January 23, 2026

ജനശ്രദ്ധയാകര്‍ഷിച്ച് നാടന്‍ പശുക്കളുടെ പ്രദര്‍ശനം

കോഴിക്കോട്: ശ്രദ്ധയാകര്‍ഷിച്ച് നാടന്‍ പശുക്കളുടെ അപൂര്‍വ്വ പ്രദര്‍ശനം. സതേണ്‍ ഡെയറി ആന്റ് ഫുഡ് കോണ്‍ക്ലേവിന്റെ ഭാഗമായി കാലിക്കറ്റ് ട്രേഡ് സെന്ററിലെ വര്‍ഗീസ് കുര്യന്‍ നഗറില്‍ ഒരുക്കിയ പ്രദര്‍ശനമാണ് ഏറെ കൗതുകമുണര്‍ത്തിയത്. ഗുജറാത്തില്‍ നിന്നുള്ള ഗിര്‍, ആന്ധ്രപ്രദേശിലെ ചിറ്റൂരില്‍ നിന്നുള്ള പുങ്കന്നൂര്‍, ഗുജറാത്തില്‍ നിന്നുള്ള കാണ്‍ക്രജ്, വടക്കന്‍ കര്‍ണാടകയില്‍ നിന്നുള്ള കൃഷ്ണവാലി, മഹാരാഷ്ട്രയില്‍ നിന്നുള്ള കപില, രാജസ്ഥാനില്‍ നിന്നുള്ള രാത്തി, പഞ്ചാബ് – ഹരിയാന മേഖലയില്‍ നിന്നുള്ള ഷാഹിവാല്‍, താര്‍ മരുഭൂമി പ്രദേശത്തു നിന്നുള്ള താര്‍പാര്‍ക്കര്‍, കേരളത്തിന്റെ സ്വന്തം […]

തെരഞ്ഞെടുപ്പ് അടുത്തിരിക്കെ സ്വദേശി പശുക്കള്‍ക്ക് ‘രാജ്യമാതാ’ പദവി നല്‍കി മഹാരാഷ്ട്ര

മുംബൈ: മഹാരാഷ്ട്രയില്‍ സ്വദേശി പശുക്കള്‍ക്ക് ‘രാജ്യമാതാ’ പദവി നല്‍കി മഹാരാഷ്ട്ര സര്‍ക്കാര്‍. ഗവര്‍ണര്‍ സിപി രാധാകൃഷ്ണന്‍ പ്രമേയത്തില്‍ ഒപ്പിട്ടതോടെയാണ് പ്രഖ്യാപനം നിലവില്‍ വന്നത്. ഇന്ത്യന്‍ സമൂഹത്തില്‍ പശുവിനുള്ള ആത്മീയവും ശാസ്ത്രീയവും ചരിത്രപരവുമായ പ്രാധാന്യം അടിവരയിടുന്നതാണ് തീരുമാനമെന്ന് സര്‍ക്കാര്‍ വൃത്തങ്ങള്‍ പറഞ്ഞു. Also Read ; അന്വേഷണ സംഘത്തിന് മുന്നില്‍ നടന്‍ സിദ്ദിഖ് ഇന്ന് ഹാജരായേക്കും സംസ്ഥാനത്ത് നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയാണ് സര്‍ക്കാരിന്റെ ഈ തീരുമാനം. പശുക്കള്‍ പുരാതനകാലംമുതല്‍ മനുഷ്യജീവിതത്തിന്റെ ഒരു പ്രധാനഭാഗമാണെന്നും പശുവിനെ കാമധേനു എന്ന് പണ്ടുകാലം മുതല്‍ […]

പാലുല്‍പാദനം സ്വയംപര്യാപ്തതയിലേക്ക് ; കൈകോര്‍ത്ത് തദ്ദേശ വകുപ്പും ക്ഷീരവികസനവകുപ്പും

തിരുവനന്തപുരം: പാലുല്‍പാദനത്തില്‍ സ്വയംപര്യാപ്തതയെന്ന ലക്ഷ്യത്തിന് തദ്ദേശവകുപ്പുമായി കൈകോര്‍ത്ത് ക്ഷീരവികസന വകുപ്പ് കറവപ്പശുക്കളെ വാങ്ങുന്നു. അത്യുല്‍പാദനശേഷിയുള്ള 10,000 പശുക്കളെയാണ് വാങ്ങുക. മികവ് പുലര്‍ത്തുന്ന 50 ഫോക്കസ് ബ്ലോക്കുകളിലെ ക്ഷീരവികസന യൂണിറ്റുകള്‍ കേന്ദ്രീകരിച്ചാണ് പദ്ധതി. Also Read ; കിഫ്ബിക്ക് കടിഞ്ഞാണിടാന്‍ ധനവകുപ്പ് ഫോക്കസ് ബ്ലോക്കുകളുടെ പരിധിയില്‍ ഉള്‍പ്പെടുന്ന ഗ്രാമപഞ്ചായത്തുകളെയാണ് ഇതിലേക്കായി തെരഞ്ഞെടുക്കുക. ‘സ്വയംപര്യാപ്തത ക്ഷീരകേരളം’ വര്‍ഷമായി 2024-25 നെ പ്രഖ്യാപിക്കുന്നതിന് മുന്നോടിയായാണിത്. കേരളത്തിന് ആവശ്യമുള്ള പാലിന്റെ അളവിനെക്കാള്‍ 7.71 ലക്ഷം മെട്രിക് ടണ്‍ കുറവ് പാലാണ് ഇപ്പോള്‍ ഉല്‍പാദിപ്പിക്കുന്നത്. വേനല്‍ക്കാലമാകുമ്പോള്‍ […]