September 8, 2024

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ട്, ജാഗ്രത

തിരുവനന്തപുരം: സംസ്ഥാനത്ത് ഒറ്റപ്പെട്ട അതിശക്തമായ മഴ തുടരുമെന്ന് മുന്നറിയിപ്പുമായി കേന്ദ്ര കാലാവസ്ഥ വകുപ്പ്. ഇന്ന് മൂന്ന് ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ആറ് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടുംപ്രഖ്യാപിച്ചു. ഇടുക്കി, കോഴിക്കോട്, വയനാട് ജില്ലകളിലാണ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചിരിക്കുന്നത്. എറണാകുളം, തൃശ്ശൂര്‍, പാലക്കാട്, മലപ്പുറം, കണ്ണൂര്‍, കാസര്‍കോട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചു. Also Read; എയര്‍ ഇന്ത്യ വിമാനം 30 മണിക്കൂര്‍ വൈകിയ സംഭവം: യാത്രക്കാര്‍ക്ക് 29,203 രൂപയുടെ യാത്രാ വൗച്ചര്‍, ക്ഷമാപണം മലയോര മേഖലകളിലടക്കം ജാഗ്രത വേണമെന്ന് മുന്നറിയിപ്പുണ്ട്. […]

സംസ്ഥാനത്ത് ഇന്നും ശക്തമായ മഴയ്ക്ക് സാധ്യത; കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിശക്തമായ മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ഇടുക്കി ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് ഓറഞ്ച് അലേര്‍ട്ട് പ്രഖ്യാപിച്ചു. തിരുവനന്തപുരം, കൊല്ലം, ആലപ്പുഴ, എറണാകുളം, തൃശൂര്‍, പാലക്കാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടും നല്‍കി. വടക്കന്‍ കേരളത്തിന് സമീപം രൂപപ്പെട്ട ന്യൂന മര്‍ദ്ദമാണ് ഇപ്പോഴുള്ള മഴയ്ക്ക് കാരണം. ബംഗാള്‍ ഉല്‍കടലില്‍ ചുഴലിക്കാറ്റ് മുന്നറിയിപ്പും നില നില്‍ക്കുന്നുണ്ട്. ചില മേഖലകളില്‍ കുറഞ്ഞ സമയം കൊണ്ട് കൂടുതല്‍ മഴ ലഭിക്കാനാണ് സാധ്യത. Also Read ; രാജ്യത്തെ തൊഴിലില്ലായ്മ നിരക്കില്‍ […]

സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴ; നാല് ജില്ലകളില്‍ റെഡ് അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ഇന്നും അതിതീവ്ര മഴയ്ക്ക് സാധ്യത. പത്തനംതിട്ട, കോട്ടയം, ആലപ്പുഴ , ഇടുക്കി ജില്ലകളില്‍ ഇന്നും നാളെയും റെഡ് അലേര്‍ട്ട് പ്രഖ്യാപിച്ചു. മലയോര മേഖലയിലും വിനോദ സഞ്ചാര കേന്ദ്രങ്ങളിലും രാത്രി യാത്രയ്ക്ക് ഏര്‍പ്പെടുത്തിയ നിരോധനം തുടരുകയാണ്. കടലില്‍ ശക്തമായ കാറ്റിന് സാധ്യത ഉള്ളതിനാല്‍ കേരള തീരത്ത് മത്സ്യബന്ധനത്തിന് വിലക്കുമുണ്ട്. Also Read ;അഞ്ചാംഘട്ടത്തില്‍ വോട്ടെടുപ്പില്‍ ജനവിധി തേടുന്നത് 227 കോടിപതികള്‍ തിരുവനന്തപുരം, കൊല്ലം, എറണാകുളം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും ബാക്കിയുള്ള എല്ലാ ജില്ലകളിലും യെല്ലോ അലേര്‍ട്ടും […]

