October 18, 2024

ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ ; ഇന്ത്യക്കെതിരെ ശക്തമായ തെളിവുണ്ടെന്ന് ജസ്റ്റിന്‍ ട്രൂഡോ

ഡല്‍ഹി: ഖലിസ്ഥാന്‍ വിഘടനവാദി ഹര്‍ദീപ് സിംഗ് നിജ്ജറുടെ കൊലപാതകത്തേ ചൊല്ലി ഇന്ത്യയും കാനഡയും തമ്മിലുള്ള ബന്ധം വീണ്ടും വഷളാകുന്നു. കൊലപാതകവുമായി ബന്ധപ്പെട്ട് ഇന്ത്യക്ക് പങ്കുണ്ടെന്ന ആരോപണമാണ് കാനഡ ഉന്നയിച്ചിരിക്കുന്നത്. ഇന്ത്യ കാനഡ നയതന്ത്ര ബന്ധം വഷളായതിന് പിന്നാലെ ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്ര ഉദ്യോഗസ്ഥരെ പുറത്താക്കിയിരുന്നു. ഈ നടപടിക്കെതിരെ ഇന്ത്യയെ കടന്നാക്രമിച്ച് കാനഡ രംഗത്തെത്തി. Also Read ; ശബരിമലയില്‍ സ്‌പോട്ട് ബുക്കിംഗ് തുടരും ; സഭയില്‍ ഉറപ്പ് നല്‍കി മുഖ്യമന്ത്രി ഹര്‍ദീപ് സിംഗ് നിജ്ജര്‍ കൊലപാതകത്തില്‍ ഇന്ത്യയുടെ പങ്ക് […]

കന്നിപ്പോരാട്ടത്തില്‍ തന്നെ സെമിയിലെത്തി കാനഡ, ഇനി മത്സരം അജയ്യരായ അര്‍ജന്റീനയോട്

ടെക്സസ്: കന്നി മത്സരത്തില്‍ തന്നെ കോപ്പ അമേരിക്ക ഫുട്‌ബോള്‍ ടൂര്‍ണമെന്റില്‍ ചരിത്രമെഴുതി കാനഡ. കോപ്പയില്‍ ആദ്യമായി മത്സരത്തിനെത്തുന്ന കാനഡ തങ്ങളുടെ ആദ്യവരവില്‍ തന്നെ സെമി ഫൈനലിന് യോഗ്യത നേടുകയായിരുന്നു. ക്വാര്‍ട്ടറില്‍ പെനാല്‍റ്റി ഷൂട്ടൗട്ടിലൂടെ വെനസ്വേലയെ തകര്‍ത്തായിരുന്നു കാനഡയുടെ സെമി പ്രവേശം. നിലവിലെ ചാമ്പ്യന്‍മാരായ അര്‍ജന്റീനയാണ് സെമിയില്‍ കാനഡയുടെ എതിരാളികള്‍ കടുത്ത പോരാട്ടത്തില്‍ നിശ്ചിത സമയത്ത് ഇരുടീമുകള്‍ക്കും ഓരോ ഗോള്‍ വീതം മാത്രമാണ് നേടാന്‍ സാധിച്ചത്. പതിമൂന്നാം മിനിറ്റില്‍ ജേക്കബ് ശെഫല്‍ബര്‍ഗിലൂടെ കാനഡയാണ് ആദ്യം സ്‌കോര്‍ ചെയ്തത്. അറുപത്തിനാലാം […]

കാനഡയില്‍ ചാലക്കുടി സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് വിവരം, ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ തിരയുന്നു

ചാലക്കുടി: കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് ബന്ധുക്കളെ അറിയിച്ചു. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. Also Read ;നവവധു ഗാര്‍ഹികപീഡനത്തിനിരയായ കേസ്; സിങ്കപ്പൂരിലാണെന്ന് രാഹുല്‍, ബ്ലൂ കോര്‍ണര്‍ നോട്ടീസയക്കാന്‍ പോലീസ് ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ. പൗലോസിനെ തിരയുന്നുണ്ട്. സംഭവ ദിവസംതന്നെ ലാല്‍ കെ. പൗലോസ് ഇന്ത്യയിലേക്ക് പോന്നതായാണ് കാനഡാ പോലീസിനു വിവരം ലഭിച്ചിട്ടുള്ളത്. എട്ടുവര്‍ഷമായി ഇരുവരും […]

ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകം : മൂന്ന് ഇന്ത്യന്‍ പൗരന്‍മാര്‍ അറസ്റ്റില്‍

ഡല്‍ഹി: ഹര്‍ദീപ് സിംഗ് നിജ്ജാറിന്റെ കൊലപാതകത്തിലെ പ്രതികള്‍ പിടിയില്‍. കൊലപാതകത്തില്‍ മൂന്ന് ഇന്ത്യന്‍ പൗരന്മാരാണ് അറസ്റ്റിലായത്. കരണ്‍പ്രീത് സിങ്, കമല്‍ പ്രീത് സിങ്, കരണ്‍ ബ്രാര്‍ എന്നിവരാണ് പിടിയിലായത്.എഡ്മണ്ടില്‍ നിന്നാണ് ഇവരെ അറസ്റ്റ് ചെയ്തത്.കഴിഞ്ഞ മൂന്ന് നാല് വര്‍ഷമായി ഇവര്‍ കാനഡയിലുണ്ടെന്നും എന്നാല്‍ ഇവര്‍ക്ക് ഇന്ത്യന്‍ സര്‍ക്കാരുമായി ഏതെങ്കിലും തരത്തിലുള്ള ബന്ധമുണ്ടോ എന്ന കാര്യത്തില്‍ ഇപ്പോള്‍ വ്യക്തതയില്ലെന്നാണ് പോലീസ് പറയുന്നത്. Also Read ; മേയര്‍ ഡ്രൈവര്‍ തര്‍ക്കത്തില്‍ യദുവിന്റെ ഡ്രൈവിങില്‍ തെറ്റ് സംഭവിച്ചിട്ടില്ല : മെമ്മറി കാര്‍ഡ് […]

ഇന്ത്യക്കാരുടെ വിസ ആപ്ലിക്കേഷന്‍ കൂട്ടത്തോടെ നിരസിച്ച് കാനഡ, വഴി അടയ്ക്കുകയാണോ?

ഇന്ത്യയില്‍ നിന്നുള്ള നാല്‍പത് ശതമാനം വിസ ആപ്ലിക്കേഷനുകളും കാനഡ നിരസിച്ചുവെന്ന് റിപ്പോര്‍ട്ട്. കാനഡ ആസ്ഥാനമായുള്ള മാധ്യമ സ്ഥാപനമാണ് റിപ്പോര്‍ട്ട് പുറത്തുവിട്ടത്. കാരണങ്ങള്‍ വ്യക്തമാക്കാതെഅപേക്ഷ തള്ളിയത്. പബ്ലിക് സര്‍വകലാശാലകളെ അപേക്ഷിച്ച് പബ്ലിക് കോളജുകള്‍ സ്വീകരിച്ച അപേക്ഷകളാണ് കൂടുതലായി നിരസിക്കപ്പെട്ടത്. Also Read; മൂന്നു വയസ്സുകാരിയെ കടിച്ചുകൊന്ന പുലിയെ പിടികൂടി ഇന്ത്യയില്‍ നിന്ന് ഏറ്റവും കൂടുതല്‍ പേര്‍ ഉപരിപഠനത്തിനായി പോകുന്ന വിദേശ രാജ്യമാണ് കാനഡ. കുറഞ്ഞ ഫീസില്‍ മികച്ച വിദ്യാഭ്യാസവും നല്ല ജോലിയുമാണ് കാനഡ തിരഞ്ഞെടുക്കാന്‍ വിദ്യാര്‍ഥികളെ പ്രേരിപ്പിക്കുന്നത്. എന്നാല്‍, പുതിയ […]

