വിദ്യാര്‍ത്ഥിയെ കാറിടിച്ച് കൊന്ന സംഭവം: പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കി
തിരുവനന്തപുരം: മലയാള മനസ്സാക്ഷിയെ ഏറെ ഞെട്ടിപ്പിച്ച ക്രൂരകൃത്യമായിരുന്നു കാട്ടാക്കടയില്‍ പത്താം ക്ലാസുകാരൻ ആദിശേഖറിനെ കാറിടിച്ച് കൊന്ന സംഭവം. കേസിലെ പ്രതി പ്രിയരഞ്ജന്റെ ഡ്രൈവിങ് ലൈസന്‍സ് സ്ഥിരമായി റദ്ദാക്കിയിരിക്കുകയാണ് മോട്ടോര്‍ വാഹന വകുപ്പ്. മോട്ടോര്‍ വെഹിക്കിള്‍സ് ഇന്‍സ്‍പെക്ടര്‍ അന്വേഷണം നടത്തി റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഈ റിപ്പോർട്ടിന്റെ അടിസ്ഥാനത്തിലാണ് ലൈസൻസ് റദ്ദാക്കിയത്. ഇക്കഴിഞ്ഞ ഓഗസ്റ്റ് 30നായിരുന്നു സംഭവം. ആദ്യ ഘട്ടത്തില്‍ വെറുമൊരു അപകടമരണമെന്ന് കരുതിയ കേസാണ് സിസിടിവി ദൃശ്യങ്ങളുടെ അടിസ്ഥാനത്തിൽ കൊലപാതകമെന്ന് തെളിഞ്ഞത്. Join with metro post:വാർത്തകൾ വേഗത്തിലറിയാൻ […]





Malayalam 





































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































