September 8, 2024

വിവാദങ്ങള്‍ക്കൊടുവില്‍ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് കമ്പനി

ന്യൂഡല്‍ഹി: പാര്‍ശ്വഫലങ്ങളുണ്ടെന്ന പരാതികള്‍ വ്യാപകമാകുന്നതിനിടെ കൊവിഡ് വാക്‌സിന്‍ പിന്‍വലിച്ച് നിര്‍മ്മാണ കമ്പനിയായ ‘ആസ്ട്രാസെനക്ക’. ഉത്പാദനവും വിതരണവും പൂര്‍ണമായി അവസാനിപ്പിക്കുന്നതായി കമ്പനി അറിയിച്ചു. മാര്‍ക്കറ്റില്‍ അവശേഷിക്കുന്ന സ്റ്റോക്ക് തിരിച്ചെടുക്കാനും തീരുമാനമായിട്ടുണ്ട്. Also Read ;രാജേന്ദ്രന്റെ ആരോപണങ്ങള്‍ തള്ളി സിപിഐഎം ജില്ലാ സെക്രട്ടറിയേറ്റ് അംഗം കെ വി ശശി യുകെയില്‍ നിന്നാണ് വാക്‌സിന്‍ സ്വീകിരിച്ച 51 പേര്‍ക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ടായി എന്ന പരാതി ആദ്യമായി ഉയര്‍ന്നുവന്നത്. ഇതിന് പിന്നാലെ കമ്പനി തന്നെ യുകെ ഹൈക്കോടതിയില്‍ പാര്‍ശ്വഫലങ്ങളുള്ളതായി സമ്മതിച്ചു. ഇതോടെയാണ് സംഭവം വിവാദമാകുന്നത്. […]

കോവിഡ് വാക്സിന് പാര്‍ശ്വഫലങ്ങളേറെ; സമ്മതിച്ച് നിര്‍മാതാക്കള്‍

ലണ്ടന്‍: കോവിഡ് പ്രതിരോധ വാക്‌സിനായ കോവിഷീല്‍ഡ് സ്വീകരിച്ചവരില്‍ രക്തം കട്ടപിടിക്കാനും പ്ലേറ്റ്ലെറ്റിന്റെ എണ്ണം കുറായാനും സാധ്യതയുണ്ടെന്ന് സമ്മതിച്ച് നിര്‍മാതാക്കളായ അസ്ട്രസെനക്ക കമ്പനി. കോവിഷീല്‍ഡിന് പാര്‍ശ്വഫലമുണ്ടെന്ന് ആദ്യമായാണ് കമ്പനി സമ്മതിക്കുന്നത്. Also Read ;അമിത്ഷാ സഞ്ചരിച്ച ഹെലിക്കോപ്റ്ററിന്റെ നിയന്ത്രണം നഷ്ടപ്പെട്ടു, ഒഴിവായത് വന്‍ ദുരന്തം കോവിഷീല്‍ഡ്, വാക്സ്സെവ്റിയ തുടങ്ങിയ പല ബ്രാന്‍ഡ് നാമങ്ങളില്‍ ആഗോളതലത്തില്‍ ഉപയോഗിച്ച വാക്‌സിനാണിത്. ഓക്സ്ഫഡ് സര്‍വകലാശാലയുമായിച്ചേര്‍ന്നാണ് അസ്ട്രസെനക്ക ഇതു വികസിപ്പിച്ചത്. വാക്‌സിന്‍ സ്വീകരിച്ചവരില്‍ ഗുരുതരമായ പാര്‍ശ്വഫലങ്ങളും മരണവുംവരെയുണ്ടായതായി പരാതി ഉയര്‍ന്നിരുന്നു. ഒട്ടേറെ കുടുംബങ്ങള്‍ അസ്ട്രസെനക്കയ്‌ക്കെതിരേ […]