നിജ്ജര്‍ കൊലപാതകം; കാനഡയോട് വീണ്ടും തെളിവ് ഹാജരാക്കാനാവശ്യപ്പെട്ട് ഇന്ത്യ

ഖലിസ്ഥാന്‍ നേതാവ് ഹര്‍ദീപ് സിങ് നിജ്ജറിന്റെ കൊലപാതകത്തില്‍ തെളിവ് ഹാജരാക്കാന്‍ ഇന്ത്യ കാനഡയോട് വീണ്ടും ആവശ്യപ്പെട്ടു. കൊലയ്ക്ക് പിന്നില്‍ ഇന്ത്യന്‍ ഏജന്റുമാരാണെന്നാണ് കാനഡയുടെ ആരോപണം. കാനഡയിലെ ഇന്ത്യന്‍ ഹൈക്കമ്മീഷണര്‍ സഞ്ജയ് കുമാര്‍ വര്‍മ കനേഡിയന്‍ മാധ്യമത്തിന് നല്‍കിയ അഭിമുഖത്തിലാണ് ആവശ്യമുന്നയിച്ചത്. നിജ്ജറെ കൊന്നതിന് കൃത്യമായ തെളിവ് കാനഡയോ സഖ്യരാജ്യങ്ങളോ ഇതുവരെ നല്‍കിയിട്ടില്ലെന്നും തെളിവ് ഹാജരാക്കൂ എന്നും സഞ്ജയ് കുമാര്‍ വര്‍മ്മ പറഞ്ഞു. കനേഡിയന്‍ പ്രധാനമന്ത്രി ജസ്റ്റിന്‍ ട്രൂഡോയുടെ പരാമര്‍ശം പ്രത്യാഘാതങ്ങളുണ്ടാക്കിയെന്നും ഇന്ത്യന്‍ സ്ഥാനപതി പറഞ്ഞു. Also Read; ദീപാവലി ആഘോഷത്തിന് […]

ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ കാനഡ പിന്‍വലിച്ചു

മോണ്‍ട്രിയാല്‍: ഇന്ത്യയിലെ 41 നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ചതായി കാനഡ. ഇന്ത്യയുടെ നടപടി നയതന്ത്ര ചട്ടങ്ങളുടെ ലംഘനമാണെന്നും ഇന്ത്യയുടെ നിര്‍ദേശപ്രകാരമാണ് ഉദ്യോഗസ്ഥരെ പിന്‍വലിച്ചതെന്നും കാനഡ വ്യക്തമാക്കി. കാനഡ തിരിച്ച് അത്തരത്തില്‍ പെരുമാറില്ലെന്നും നയതന്ത്ര ബന്ധം സംബന്ധിച്ച അന്താരാഷ്ട്ര നിയമങ്ങള്‍ പിന്തുടരുമെന്നും വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പ്രതികരിച്ചു. ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥര്‍ക്കും കുടുംബങ്ങള്‍ക്കും സുരക്ഷിതമായി കാനഡയില്‍ എത്തുന്നതിന് സൗകര്യമൊരുക്കിയിട്ടുണ്ടെന്ന് വിദേശകാര്യ മന്ത്രി മെലെയ്ന്‍ ജോളി പറഞ്ഞു. അതേസമയം കാനഡ പുറത്താക്കിയ ഇന്ത്യന്‍ ഉദ്യോഗസ്ഥന്‍ ദില്ലിയില്‍ മടങ്ങിയെത്തി ഖലിസ്ഥാന്‍ […]

ഇന്ത്യയുടെ താക്കീത്; നയന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ

ന്യൂഡല്‍ഹി: ഇന്ത്യയില്‍ നിന്ന് നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിച്ച് കാനഡ. ഡല്‍ഹിക്ക് പുറത്തുള്ള കോണ്‍സുലേറ്റുകളിലെ ഉദ്യോഗസ്ഥരെയാണ് കാനഡ പിന്‍വലിച്ചത്. ഒക്ടോബര്‍ പത്തിനകം നാല്‍പ്പതോളം നയതന്ത്ര ഉദ്യോഗസ്ഥരെ പിന്‍വലിക്കണമെന്ന് കാനഡയോട് ഇന്ത്യ ആവശ്യപ്പെട്ടിരുന്നു. ഇതിന് പിന്നാലെയാണ് നടപടി. ഇന്ത്യയിലെ കനേഡിയന്‍ നയതന്ത്രജ്ഞരുടെ എണ്ണം കൂടുതലാണെന്നും കൂടുതലുള്ള ഉദ്യോഗസ്ഥരെ തിരികെ വിളിക്കണമെന്നുമായിരുന്നു ഇന്ത്യയുടെ ആവശ്യം. കാനഡയിലുള്ള നയതന്ത്രജ്ഞരുടെ കണക്കുകള്‍ക്ക് ആനുപാതികമായി മാത്രം കനേഡിയന്‍ ഉദ്യോഗസ്ഥര്‍ മതിയെന്നാണ് ഇന്ത്യയുടെ നിലപാട്. പിന്‍വലിച്ച ഉദ്യോഗസ്ഥരെ സിങ്കപ്പൂര്‍, മലേഷ്യ എന്നീ രാജ്യങ്ങളിലേക്കാണ് മാറ്റിയിരിക്കുന്നത്. Join with […]