സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തില്‍; 2016 ന് ശേഷം കെഎസ്ആര്‍ടിസി കണക്കുകള്‍ സമര്‍പ്പിച്ചിട്ടില്ലെന്നും സിഎജി റിപ്പോര്‍ട്ട്
തിരുവനന്തപുരം: സംസ്ഥാനത്തെ 77 പൊതുമേഖല സ്ഥാപനങ്ങള്‍ നഷ്ടത്തിലെന്ന് കംപ്ട്രോളര്‍ ആന്റ് ഓഡിറ്റര്‍ ജനറല്‍ ഓഫ് ഇന്ത്യ(സി.എ.ജി.) റിപ്പോര്‍ട്ട്. 18,026.49 കോടി രൂപയാണ് ഇവയുടെ ആകെ നഷ്ടമെന്ന് റിപ്പോര്‍ട്ടില്‍ പറയുന്നു. കെ.എസ്.ആര്‍.ടി.സിയെ സംബന്ധിച്ചുള്ള പരാമര്‍ശം ആശങ്കാജനകമാണ്. 2016-ന് ശേഷം കെ.എസ്.ആര്‍.ടി.സി ഓഡിറ്റിന് രേഖകള്‍ നല്‍കിയിട്ടില്ലെന്നും സി.എ.ജി. റിപ്പോര്‍ട്ടില്‍ പറയുന്നു. 2020 മുതല്‍ 2023 മാര്‍ച്ച് വരെയുള്ള സി.എ.ജി റിപ്പോര്‍ട്ടാണ് പുറത്ത് വന്നിരിക്കുന്നത്. Also Read; നെന്മാറ ഇരട്ടക്കൊലപാതക കേസില്‍ 480 പേജുള്ള കുറ്റപത്രം സമര്‍പ്പിച്ച് അന്വേഷണസംഘം 44 സ്ഥാപനങ്ങള്‍ പൂര്‍ണമായി […]