വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചു; മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഉത്തരവിട്ട് ഹൈക്കോടതി

കൊച്ചി: മുന്‍ ചീഫ് സെക്രട്ടറി കെഎം എബ്രഹാമിനെതിരെ സിബിഐ അന്വേഷണത്തിന് ഹൈക്കോടതി ഉത്തരവിട്ടു. കെ എം എബ്രഹാം വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതെന്ന പരാതി സിബിഐ അന്വേഷിക്കണമെന്നാവശ്യപ്പെട്ട് നല്‍കിയ ഹര്‍ജി പരിഗണിച്ചുകൊണ്ടാണ് ഹൈക്കോടതിയുടെ ഉത്തരവ്. കെ എം എബ്രഹാം 2015ല്‍ ധനകാര്യ വകുപ്പ് അഡീഷണല്‍ ചീഫ്‌സെക്രട്ടറിയായിരുന്നപ്പോള്‍ വരവില്‍ കവിഞ്ഞ സ്വത്ത് സമ്പാദിച്ചെന്ന് ആരോപിച്ചായിരുന്നു ഹര്‍ജി. Also Read; സംസ്ഥാനത്ത് വീണ്ടും സ്വര്‍ണവിലയില്‍ കുതിപ്പ് നിലവില്‍ കെ എം എബ്രഹാം മുഖ്യമന്ത്രിയുടെ ചീഫ് പ്രിന്‍സിപ്പല്‍ സെക്രട്ടറിയും കിഫ്ബി സിഇഒയുമാണ്. കൊച്ചി […]

നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണമില്ല, ഭാര്യയുടെ ഹര്‍ജി ഹൈക്കോടതി തള്ളി

കൊച്ചി : കണ്ണൂര്‍ എഡിഎം ആയിരുന്ന നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണമില്ല. സിബിഐ അന്വേഷണം ആവശ്യപ്പെട്ട് നവീന്‍ ബാബുവിന്റെ ഭാര്യ നല്‍കിയ ഹര്‍ജി ഹൈക്കോടതി തള്ളി. അതേസമയം മരണത്തില്‍ പ്രത്യേക അന്വേഷണ സംഘത്തിന് അന്വേഷണം തുടരാമെന്നും ഹൈക്കോടതി വ്യക്തമാക്കി. ജസ്റ്റിസ് കൗസര്‍ എടപ്പഗത്താണ് ഭാര്യയുടെ ഹര്‍ജിയില്‍ വിധി പറഞ്ഞത്. Also Read ; കെഎസ്ആര്‍ടിസി ബസ് കൊക്കയിലേക്ക് മറിഞ്ഞുണ്ടായ അപകടം; മരണം നാലായി കണ്ണൂര്‍ റേഞ്ച് ഡിഐജി അന്വേഷണ മേല്‍നോട്ടം വഹിക്കണമെന്ന് കോടതി നിര്‍ദ്ദേശിച്ചു. പ്രത്യേക അന്വേഷണ […]

നവീന്‍ ബാബുവിന്റെ മരണം ; സിബിഐ അന്വേഷണം വരുമോ?ഹര്‍ജി ഇന്ന് ഹൈക്കോടതിയില്‍

കൊച്ചി: നവീന്‍ ബാബുവിന്റെ മരണത്തില്‍ സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള കുടുംബത്തിന്റെ ഹര്‍ജി ഹൈക്കോടതി ഇന്ന് പരിഗണിക്കും. ജസ്റ്റീസ് ബെച്ചു കുര്യന്‍ തോമസിന്റെ ബെഞ്ച് നാല്‍പ്പത്തിയൊന്നാമതായിട്ടാണ് ഹര്‍ജി ലിസ്റ്റ് ചെയ്തിരിക്കുന്നത്. നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷയാണ് ഹര്‍ജിക്കാരി. നിലവില്‍ നവീന്‍ ബാബുവിന്റെ മരണവുമായി ബന്ധപ്പെട്ട് നടക്കുന്ന അന്വേഷണം തൃപ്തികരമല്ലെന്നും തങ്ങള്‍ക്ക് നീതി ലഭിക്കുന്നമെന്ന കാര്യത്തില്‍ പ്രതീക്ഷയില്ലെന്നും നവീന്റെ മരണം കൊലപാതകമാണോയെന്ന സംശയമുണ്ടെന്നതടക്കമുള്ള കാര്യങ്ങള്‍ ചൂണ്ടിക്കാട്ടിയാണ് നവീന്‍ ബാബുവിന്റെ ഭാര്യ മഞ്ജുഷ ഹൈക്കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചത്. Also Read ; ദി […]

പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് സുരേഷ് ഗോപി

തൃശ്ശൂര്‍: പൂരനഗരിയില്‍ എത്തിയത് ആംബുലന്‍സില്‍ തന്നെയെന്ന് സമ്മതിച്ച് കേന്ദ്രമന്ത്രി സുരേഷ്ഗോപി. കഴിഞ്ഞ ദിവസം ചേലക്കരയില്‍ നടന്ന ബിജെപി കണ്‍വെന്‍ഷനില്‍ തൃശൂര്‍ പൂരനഗരിയിലേക്ക് ആംബുലന്‍സിലല്ല താന്‍ വന്നതെന്ന് സുരേഷ് ഗോപി പറഞ്ഞത് വിവാദമായിരുന്നു. തുടര്‍ന്ന് ആംബുലന്‍സില്‍ വന്നത് മായക്കാഴ്ചയാണോ എന്ന് ചോദിച്ച മാധ്യമങ്ങളോട് പറയാന്‍ സൗകര്യമില്ലെന്നും സുരേഷ് ഗോപി പറഞ്ഞിരുന്നു. ഇപ്പോള്‍ ഈ പറഞ്ഞതെല്ലാം മാറ്റിപ്പറഞ്ഞിരിക്കുകയാണ് സുരേഷ് ഗോപി. കാലിന് സുഖമില്ലാത്തതിനാല്‍ ജനങ്ങള്‍ക്ക് ഇടയിലൂടെ നടക്കാന്‍ ബുദ്ധിമുട്ടുണ്ടായിരുന്നത് കൊണ്ടാണ് ആംബുലന്‍സില്‍ എത്തിയത് എന്നാണ് സുരേഷ് ഗോപിയുടെ ഇപ്പോഴത്തെ വാദം. […]

ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷണം വേണം ; സുപ്രീംകോടതിയില്‍ ഹര്‍ജി നല്‍കി

ഡല്‍ഹി: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടില്‍ സിബിഐ അന്വേഷിക്കണമെന്ന് ആവശ്യപ്പെട്ട് സുപ്രീംകോടതിയില്‍ ഹര്‍ജി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് സംസ്ഥാന സര്‍ക്കാര്‍ പൂഴ്ത്തിവെച്ചത് 5 വര്‍ഷമാണ്. ഇതില്‍ ഗൂഡാലോചനയുണ്ടെന്നും ഇക്കാര്യം സിബിഐ അന്വേഷിക്കണമെന്നുമാണ് ഹര്‍ജിയില്‍ ആവശ്യപ്പെടുന്നത്. കൂടാതെ റിപ്പോര്‍ട്ടില്‍ പുറത്ത് വന്ന വസ്തുകളുടെ അടിസ്ഥാനത്തില്‍ പോലീസ് കേസെടുക്കാന്‍ നിര്‍ദേശം നല്‍കണമെന്നും സിനിമ പ്രശ്‌നങ്ങള്‍ പഠിക്കാന്‍ ദേശീയ വനിതാ കമ്മീഷനോട് നിര്‍ദ്ദേശിക്കണമെന്നും ഹര്‍ജിയില്‍ ആവശ്യപ്പെട്ടിട്ടുണ്ട്. ഹര്‍ജി നാളെ സുപ്രീം കോടതി പരിഗണിക്കും.അഭിഭാഷക അജീഷ് കളത്തിലാണ് ഹര്‍ജി നല്‍കിയിരിക്കുന്നത്. Also Read; യാത്രയയപ്പ് ദൃശ്യങ്ങള്‍ […]

