മഴയെത്തുടര്‍ന്ന് അടച്ചിട്ട ദുബായ് മെട്രോ സ്റ്റേഷനുകള്‍ ഇന്നു മുതല്‍ വീണ്ടും പ്രവര്‍ത്തനമാരംഭിക്കും
ദുബായ്: കഴിഞ്ഞ മാസം പതിനാറാം തീയതിയുണ്ടായ കൊടുങ്കാറ്റിലും കനത്ത മഴയിലുമുണ്ടായ നാശനഷ്ടങ്ങളെ തുടര്‍ന്ന് അറ്റകുറ്റപ്പണികള്‍ക്കായി അടച്ചിട്ട ദുബായ് മെട്രോയുടെ മൂന്ന് സ്റ്റേഷനുകള്‍ വഴിയുള്ള ട്രെയിന്‍ സര്‍വീസുകള്‍ ഇന്നു മുതല്‍ പുനരാരംഭിക്കും. ഓണ്‍പാസീവ്, ഇക്വിറ്റി, മശ്രിഖ് സ്റ്റേഷനുകളാണ് മെയ് 19-ന് വീണ്ടും തുറക്കുക. പ്രഖ്യാപിച്ചതിലും നേരത്തെയാണ് മൂന്ന് മെട്രോ സ്റ്റേഷനുകള്‍ സര്‍വീസ് പുനരാരംഭിക്കുന്നതെന്ന് ദുബായ് റോഡ്സ് ആന്‍ഡ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി അറിയിച്ചു. Also Read ; പ്രധാനമന്ത്രിക്ക് വീണ്ടുമൊരു ബയോപിക് ഒരുങ്ങുന്നുവെന്ന് റിപ്പോര്‍ട്ടുകള്‍; മോദിയാകാന്‍ സത്യരാജ് മഴയെ തുടര്‍ന്ന് അടച്ചിട്ട […]