സംസ്ഥാനത്ത് ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്; ഇന്ന് വിവിധ ജില്ലകളില്‍ യെല്ലോ അലേര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥാ വകുപ്പിന്റെ മുന്നറിയിപ്പ്. ശനിയാഴ്ച മുതല്‍ അതിശക്തമായ മഴയ്ക്കുള്ള സാധ്യതയാണ് പ്രവചിച്ചിരിക്കുന്നത്. അതേസമയം, ഇന്ന് എറണാകുളം, ഇടുക്കി, മലപ്പുറം, കോഴിക്കോട്, വയനാട് ജില്ലകളില്‍ യെല്ലോ അലേര്‍ട്ടാണ്. നാളെ പാലക്കാട്, മലപ്പുറം ജില്ലകളില്‍ ഓറഞ്ച് അലേര്‍ട്ടും തിരുവനന്തപുരം, കൊല്ലം, പത്തനംതിട്ട, ആലപ്പുഴ, ഇടുക്കി, കോഴിക്കോട്, വയനാട് യെല്ലോ അലേര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. Also Read ;കാനഡയില്‍ ചാലക്കുടി സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് വിവരം, ഭര്‍ത്താവ് ലാല്‍ കെ. […]

ദുബായിലെ വെള്ളപ്പൊക്കം, പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ; കാരണം കൃത്രിമ മഴയോ?

യുഎഇ: കഴിഞ്ഞ ഒരാഴ്ച്ചയായി ദുബായില്‍ കനത്ത മഴ തുടരുകയാണ്. അതിനാല്‍ പ്രധാന നഗരങ്ങളും ഹൈവേകളും വിമാനത്താവളങ്ങളും വെള്ളത്തിനടിയിലാണ്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ പ്രദേശത്ത് പെയ്ത ഏറ്റവും വലിയ മഴ എന്ന് പറയുമ്പോള്‍ ഈ മഴയ്ക്ക് പിന്നിലെ കാരണം തിരയുകയാണ് കാലാവസ്ഥ വിദഗ്ധര്‍. കൃത്രിമ മഴയിലൂടെ രാജ്യത്തെ ജലപ്രതിസന്ധി മറികടക്കാന്‍ ഭരണകൂടം ക്ലൗഡ് സീഡിംഗ് ഉപയോഗിച്ചതാണ് വെള്ളപ്പൊക്കത്തിന് കാരണമായതെന്ന വിലയിരുത്തലിലാണ് ഇപ്പോള്‍ കാലാവസ്ഥ വിദഗ്ധര്‍ ഉള്ളത്. Also Read ; പൂര ലഹരിയിലേക്ക് തൃശൂര്‍; നെയ്തലക്കാവിലമ്മ തെക്കേ ഗോപുരം തുറക്കുന്നതോടെ […]

വ്യാഴാഴ്ച മുതല്‍ കേരളത്തില്‍ മഴ ശക്തമാകും, ബുധനാഴ്ച വരെ കനത്ത ചൂട്, 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്

തിരുവനന്തപുരം: സംസ്ഥാനത്ത് ബുധനാഴ്ചയും വ്യാഴാഴ്ചയും ഒറ്റപ്പെട്ടയിടങ്ങളില്‍ ഇടിമിന്നലോട് കൂടിയ മഴയ്ക്ക് സാധ്യതയെന്ന് കേന്ദ്ര കാലാവസ്ഥ വകുപ്പ്. ബുധനാഴ്ച വരെ വിവിധയിടങ്ങളില്‍ നേരിയ മഴ ലഭിക്കും. എന്നാല്‍ വ്യാഴാഴ്ച മുതല്‍ പരക്കെ ശക്തമായ മഴയ്ക്ക് സാധ്യതയുണ്ടെന്നും കേന്ദ്ര കാലാവസ്ഥ വകുപ്പ് മുന്നറിയിപ്പ് നല്‍കി. Also Read ; മദ്യലഹരിയില്‍ ഭര്‍ത്താവിനെ ഭാര്യ തലയ്ക്കടിച്ച് കൊന്നു അതിനിടെ സംസ്ഥാനത്ത് ബുധനാഴ്ച വരെ ഉയര്‍ന്ന താപനില മുന്നറിയിപ്പ് നല്‍കി. ജാഗ്രതയുടെ ഭാഗമായി 11 ജില്ലകളില്‍ കേന്ദ്ര കാലാവസ്ഥ വകുപ്പ് യെല്ലോ അലര്‍ട്ടും പ്രഖ്യാപിച്ചിട്ടുണ്ട്. […]