December 3, 2024

ചാലിയാറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി ; ഇന്നത്തെ തിരച്ചില്‍ അവസാനിച്ചു

മലപ്പുറം: വയനാട്ടിലെ ഉരുള്‍പൊട്ടല്‍ ദുരന്തത്തില്‍ ഇനിയും കണ്ടെത്താനുള്ള ആളുകള്‍ക്കായി ചാലിയാര്‍ പുഴയില്‍ ഇന്ന് നടത്തിയ തിരച്ചില്‍ അവസാനിപ്പിച്ചു. ദൗത്യം അവസാനിപ്പിച്ച് തിരച്ചില്‍ സംഘം മടങ്ങി. ഇന്നത്തെ തിരച്ചിലിനിടെ ചാലിയാറില്‍ നിന്ന് ശരീര ഭാഗങ്ങള്‍ കണ്ടെത്തി. ഇരുട്ടുകുത്തിയിലും കൊട്ടുപാറയിലുമാണ് ശരീരഭാഗങ്ങള്‍ കണ്ടെത്തിയത്. ചാലിയാറിനോട് ചേര്‍ന്ന ഭാഗങ്ങളാണ് ഇത്. Also Read ; തൊടുപുഴ നഗരസഭ നിലനിര്‍ത്തി എല്‍ഡിഎഫ് ; തെരഞ്ഞെടുപ്പില്‍ മുസ്ലിംലീഗ് ചെയതത് ചതിയെന്ന് കോണ്‍ഗ്രസ് എന്‍ഡിആര്‍എഫ്, അഗ്‌നിരക്ഷാസേന, സിവില്‍ ഡിഫന്‍സ് സേന, പോലീസ്, വനം വകുപ്പ് എന്നിവര്‍ ചേര്‍ന്നാണ് […]

ചാലിയാര്‍ പുഴയില്‍ ഒഴുകിവന്ന മൃതദേഹങ്ങളുടെ എണ്ണം 200 കടന്നു

നിലമ്പൂര്‍ : വയനാട്ടിലെ മുണ്ടക്കൈയിലും ചൂരല്‍മലയിലും ഉണ്ടായ ഉരുള്‍പൊട്ടലിന്റെ വ്യാപ്തി എത്രത്തോളമുണ്ടെന്നതിന്റെ തെളിവാണ് ചാലിയാര്‍ പുഴയിലൂടെ ഒഴുകിവന്ന മൃതദേഹങ്ങള്‍. ഇതിനോടകം തന്നെ ഒഴുകി വന്ന മൃതദേഹങ്ങളുടെ എണ്ണം 205 ആയി. പുഴയോരത്തെ വിവധയിടങ്ങളിലെ തിരച്ചിലില്‍ 73 മൃതദേഹങ്ങളും 132 ശരീരഭാഗങ്ങളുമാണ് കണ്ടെടുത്തത്. Also Read ; ഷിരൂരിലെ മണ്ണിടിച്ചിലില്‍പ്പെട്ട് കാണാതായ അര്‍ജുന്റെ വീട് സന്ദര്‍ശിച്ച് മുഖ്യമന്ത്രി ഇന്നലെ ലഭിച്ച മൂന്ന് മൃതദേഹങ്ങളും 18 വയസില്‍ താഴെയുള്ളവരുടേതാണ്. ഇതിന് പുറമെ 13 ശരീരഭാഗങ്ങളും ഇന്നലെ ലഭിച്ചിരുന്നു. അതില്‍ മൂന്നെണ്ണം തിരിച്ചറിയുന്നതിനായി […]