November 21, 2024

യുഎഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്സാനി അന്തരിച്ചു

ദുബായ്: യു.എ.ഇയിലെ മുതിര്‍ന്ന ഇന്ത്യന്‍ പ്രവാസി വ്യവസായി റാം ബുക്സാനി (83) ദുബായില്‍ അന്തരിച്ചു. ഐ.ടി.എല്‍. കോസ്മോസ് ഗ്രൂപ്പിന്റെ ചെയര്‍മാനാണ്. ഇന്‍ഡസ് ബാങ്ക് ഡയറക്ടര്‍, ഇന്ത്യന്‍ സ്‌കൂള്‍ ഡയറക്ടര്‍ ബോര്‍ഡ് ചെയര്‍മാന്‍, ഓവര്‍സീസ് ഇന്ത്യന്‍സ് ഇക്കണോമിക് ഫോറം സ്ഥാപക ചെയര്‍മാന്‍ തുടങ്ങിയ പദവികള്‍ വഹിച്ചിട്ടുണ്ട്. Also Read ; മുംബൈയില്‍ കനത്ത മഴയും വെള്ളക്കെട്ടും ; വിദ്യാഭ്യാസ സ്ഥാപനങ്ങള്‍ക്ക് അവധി 1959-ലാണ് റാം ബുക്സാനി ദുബായില്‍ എത്തുന്നത്. ഇറാഖിന്റെ കുവൈത്ത് അധിനിവേശകാലത്ത് പ്രവാസികള്‍ക്ക് അഭയകേന്ദ്രം ഒരുക്കാനും അവരെ നാട്ടിലെത്തിക്കാനും […]

റാമോജി ഗ്രൂപ്പിന്റെ തലവനായ രാമോജി റാവു അന്തരിച്ചു

ഹൈദരാബാദ്: വ്യവസായിയും റാമോജി ഗ്രൂപ്പിന്റെ തലവനുമായ രാമോജി റാവു (87) അന്തരിച്ചു. രക്തസമ്മര്‍ദ്ദം, ശ്വാസതടസ്സം അടക്കമുള്ള ആരോഗ്യപ്രശ്നങ്ങളെത്തുടര്‍ന്ന് ഹൈദരാബാദിലെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരിക്കെയാണ് വിടവാങ്ങല്‍. കുറച്ചുവര്‍ഷങ്ങള്‍ക്ക് മുമ്പാണ് രാമോജി അര്‍ബുദത്തെ അതിജീവിച്ചത്. Also Read; അങ്കമാലിയില്‍ ഒരു കുടുംബത്തിലെ നാല് പേര്‍ക്ക് ദാരുണാന്ത്യം സംഭവിച്ച തീപിടിത്തത്തില്‍ ഷോര്‍ട്ട് സര്‍ക്യൂട്ടല്ലെന്ന് സംശയം, വില്ലനായത് എസിയോ? ലോകത്തിലെ ഏറ്റവും വലിയ ചലച്ചിത്ര നിര്‍മ്മാണ കേന്ദ്രമായ റാമോജി ഫിലിം സിറ്റി, 1983 ല്‍ സ്ഥാപിതമായ ചലച്ചിത്ര നിര്‍മ്മാണ കമ്പനിയായ ഉഷാകിരന്‍ മൂവീസ് എന്നിവയുടെ […]

സ്വര്‍ണവില കുറഞ്ഞു; പവന് 53,500ല്‍ താഴെ

കൊച്ചി: സംസ്ഥാനത്ത് സ്വര്‍ണവില കുറഞ്ഞു. 160 രൂപ കുറഞ്ഞ് ഒരു പവന്‍ സ്വര്‍ണത്തിന്റെ വില 53,280 രൂപയായി. ഗ്രാമിന് 20 രൂപയാണ് കുറഞ്ഞത്. 6660 രൂപയാണ് ഒരു ഗ്രാം സ്വര്‍ണത്തിന്റെ വില. Also Read ;സെന്‍ട്രല്‍ ലെതര്‍ റിസര്‍ച്ച് ഇന്‍സ്റ്റിറ്റ്യൂട്ടില്‍ നല്ല ശമ്പളത്തില്‍ ജോലി 20ന് 55,120 രൂപയായി ഉയര്‍ന്ന് സ്വര്‍ണവില പുതിയ ഉയരം കുറിച്ചിരുന്നു. തുടര്‍ന്ന് നാലുദിവസത്തിനിടെ പവന് രണ്ടായിരം രൂപ കുറഞ്ഞ ശേഷം ഏറിയുംകുറഞ്ഞും നിന്ന സ്വര്‍ണവില ഇന്നലെ തിരിച്ചുകയറി 53,000ന് മുകളില്‍ എത്തുകയായിരുന്നു. […]

ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക്

കഴിഞ്ഞ ഒമ്പത് മാസത്തിനിടെ ആദ്യമായി ലോകത്തെ സമ്പന്നരുടെ പട്ടികയില്‍ എലോണ്‍ മസ്‌ക് രണ്ടാം സ്ഥാനത്തേക്ക് പിന്തള്ളപ്പെട്ടു. തിങ്കളാഴ്ച ടെസ്വ ഇന്‍കോര്‍പ്പറേറ്റിലെ ഓഹരികള്‍ 7.2 ശതമാനമായി ഇടിഞ്ഞതാണ് മസ്‌കിന് ഒന്നാം സ്ഥാനം നഷ്ടമാവാന്‍ പ്രധാന കാരണം. ബ്ലൂംബെര്‍ഗ് ബില്യണയേഴ്‌സ് ഇന്‍ഡക്‌സ് പ്രകാരം ഇപ്പോള്‍ 60കാരനായ ആമസോണിന്റെ സ്ഥാപകന്‍ ജെഫ് ബെസോസ് ആണ് ലോകത്തിലെ സമ്പന്നരില്‍ ഒന്നാമന്‍. Also Read ; കോട്ടയത്ത് താന്‍ മത്സരിക്കും, ഇടുക്കി, മാവേലിക്കര സീറ്റുകളും ബി.ഡി.ജെ.എസിന്: തുഷാര്‍ വെള്ളാപ്പള്ളി മസ്‌കിന്റെ ഇപ്പോഴത്തെ ആസ്തി 197.7 ബില്യണ്‍ […]

കുവൈത്ത് ദിനാര്‍ ഒന്നാം സ്ഥാനത്ത്

ലോകത്തിലെ ഏറ്റവും ശക്തമായ കറൻസികളുടെ പട്ടികയിൽ ഒന്നാം സ്ഥാനം കുവൈറ്റ് ദിനാറിന്. 3.25 ഡോളറിന് തുല്യമാണ് ഒരു കുവൈത്ത് ദിനാർ.പട്ടികയിലെ പത്താം സ്ഥാനമാണ് യുഎസ് ഡോളറിൻ്റേത്. ലോകത്തെ ശക്തമായ പത്ത് കറൻസികളുടെ പട്ടികയിലാണ് കുവൈറ്റ് ദിനാർ ഒന്നാം സ്ഥാനത്തെത്തിയത്.ഫോബ്സാണ് കറൻസികളിൽ മുൻ നിരകളിലുള്ള രാജ്യങ്ങളുടെ പട്ടിക പുറത്തുവിട്ടത്. പട്ടികയിൽ രണ്ടാം സ്ഥാനത്ത് ബഹ്റൈൻ ദിനാറും മൂന്നാം സ്ഥാനത്ത് ഒമാനി റിയാലുമാണ്. 2023ൽ ഫോബ്സ് പുറത്തുവിട്ട പട്ടികയിലും കുവൈറ്റ് ദിനാർ ഒന്നാമതായിരുന്നു. 1961ലാണ് കുവൈറ്റ് ദിനാർ ആരംഭിക്കുന്നത്. Join […]

നെസ്റ്റോയുടെ പുതിയ ഷോറൂം തൃശൂരിലും

തൃശൂര്‍: ഹൈപ്പര്‍ മാര്‍ക്കറ്റ് ശൃംഖലയായ നെസ്റ്റോയുടെ പുതിയ ഷോറൂം തൃശൂരില്‍. തൃശൂരിലെ സാന്റാലോണ്‍ ഷോറൂം നെസ്‌റ്റോ ചെയര്‍മാന്‍ കെ.പി ബഷീര്‍ വ്യാഴാഴ്ച ഉദ്ഘാടനം നിര്‍വഹിക്കും നെസ്റ്റോയുടെ 116-ാമത് ഷോറുമാണ് പുഴയ്ക്കലില്‍ ആരംഭിച്ചിരിക്കുന്നത്. ഈ വര്‍ഷം കേരളത്തില്‍ മൂന്ന് നെസ്‌റ്റോ ഷോപ്പുകള്‍ കൂടി തുറക്കും. മലപ്പുറം ജില്ലയിലെ തിരൂര്‍, പാലക്കാട് ജില്ലയിലെ പട്ടാമ്പി, കോഴിക്കോട് ജില്ലയിലെ കക്കട്ടില്‍ എന്നിവിടങ്ങളിലാണ് പുതിയ ഷോറൂമുകള്‍. ഒന്നരലക്ഷം സ്‌ക്വയര്‍ഫീറ്റില്‍ ആരംഭിക്കുന്ന പുഴയ്ക്കല്‍ ഹൈപ്പര്‍ മാര്‍ക്കറ്റില്‍ ലോകോത്തര ബ്രാന്‍ഡുകളുടെ ഇലക്ട്രോണിക്‌സ്, ഫ്രൂട്‌സ് ആന്റ് വെജിറ്റബിള്‍, […]