February 2, 2026

കേരളത്തില്‍ ബുള്ളറ്റ് ട്രെയിന്‍ വരണം, റെയില്‍വേക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാന്‍ തീരുമാനം: സുരേഷ് ഗോപി

കൊച്ചി: ഇന്ത്യയില്‍ ഇത് ബുള്ളറ്റ് ട്രെയന്‍ വരുന്ന കാലമാണ് കേരളത്തിലും ബുള്ളറ്റ് ട്രെയിന്‍ വരണമെന്ന് കേന്ദ്രമന്ത്രി സുരേഷ് ഗോപി. ടൂറിസം പെട്രോളിയം മന്ത്രിയാണെങ്കിലും റെയില്‍വേയ്ക്ക് വേണ്ടി കഠിനാധ്വാനം ചെയ്യാനാണ് തീരുമാനം എന്നും മന്ത്രി പറഞ്ഞു. വന്ദേഭാരതിന്റെ ഫ്‌ലാഗിഫ് ഓഫിന് മുമ്പ് മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. തിരുവനന്തപുരത്ത് മെട്രോ റെയില്‍ വരുന്നു…ആദ്യഘട്ട അലൈന്‍മെന്റിന് അംഗീകാരം വന്ദേഭാരത് എന്ന വിപ്ലവ റെയില്‍ ഓപ്പറേഷന്‍ വന്നപ്പോള്‍ മറ്റു പല ട്രെയിനുകളും വൈകുന്നുവെന്നും സ്റ്റോപ്പുകളുടെ എണ്ണം കൂടിയെന്നും വേഗം കൂടിയെന്നുമൊക്കെ യാത്രക്കാര്‍ക്ക് പരാതിയുണ്ട്. […]

ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026ല്‍; 270 കിലോമീറ്റര്‍ അടിത്തറ പൂര്‍ത്തിയായെന്ന് റെയില്‍വേ മന്ത്രി

അഹമ്മദാബാദ്: ഇന്ത്യയിലെ ആദ്യ ബുള്ളറ്റ് ട്രെയിന്‍ 2026 മുതല്‍ പ്രവര്‍ത്തനം ആരംഭിക്കുമെന്ന് കേന്ദ്ര റെയില്‍വേ മന്ത്രി അശ്വിനി വൈഷ്ണവ്. സൂറത്ത് മുതല്‍ ബിലിമോറ വരെയാണ് ആദ്യ ബുള്ളറ്റ് ട്രെയിന്‍ സര്‍വീസ് നടത്താന്‍ തീരുമാനിച്ചിരിക്കുന്നത്. ഗാന്ധിനഗറില്‍ നടക്കുന്ന 2024 ലെ വൈബ്രന്റ് ഗുജറാത്ത് സമ്മിറ്റില്‍ വെച്ചായിരുന്നു സ്വപ്‌ന പദ്ധതിയെക്കുറിച്ചുള്ള മന്ത്രിയുടെ പ്രഖ്യാപനം. ഗുജറാത്ത്, മഹാരാഷ്ട്ര, ദാദ്ര, നാഗര്‍ ഹവേലി എന്നീ സ്ഥലങ്ങളിലൂടെ കടന്നുപോകുന്ന ബുള്ളറ്റ് ട്രെയിന്‍ പ്രൊജക്ടിന് ആവശ്യമായ മുഴുവന്‍ സ്ഥലവും ഏറ്റെടുത്തതായി റെയില്‍വേ മന്ത്രാലയം ജനുവരി എട്ടിന് […]