യുഡിഎഫ് സീറ്റ് വിഭജനം നീളുന്നത് തന്ത്രപരമായ നീക്കം: വി ഡി സതീശന്‍

കണ്ണൂര്‍: രാഷ്ട്രീയ കാരണങ്ങളാല്‍ മനപൂര്‍വം സീറ്റ് വിഭജനം വൈകിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. സീറ്റ് വിഭജനം നീളുന്നത് യുഡിഎഫിന്റെ തന്ത്രമാണെന്നും അദ്ദേഹം പറഞ്ഞു. വേണമെങ്കില്‍ 24 മണിക്കൂര്‍ കൊണ്ട് സീറ്റ് വിഭജനം പൂര്‍ത്തിയാക്കാമെന്നും കോണ്‍ഗ്രസില്‍ ഗ്രൂപ്പില്ലാത്തതുകൊണ്ട് സ്ഥാനാര്‍ത്ഥികളെ കണ്ടെത്തല്‍ എളുപ്പമാണെന്നും സതീശന്‍ പറഞ്ഞു. പ്രധാനമന്ത്രിയുടെ ഓഫീസിലേക്ക് ബിജെപി കൗണ്‍സിലര്‍മാര്‍; സംഘത്തില്‍ ശ്രീലേഖയില്ല ബേപ്പൂര്‍ മണ്ഡലത്തില്‍ പി വി അന്‍വര്‍ യു ഡി എഫ് സ്ഥാനാര്‍ത്ഥിയാകുമെന്ന് കെ പി സി സി പ്രസിഡന്റ് സണ്ണി ജോസഫ് […]

അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതിക്കേട്; രാഹുല്‍ ഗാന്ധിക്ക് പരാതി നല്‍കി

തിരുവനന്തപുരം: യൂത്ത് കോണ്‍ഗ്രസ് അധ്യക്ഷ നിയമനത്തില്‍ ഐ ഗ്രൂപ്പിന് അമര്‍ഷം. അബിന്‍ വര്‍ക്കിയെ ഒഴിവാക്കിയത് നീതികേടാണെന്ന് ചൂണ്ടികാട്ടി ലോക്സഭാ പ്രതിപക്ഷ നേതാവ് രാഹുല്‍ ഗാന്ധിക്ക് ഐ ഗ്രൂപ്പ് പരാതി നല്‍കി. സംഘടനാ തെരഞ്ഞെടുപ്പിനെ നോക്കുകുത്തിയാക്കിയെന്നും പരാതിയില്‍ പറയുന്നു. വര്‍ക്കിംഗ് പ്രസിഡന്റ് പദവിയിലേക്ക് പരിഗണിക്കാമായിരുന്നെന്നും പരാതിയില്‍ വ്യക്തമാക്കുന്നു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… എന്നാല്‍ നിലവില്‍ വിഷയത്തില്‍ പരസ്യ പ്രതികരണം വേണ്ടെന്നാണ് ഐ ഗ്രൂപ്പില്‍ ധാരണ. പരസ്യ പ്രതികരണം തെരഞ്ഞെടുപ്പിനെ ബാധിക്കുമെന്നാണ് […]