ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കം : കണ്ടക്ടറുടെ ക്രൂരമര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന വയോധികന് മരിച്ചു
തൃശൂര്‍: ചില്ലറയെ ചൊല്ലിയുണ്ടായ തര്‍ക്കത്തിനിടെ കണ്ടക്ടറുടെ ക്രൂര മര്‍ദ്ദനത്തിന് ഇരയായി ചികിത്സയിലായിരുന്ന വയോധികന് മരിച്ചു. സംഭവത്തില്‍ കൂടുതല്‍ വെളിപ്പെടുത്തലുമായി ദൃക്സാക്ഷികള്‍. 3 രൂപാ കുറഞ്ഞതിനാണ് വയോധികനെ ബസ്സില്‍ നിന്ന് തള്ളിയിട്ടതെന്നും പോലീസ് കണ്ടെത്തി. തള്ളിയിട്ട ശേഷവും കണ്ടക്ടര്‍ വയോധികനെ ആശുപത്രിയില്‍ കൊണ്ടുപോകാന്‍ തയാറായില്ലെന്നും ബസില്‍ നിന്ന് ഇറങ്ങിവന്നശേഷം വീണ്ടും താഴേക്കിട്ടുവെന്നും ആ വീഴ്ചയിലാണ് ബോധം പോയതെന്നും ദൃക്സാക്ഷികളായ പ്രവീണ്‍, പുരുഷന് എന്നിവര്‍ പറഞ്ഞു. കണ്ടക്ടറുടേത് ക്രൂരമായ പ്രവര്‍ത്തിയായിരുന്നുവെന്നും ഇവര്‍ പറഞ്ഞു. Also Read ; ഡല്‍ഹി മദ്യനയ അഴിമതി […]