പരിക്ക് ഈ മാസം അഞ്ചിനാണ് പറവൂര്‍ […]

സല്‍ക്കാരച്ചടങ്ങില്‍ വെച്ച് വധുവിന്റെ ശരീരത്തില്‍ പാടുകള്‍ കണ്ടു; ഭര്‍ത്താവിനെതിരെ കേസ്, ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് യുവതി

കോഴിക്കോട്: കോഴിക്കോട് ഭര്‍ത്തൃവീട്ടില്‍ നവവധുവിന് മര്‍ദനമേറ്റ സംഭവത്തില്‍ ഭര്‍ത്താവ് പന്തീരാങ്കാവ് സ്വദേശി രാഹുലിന് എതിരെ പോലീസ് കേസെടുത്തു. ഗാര്‍ഹിക പീഡന വകുപ്പുകള്‍ ചുമത്തിയാണ് കേസ്. വധുവിന്റെ വീട്ടുകാരാണ് പരാതി നല്‍കിയത്. വിവാഹ ബന്ധം തുടരാന്‍ താല്‍പര്യം ഇല്ലെന്ന് യുവതി പൊലീസിനെ അറിയിച്ചു. കുടുംബത്തോടൊപ്പം യുവതി നാട്ടിലേക്ക് മടങ്ങി. മെയ് 5ന് എറണാകുളത്ത് വെച്ചായിരുന്നു ഇവരുടെ വിവാഹം. Also Read ; ട്രെയിനില്‍ വീണ്ടും ടിടിഇക്ക് മര്‍ദ്ദനം ; അക്രമം റിസര്‍വേഷന്‍ കോച്ചില്‍ ടിക്കറ്റില്ലാതെ കയറിയത് ചോദ്യം ചെയ്തതിന് എറണാകുളത്ത് […]