November 21, 2024

ഭൂരിപക്ഷം മാറിമറിയാം, ചേലക്കരയില്‍ എല്‍ ഡി എഫ് തന്നെ ജയിക്കും – കെ രാധാകൃഷ്ണന്‍

ചേലക്കര: ഇടതുപക്ഷ ജനാധിപത്യ മുന്നണിക്ക് വലിയ വിജയസാധ്യതയുള്ള മണ്ഡലമാണ് ചേലക്കരയെന്ന് എം പി രാധാകൃഷ്ണന്‍. കഴിഞ്ഞ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ സംസ്ഥാനത്ത് ഇടതുപക്ഷത്തിന് വലിയ തിരിച്ചടിയാണ് നേരിട്ടത്. ആ സാഹചര്യത്തിലും ചേലക്കര ഉള്‍പ്പെടുന്ന ആലത്തൂര്‍ മണ്ഡലം ഇടതുപക്ഷം തിരിച്ചുപിടിച്ചിരുന്നുവെന്നും അദ്ദേഹം പറഞ്ഞു. സ്ഥാനാര്‍ഥികള്‍ക്ക് അപ്പുറം രാഷ്ട്രീയ സ്ഥിതിഗതികളാണ് വിജയം തീരുമാനിക്കുന്ന ഘടകമെന്നും കെ രാധാകൃഷ്ണന്‍ പറഞ്ഞു. MORE NEWS : ‘സ്ഥാനാര്‍ത്ഥി തീരുമാനം പുനഃപരിശോധിക്കണം, വ്യക്തിതാല്‍പര്യമല്ല ഇവിടെ വേണ്ടത്’: പി സരിന്‍ 2016 ലെ നിയമസഭാ തിരഞ്ഞെടുപ്പില്‍ ചേലക്കരയിലെ ഇടതുപക്ഷ […]

സി.പി.ഐയില്‍ വിമതനീക്കം ശക്തമാകുന്നു

തിരുവനന്തപുരം: സംസ്ഥാനസെക്രട്ടറിയുടെ ചുമതല ബിനോയ് വിശ്വത്തിന് നല്‍കിയതിനുപിന്നാലെ സി.പി.ഐയില്‍ വിമതനീക്കം ശക്തമാകുന്നു. ബിനോയിയുടെ സെക്രട്ടറിസ്ഥാനം സംസ്ഥാനകൗണ്‍സില്‍ അംഗീകരിക്കണം. ഇതിനായി ഡിസംബര്‍ 28-ന് ചേരുന്ന കൗണ്‍സില്‍യോഗത്തില്‍ ബിനോയിക്കുപകരം മറ്റൊരാളെ നിര്‍ദേശിക്കാനാണ് ഒരു വിഭാഗം നീക്കം നടത്തുന്നത്. Also Read; പ്രതിപക്ഷ എംപിമാരുടെ സസ്‌പെന്‍ഷന്‍; രാജ്യവ്യാപക പ്രതിഷേധത്തിനൊരുങ്ങി കോണ്‍ഗ്രസ് ബിനോയ് വിശ്വം കാനത്തിനൊപ്പം നിലനിന്ന മുതിര്‍ന്ന നേതാവാണെങ്കിലും കാനത്തിനുണ്ടായിരുന്നത്ര പിന്തുണ ആ പക്ഷത്തുനിന്ന് ബിനോയിക്ക് ലഭിക്കില്ലെന്നാണ് ഇസ്മയില്‍ പക്ഷം വിലയിരുത്തുന്നത്. ഒരു ഗ്രൂപ്പ്‌പോരായി ഇത് മാറാതിരിക്കാന്‍ കാനത്തിനൊപ്പമുണ്ടായിരുന്നതും ബിനോയിയെ സെക്രട്ടറിയാക്കിയതിനോട് യോജിപ്പില്ലാത്തതുമായ […]

കാനം രാജേന്ദ്രന്‍ അന്തരിച്ചു

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി കാനം രാജേന്ദ്രന്‍ അന്തരിച്ചു. 73 വയസായിരുന്നു. കൊച്ചിയിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ച് ഹൃദയാഘാതത്തെ തുടര്‍ന്നായിരുന്നു മരണം. മൂന്ന് തവണ തുടര്‍ച്ചയായി സിപിഐ സംസ്ഥാന സെക്രട്ടറിയായിരുന്നു കാനം രാജേന്ദ്രന്‍. ആരോഗ്യകാരണങ്ങളാല്‍ പാര്‍ട്ടിയില്‍ നിന്ന് മൂന്നു മാസത്തെ അവധിയിലായിരുന്നു അദ്ദേഹം. ഇടതു കാലിന് നേരത്തെ അപകടത്തില്‍ പരുക്കേറ്റിരുന്നു. പ്രമേഹം സ്ഥിതി കൂടുതല്‍ മോശമാക്കി. കാലിലുണ്ടായ മുറിവുകള്‍ കരിയാതിരിക്കുകയും അണുബാധയെ തുടര്‍ന്ന് കഴിഞ്ഞയിടയ്ക്ക് പാദം മുറിച്ചു മാറ്റുകയും ചെയ്തിരുന്നു. കോട്ടയം ജില്ലയിലെ കൂട്ടിക്കലില്‍ 1950 നവംബര്‍ […]