October 17, 2025

മോഷണക്കുറ്റം ചുമത്തി ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവം; അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും

തിരുവനന്തപുരം: ഇല്ലാത്ത മോഷണക്കുറ്റത്തിന്റെ പേരില്‍ ദളിത് സ്ത്രീയെ അന്യായമായി കസ്റ്റഡിയില്‍ വച്ച സംഭവത്തില്‍ വിശദമായ അന്വേഷണ റിപ്പോര്‍ട്ട് ഇന്ന് സമര്‍പ്പിക്കും. ക്രമസമാധാന ചുമതലയുള്ള എഡിജിപി എച്ച് വെങ്കിടേഷിന് തിരുവനന്തപുരം സിറ്റി പൊലീസ് കമ്മീഷണര്‍ റിപ്പോര്‍ട്ട് കൈമാറും. നേരത്തെ കന്റോണ്‍മെന്റ് അസി കമ്മീഷണര്‍ പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് സമര്‍പ്പിച്ചിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ പേരൂര്‍ക്കട സ്റ്റേഷനിലെ എഎസ്‌ഐ പ്രസന്നനെയും സസ്‌പെന്‍ഡ് ചെയ്യാന്‍ കമ്മീഷണര്‍ നിര്‍ദേശിച്ചിട്ടുണ്ട്. ഇതില്‍ ഉത്തരവ് ഇന്നിറങ്ങും. Also Read; ‘ജി സുധാകരനെതിരെ പാര്‍ട്ടി പരസ്യനിലപാട് എടുക്കണം’; സിപിഐഎം ജില്ലാ […]

വെള്ളം ചോദിച്ച് വീട്ടിലെത്തി മാല കവര്‍ന്ന കേസ്; യുവതി പിടിയില്‍

തിരുവനന്തപുരം: പ്രായം ചെന്ന ഒറ്റക്ക് താമസിക്കുന്ന വയോധികരെ നോക്കിവെച്ചശേഷം വെള്ളം ചോദിച്ചെത്തി മാല കവരുന്ന യുവതി പിടിയില്‍. ഊരമ്പ് പുന്നക്കട സ്വദേശി സുകന്യ (31) യാണ് പിടിയിലായത്. വെള്ളറട പോലീസ് പരിധിയില്‍ രണ്ടിടങ്ങളിലായി വീടുകളില്‍ കുടിവെള്ളം ചോദിച്ചെത്തി മാല കവര്‍ന്ന സംഘത്തിലെ പ്രധാനിയാണ് അറസ്റ്റിലായത്. Also Read ; സഹപ്രവര്‍ത്തക ശൗചാലയത്തില്‍ വസ്ത്രം മാറുന്നതിന്റെ വീഡിയോ പകര്‍ത്തി ; 54 കാരന്‍ അറസ്റ്റില്‍ കുന്നത്തുകാല്‍ ആറടിക്കരവീട്ടില്‍ ഡാളി ക്രിസ്റ്റലിന്റെ (62) വീട്ടിലെത്തി കുടിവെള്ളം ചോദിച്ച ശേഷം രണ്ട് പവന്‍ […]

യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് എ സി കോച്ചുകളില്‍ വന്‍ കവര്‍ച്ച; മോഷ്ടിക്കപ്പെട്ടവരില്‍ ഇരുപതോളം മലയാളികളും

സേലം: യശ്വന്ത്പൂര്‍- കണ്ണൂര്‍ എക്‌സ്പ്രസ് എ സി കോച്ചുകളില്‍ വന്‍ കവര്‍ച്ച. ഇന്ന് പുലര്‍ച്ചെ ധര്‍മപുരിക്കും സേലത്തിനും മദ്ധ്യേയാണ് സംഭവം നടന്നത്.ഐഫോണ്‍ ഉള്‍പ്പെടെ ഇരുപതോളം മൊബൈല്‍ ഫോണുകളും പണവും ക്രെഡിറ്റ് കാര്‍ഡുകളുമാണ് കവര്‍ന്നത്. സേലം കേന്ദ്രീകരിച്ചുള്ള സംഘമാണ് ഇതിനു പിന്നിലെന്നാണ് പ്രാഥമിക നിഗമനം.മൊബൈല്‍ ഫോണ്‍ നഷ്ടപ്പെട്ട യാത്രക്കാരന്‍ ഫോണ്‍ ട്രേസ് ചെയ്തപ്പേഴാണ് സേലം കേന്ദ്രീകരിച്ചുള്ള കവര്‍ച്ചാ സംഘമാണ് ഇതിന് പിന്നിലെന്ന് മനസിലാക്കാന്‍ സാധിച്ചത്. Also Read ; ചെമ്മീന്‍ കഴിച്ചതിന് തൊട്ടുപിന്നാലെ ദേഹാസ്വസ്ഥ്യം; ചികിത്സയിലായിരുന്ന യുവതി മരിച്ചു യാത്രക്കാരുടെ […]