സീതാറാം യെച്ചൂരിക്ക് വിട ; മൃതദേഹം ഇന്ന് വൈകീട്ട് വസന്ത്കുഞ്ചിലെ വസതിയിലെത്തിക്കും

ന്യൂഡല്‍ഹി: സിപിഐഎം ജനറല്‍ സെക്രട്ടറി യെച്ചൂരിയുടെ മൃതദേഹം ഇന്ന് വസന്ത്കുഞ്ചിലെ വസതിയില്‍ എത്തിക്കും. ഇന്ന് വൈകീട്ട് ഏഴ് മണിയോടെയായിരിക്കും ഡല്‍ഹി എയിംസില്‍ നിന്ന് ഭൗതിക ശരീരം വസതിയില്‍ എത്തിക്കുക. ബന്ധുക്കളും സുഹൃത്തുക്കളും വസതിയില്‍ എത്തി യെച്ചൂരിക്ക് അന്തിമോപചാരം അര്‍പ്പിക്കും. ശേഷം മൃതദേഹം നാളെ ഡല്‍ഹിയിലെ എകെജി സെന്ററില്‍ പൊതുദര്‍ശനത്തിന് വെക്കും.രാവിലെ 11 മണി മുതല്‍ വൈകിട്ട് 3 മണി വരെയാണ് പൊതുദര്‍ശനം നിശ്ചയിച്ചിരിക്കുന്നത്. ഇതിന് ശേഷം മൃതദേഹം ഡല്‍ഹി എയിംസ് ആശുപത്രിയുടെ അനാട്ടമി വിഭാഗത്തിന് കൈമാറും. Join […]