തൃശൂര്‍ പൂരം അലങ്കോലപ്പെടുത്താന്‍ ലോബി; സിബിഐ അന്വേഷണം വേണമെന്ന് പാറമേക്കാവ് ദേവസ്വം

തൃശ്ശൂര്‍: തൃശൂര്‍ പൂരം അലങ്കോലപ്പെടുത്തിയ സംഭവത്തില്‍ സത്യം പുറത്തുവരുന്നതിന് സിബിഐ അന്വേഷണം വേണമെന്ന് ആവശ്യപ്പെട്ട് പാറമേക്കാവ് ദേവസ്വം. പൂരം അലങ്കോലപ്പെടുത്താന്‍ ലോബി പ്രവൃത്തിക്കുന്നുണ്ടെന്നും വിദേശ ഫണ്ടിങ് നടക്കുന്നുണ്ടെന്നും അതുകൊണ്ട് തന്നെ ഈ വിഷയത്തില്‍ കൃത്യമായ അന്വേഷണം ആവശ്യമാണെന്നും പാറമേക്കാവ് ദേവസ്വം സെക്രട്ടറി പറഞ്ഞു. Also Read ; അര്‍ജുന്റെ കുടുംബത്തിന് ഏഴ് ലക്ഷം, ശ്രുതിക്ക് സര്‍ക്കാര്‍ ജോലി : മുഖ്യമന്ത്രി പിണറായി വിജയന്‍ വിഷയത്തില്‍ വെറുതെ ഒരു അന്വേഷണം പ്രഖ്യാപിച്ചാല്‍ കുറ്റക്കാരാരാണെന്ന് അറിഞ്ഞാല്‍ പോലും കോസെടുക്കുകയോ ഇത്തരം പ്രവണത […]

കെ-ഫോണില്‍ സിബിഐ അന്വേഷണമില്ല ; വി ഡി സതീശന്റെ ഹര്‍ജി തള്ളി

തിരുവനന്തപുരം: കെ-ഫോണ്‍ കരാര്‍ ഇടപാടിലെ ക്രമക്കേട് കണ്ടെത്താനായി സിബിഐ അന്വേഷണം ആവശ്യപ്പെട്ടുള്ള പ്രതിപക്ഷ നേതാവിന്റെ ഹര്‍ജി ഹൈക്കോടതി തള്ളി. കെ-ഫോണില്‍ അഴിമതി നടന്നെന്നായിരുന്നു വിഡി സതീശന്റെ ആരോപണം. എന്നാല്‍ കെ-ഫോണില്‍ ഏതെങ്കിലും തരത്തിലുള്ള ക്രമക്കേടോ നിയമവിരുദ്ധതയോ കണ്ടെത്താനായില്ലെന്ന് കോടതി നിരീക്ഷിച്ചു. അതുകൊണ്ട് തന്നെ പദ്ധതിയില്‍ സിബിഐ അന്വേഷണം ആവശ്യമില്ലെന്നും സിഎജി റിപ്പോര്‍ട്ട് വന്നതിന് ശേഷം നിയമസഭയ്ക്ക് വിശദമായ പരിശോധന നടത്താവുന്നതാണെന്നും കോടതി വ്യക്തമാക്കി. Also Read ; ഡല്‍ഹി മദ്യനയകേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യം പദ്ധതിയില്‍ സി.ബി.ഐ അന്വേഷണം […]

