October 26, 2025

നടന്‍ ദിലീപ് ശങ്കറിന്റെ മരണം; ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം

തിരുവനന്തപുരം: നടന്‍ ദിലീപ് ശങ്കറിന്റെ മരണം ആത്മഹത്യയല്ലെന്ന് പോലീസിന്റെ പ്രാഥമിക നിഗമനം. ആന്തരിക രക്തസ്രാവമാണ് മരണകാരണമെന്നാണ് സൂചന. നടന്‍ താമസിച്ചിരുന്ന മുറിയില്‍ നടത്തിയ പരിശോധനയില്‍ ആത്മഹത്യയിലേക്ക് നയിക്കുന്ന തെളിവുകളൊന്നും ലഭിച്ചിട്ടില്ലെന്ന് പോലീസ് വ്യക്തമാക്കി. ദിലീപ് മുറിയില്‍ തലയിടിച്ച് വീണതായും സംശയമുണ്ട്. ആന്തരിക അവയവങ്ങള്‍ ശാസ്ത്രീയ പരിശോധനയ്ക്ക് അയച്ചിരിക്കുകയാണ്. മുറിയില്‍ നടത്തിയ പരിശോധനയില്‍ മദ്യക്കുപ്പികളും കരള്‍ രോഗത്തിനുള്ള മരുന്നും കണ്ടെത്തിയിരുന്നു. പോസ്റ്റ്മോര്‍ട്ടം റിപ്പോര്‍ട്ട് ലഭിച്ചതിന് ശേഷമായിരിക്കും തുടര്‍നടപടികള്‍ സ്വീകരിക്കുക. Also Read; കോണ്‍ഗ്രസ് പ്രണബ് മുഖര്‍ജിയോട് അനാദരവ് കാട്ടിയിട്ടില്ലെന്ന് മകന്‍ […]

നടന്‍ ദിലീപ് ശങ്കറിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം

തിരുവനന്തപുരം: ഹോട്ടലില്‍ മരിച്ച നിലയില്‍ കണ്ടെത്തിയ നടന്‍ ദിലീപ് ശങ്കറിന്റെ മൃതദേഹത്തിന് മൂന്നു ദിവസത്തെ പഴക്കം. ഇന്ന് ഉച്ചക്കാണ് ദിലീപ് ശങ്കറിനെ മരിച്ച നിലയില്‍ കണ്ടെത്തിയത്. കട്ടിലിനു താഴെ വീണുകിടക്കുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. ഇന്‍ക്വസ്റ്റ് പൂര്‍ത്തിയാക്കി മൃതദേഹം പോസ്റ്റുമോര്‍ട്ടത്തിനായി മെഡിക്കല്‍ കോളജിലേക്ക് മാറ്റും. Also Read; കേരളവുമായുള്ള ബന്ധം ആജീവനാന്തം തുടരും; മലയാളത്തില്‍ യാത്ര പറഞ്ഞ് ഗവര്‍ണര്‍ ആരിഫ് മുഹമ്മദ് ഖാന്‍ സീരിയല്‍ ഷൂട്ടിങ്ങിനെത്തിയ നടന്‍ ഷൂട്ടിങ്ങിന് ബ്രേക്ക് വന്നതിനാല്‍ രണ്ട് ദിവസം ഹോട്ടലില്‍ മുറിയെടുക്കുകയായിരുന്നു. മുറി വിട്ട് […]