November 21, 2024

രാഹുല്‍ മാങ്കൂട്ടത്തില്‍ അണ്‍ഫിറ്റ്, കെ മുരളീധരനെ മത്സരിപ്പിക്കണം; പാലക്കാട്ടെ കോണ്‍ഗ്രസില്‍ അതൃപ്തി

പാലക്കാട്: വരാനിരിക്കുന്ന പാലക്കാട് ഉപതെരഞ്ഞെടുപ്പില്‍ രാഹുല്‍ മാങ്കൂട്ടത്തിലിനെ യുഡിഎഫ് സ്ഥാനാര്‍ത്ഥിയാക്കാനുള്ള നീക്കത്തില്‍ കടുത്ത എതിര്‍പ്പുമായി പാലക്കാട്ടെ കോണ്‍ഗ്രസ് നേതാക്കള്‍. രാഹുലിനെ സ്ഥാനാര്‍ത്ഥിയാക്കുന്നതിനെതിരെ സംസ്ഥാന നേതൃത്വത്തെ നേതാക്കള്‍ പ്രതിഷേധം അറിയിച്ചു. പാലക്കാട് സിപിഎം വോട്ടുകള്‍ ലഭിക്കുന്നയാളെ സ്ഥാനാര്‍ത്ഥിയാക്കണമെന്നും നിരന്തരം സിപിഎമ്മിനെ അധിക്ഷേപിക്കുന്ന രാഹുല്‍ മത്സരിച്ചാല്‍ തിരിച്ചടിയാകുമെന്നും നേതാക്കള്‍ ചൂണ്ടിക്കാട്ടുന്നു. പാലക്കാട്ടെ മണ്ണില്‍ രാഹുല്‍ അണ്‍ഫിറ്റാണെന്നും കെ. മുരളീധരനെ മത്സരിപ്പിക്കണമെന്നുമാണ് ആവശ്യം. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ..  

ശോഭ സുരേന്ദ്രന്‍ നാല് വര്‍ഷത്തിന് ശേഷം ബി ജെ പി കോര്‍ കമ്മിറ്റിയില്‍; പാലക്കാട് മത്സരിച്ചേക്കും

തിരുവനന്തപുരം: ശോഭാ സുരേന്ദ്രനെ കോര്‍ കമ്മിറ്റിയില്‍ തിരിച്ചെടുത്ത് ബിജെപി. വനിത പ്രാതിനിധ്യം വേണമെന്ന കേന്ദ്ര നിര്‍ദേശത്തെ തുടര്‍ന്നാണ് തീരുമാനം. ആലപ്പുഴയിലെ പ്രകടനവും കോര്‍ കമ്മിറ്റിയിലേക്കുള്ള തിരിച്ചുവരവിന് ഗുണമായെന്നും വിലയിരുത്തലുണ്ട്. ശോഭാ സുരേന്ദ്രനെ കൂടാതെ സംസ്ഥാന ഉപാധ്യക്ഷന്‍ കെ എസ് രാധാകൃഷ്ണനെയും കോര്‍കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയിട്ടുണ്ട്. നാല് വര്‍ഷത്തിന് ശേഷമാണ് വീണ്ടും ശോഭയെ കോര്‍ കമ്മിറ്റിയില്‍ ഉള്‍പ്പെടുത്തിയത്. എറണാകുളത്ത് നടന്ന യോഗത്തിലാണ് തീരുമാനം. Also Read ; വന്യജീവി വാരാഘോഷത്തോട് അനുബന്ധിച്ച് മുത്തങ്ങ വൈല്‍ഡ് ലൈഫ് സങ്കേതത്തില്‍ ഡെസ്റ്റിനേഷന്‍ ക്ലീന്‍ ഡ്രൈവ് […]

വയനാട് ഉപതെരഞ്ഞെടുപ്പിനായി ഇനിയും കാത്തിരിക്കേണ്ടി വരും…

വയനാട്: വയനാട്ടിലെ പ്രിയങ്ക ഗാന്ധിയുടെ സ്ഥാനാര്‍ത്ഥിത്വ പ്രഖ്യാപനം നടന്നെങ്കിലും ഉപതെരഞ്ഞെടുപ്പിനായി ഇനിയും കാത്തിരിക്കേണ്ടി വരുമെന്നാണ് പുറത്തുവരുന്ന വിവരം. മഹാരാഷ്ട്ര, ഹരിയാന തുടങ്ങിയ സംസ്ഥാനങ്ങളിലെ നിയമസഭാ തെരഞ്ഞെടുപ്പിന് ഒപ്പമാകും വയനാട്ടിലെ ഉപതെരഞ്ഞെടുപ്പെന്ന് എന്നുമാണ് സൂചന.അങ്ങനെ എങ്കില്‍ ചേലക്കര, പാലക്കാട് നിയമസഭാ ഉപതെരഞ്ഞെടുപ്പുകളും വയനാടിനോടൊപ്പം ആകും. Also Read ; കാക്കനാട് ഫ്ളാറ്റ് സമുച്ചയത്തില്‍ മുന്നൂറോളം പേര്‍ക്ക് ഛര്‍ദ്ദിയും വയറിളക്കവും; കുടിവെള്ളത്തില്‍ മാലിന്യം കലര്‍ന്നുവെന്നാണ് സൂചന അതേസമയം രാഹുല്‍ ഗാന്ധി റായ്ബറേലിയിലെ സീറ്റ് നിലനിര്‍ത്തിയതോടെ പ്രതിപക്ഷ നേതാവ് സ്ഥാനം ഏറ്റെടുക്കുമോ എന്നതിലാണ് […]

  • 1
  • 2