ഡല്‍ഹി മദ്യനയകേസ്; അരവിന്ദ് കെജ്രിവാളിന് ജാമ്യം

ന്യൂഡല്‍ഹി: ഡല്‍ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് ജാമ്യം. ഡല്‍ഹി മദ്യനയവുമായി ബന്ധപ്പെട്ട് സിബിഐ രജിസ്റ്റര്‍ ചെയ്ത അഴിമതിക്കേസിലാണ് കെജ്രിവാളിന് ജാമ്യം കിട്ടിയത്. സുപ്രീം കോടതിയാണ് ജാമ്യം അനുവദിച്ചത്. ജസ്റ്റിസ് സൂര്യകാന്ത് അധ്യക്ഷനായ ബെഞ്ചാണ് അഞ്ചുമാസമായി ജയിലില്‍ കഴിയുന്ന കെജ്രിവാളിന്റെ അപേക്ഷയില്‍ വിധി പറഞ്ഞത്. ജാമ്യത്തിനായി ആദ്യം വിചാരണക്കോടതിയെ സമീപിക്കാത്ത കെജ്രിവാളിന്റെ നടപടിയെ സിബിഐ എതിര്‍ത്തിരുന്നു. Also Read ; ഹേമാ കമ്മിറ്റി റിപ്പോര്‍ട്ട് ; വിപുലമായ മൊഴിയെടുപ്പിന് അന്വേഷണ സംഘം, നാല് സംഘങ്ങളായി തിരിഞ്ഞ് മൊഴിയെടുക്കും അതേസമയം, വീണ്ടും […]

മാമി തിരോധാനം ; കേസ് സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്

കോഴിക്കോട്: വ്യാപാരിയായ മാമി എന്ന മുഹമ്മദ് ആട്ടൂരിന്റെ തിരോധാനത്തില്‍ അന്വേഷണം സിബിഐക്ക് വിടാന്‍ ഹൈക്കോടതി ഉത്തരവ്.കേസ് സിബിഐക്ക് വിടണമെന്നാവശ്യപ്പെട്ട് മാമിയുടെ കുടുംബം കോടതിയെ സമീപിച്ചിരുന്നു. ഇതിന് പിന്നാലെയാണ് സിബിഐക്ക് വിട്ടണമെന്ന് കോടതി ഉത്തരവിറക്കിയത്. പി വി അന്‍വര്‍ എംഎല്‍എയുടെ ആരോപണങ്ങള്‍ക്ക് പിന്നാലെയാണ് ആവശ്യവുമായി കുടുംബം രംഗത്തെത്തിയത്. മാമിയെ കൊലപ്പെടുത്തിയതായിരിക്കാം എന്നായിരുന്നു അന്‍വറിന്റെ ആരോപണം. Also Read ; എം.വി. ഗോവിനെതിരായ ആരോപണം: സ്വപ്‌ന സുരേഷിനെതിരെ എടുത്ത അപകീര്‍ത്തി കേസില്‍ അന്വേഷണം വഴിമുട്ടി മുഹമ്മദ് ആട്ടൂരിന്റെ ബിസിനസ് പങ്കാളിയും ഡ്രൈവറുമായ […]

കെജ്രിവാളിന് തിരിച്ചടി ; ഡല്‍ഹി മദ്യനയക്കേസിലെ ജാമ്യാപേക്ഷ തള്ളി ഹൈക്കോടതി

ന്യൂഡല്‍ഹി: ഡല്‍ഹി മദ്യനയ അഴിമതിക്കേസില്‍ മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളിന് തിരിച്ചടി. സിബിഐ അറസ്റ്റ് ചോദ്യം ചെയ്തും ജാമ്യം തേടിയും നല്‍കിയ ഹര്‍ജികള്‍ ഹൈക്കോടതി തള്ളി. കൂടാതെ ജാമ്യത്തിനായി വിചാരണ കോടതിയെ സമീപിക്കാനും നിര്‍ദേശിച്ചു. ഹൈക്കോടതിയുടെ തീരുമാനത്തോടെ കെജ്രിവാള്‍ ജയിലില്‍ തന്നെ തുടരും. Also Read; ബംഗ്ലാദേശ് പ്രധാനമന്ത്രി ഷെയ്ഖ് ഹസീന രാജിവെച്ചു ; പ്രക്ഷോഭത്തിന് പിന്നാലെ ഹെലികോപ്റ്ററില്‍ ധാക്ക വിട്ടു സിബിഐയുടെ കയ്യില്‍ തന്നെ കസ്റ്റഡിയില്‍ സൂക്ഷിക്കാനാവശ്യമായ തെളിവുകളില്ലെന്നും ജയിലില്‍ കഴിയുന്നത് ഉറപ്പാക്കാന്‍ വേണ്ടിയാണ് സിബിഐയുടെ അറസ്റ്റ് എന്നുമായിരുന്നു […]