October 16, 2025

നിലമ്പൂര്‍ ഉപതെരഞ്ഞെടുപ്പ് പരാജയം; തിരുത്തേണ്ടത് തിരുത്തുമെന്ന് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: നിലമ്പൂര്‍ തോല്‍വിയുടെ പശ്ചാത്തലത്തില്‍ തിരുത്തേണ്ടത് തിരുത്തുമെന്ന് സിപിഎം സംസ്ഥാന സെക്രട്ടറി എംവി ഗോവിന്ദന്‍. പരാജയം പാര്‍ട്ടിയും, ഇടതുമുന്നണിയും വിശദമായി പരിശോധിക്കുമെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. വര്‍ഗീയത, തീവ്ര ശക്തികളുമായി കൂട്ടുകെട്ടുണ്ടാക്കിയാണ് യുഡിഎഫ് ജയിച്ചത്. പ്രിയങ്ക ഗാന്ധിയും, രാഹുല്‍ ഗാന്ധിയും ജയിച്ചത് ജമാഅത്തെ ഇസ്ലാമിയുടെ വോട്ട് നേടിയാണ്. 2019 മുതല്‍ ജമാഅത്തെ ഇസ്ലാമിയുമായി യുഡിഎഫിന് കൂട്ട്‌കെട്ടുണ്ടെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. ദേശാഭിമാനി ലേഖനത്തിലൂടെയാണ് എംവി ഗോവിന്ദന്റെ വിമര്‍ശനം. Also Read; ശക്തമായ മഴ തുടരുന്നു; മൂന്ന് ജില്ലകളില്‍ ഓറഞ്ച് […]

സിപിഎമ്മിനെ ഇനി എം എ ബേബി നയിക്കും; പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു

മധുര: സിപിഎമ്മിനെ ഇനി എം എ ബേബി നയിക്കും. സിപിഎം ജനറല്‍ സെക്രട്ടറിയായി എം എ ബേബിയെ പ്രഖ്യാപിച്ചു. ഇഎംഎസ് നമ്പൂതിരിപ്പാടിന് ശേഷം കേരള ഘടകത്തില്‍ നിന്ന് ഈ പദവിയിലേക്ക് എത്തുന്ന രണ്ടാമത്തെ മലയാളിയാണ് എം എ ബേബി. പിബി പാനലിനും അംഗീകാരമായി. 84 പേരാണ് കേന്ദ്ര കമ്മിറ്റിയിലുള്ളത്. കേരളത്തില്‍ നിന്നുള്ള ജോണ്‍ ബ്രിട്ടാസ് അടക്കം നാല് പേര്‍ കേന്ദ്ര കമ്മിറ്റിയില്‍ സ്ഥിരം ക്ഷണിതാക്കളാവും. അതേസമയം, പാനലിനെതിരെ മത്സരിച്ച ഡി എല്‍ കരാഡ് തോറ്റു. ആകെ 31 […]

അവാര്‍ഡുകള്‍ നേടിയതുകൊണ്ട് കാര്യമില്ല; ജനപിന്തുണയാണ് വേണ്ടത്; തിരുവനന്തപുരം നഗരസഭയെ വിമര്‍ശിച്ച് സിപിഎം സമ്മേളനം

തിരുവനന്തപുരം: നഗരസഭയുടെ പ്രവര്‍ത്തനങ്ങളെ രൂക്ഷമായി വിമര്‍ശിച്ച് തിരുവനന്തപുരം ജില്ലാ സമ്മേളനം. അവാര്‍ഡുകള്‍ നേടിയത് കൊണ്ട് കാര്യമില്ലെന്നും ഭരണം നിലനിര്‍ത്തണമെങ്കില്‍ ജനങ്ങളുടെ പിന്തുണയാണ് വേണ്ടതെന്നുമാണ് നഗരസഭയ്ക്കെതിരെ തിരുവനന്തപുരം സി.പി.എം സമ്മേളനത്തില്‍ പ്രതിനിധികള്‍ ഉയര്‍ത്തിയ വിമര്‍ശനം. നഗരസഭയുടെ നിലവിലെ പ്രവര്‍ത്തനങ്ങള്‍ തെരഞ്ഞെടുപ്പിനെ പ്രതികൂലമായി ബാധിക്കുമോയെന്ന ആശങ്കയുണ്ട്. നഗരസഭയുടെ പ്രവര്‍ത്തനങ്ങളില്‍ തിരുത്തല്‍ വരുത്തിയില്ലെങ്കില്‍ 2025-ല്‍ ഭരണത്തില്‍ തിരിച്ചുവരാനാകില്ലെന്നും സമ്മേളനം വിലയിരുത്തി. കൂടാതെ തെരഞ്ഞെടുപ്പ് മുന്നില്‍ കണ്ട് കൂടുതല്‍ മികച്ച പ്രവര്‍ത്തനം നഗരസഭയുടെ ഭാഗത്തുനിന്ന് ഉണ്ടാകണമെന്നും സമ്മേളനം ആവശ്യപ്പെട്ടു. തദ്ദേശ സ്ഥാപനങ്ങള്‍ക്ക് കൂടുതല്‍ […]

റോഡ് തടഞ്ഞ് സിപിഎം സ്റ്റേജ് കെട്ടിയ സംഭവം; കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെ കേസെടുത്ത് പോലീസ്

തിരുവനന്തപുരം: സി.പി.ഐ.എം പാളയം ഏരിയാ സമ്മേളനത്തിനായി വഞ്ചിയൂരില്‍ റോഡ് തടഞ്ഞ് സ്റ്റേജ് കെട്ടിയ സംഭവത്തില്‍ കേസെടുത്ത് പോലീസ്. കണ്ടാലറിയാവുന്ന 500 പേര്‍ക്കെതിരെയാണ് കേസെടുത്തിട്ടുള്ളത്. സ്റ്റേജ് കെട്ടി ഗതാഗത തടസം സൃഷ്ടിച്ചതിനും പ്രകടനം നടത്തിയതിനും തിരുവനന്തപുരം വഞ്ചിയൂര്‍ പോലീസ് സ്വമേധയാ ആണ് കേസ് രജിസ്റ്റര്‍ ചെയ്യുകയായിരുന്നു. Also Read; കളര്‍കോട് അപകടം; മരിച്ച ആല്‍ബിന്‍ ജോര്‍ജിന് വിട നല്‍കാനൊരുങ്ങി വണ്ടാനം മെഡിക്കല്‍ കോളേജ് വഞ്ചിയൂര്‍ കോടതി പരിസരത്ത് റോഡിന്റെ ഒരു ഭാഗം മറച്ചുകെട്ടി സി.പി.ഐ.എം ഒരുക്കിയ വേദിയാണ് വിവാദത്തിന് കാരണമായത്. […]

‘ചോദ്യങ്ങളോടുള്ള ഒളിച്ചോട്ടം പാര്‍ട്ടിക്ക് മാനക്കേടല്ലേ’ ; അന്‍വറിനെ പിന്തുണച്ച് ഫ്‌ളക്‌സ് ബോര്‍ഡുകള്‍ , എടുത്ത് മാറ്റി സിപിഎം പ്രവര്‍ത്തകര്‍

കോഴിക്കോട്: പി വി അന്‍വര്‍ എംഎല്‍എയെ പിന്തുണച്ച് കൊടുവള്ളിയില്‍ വിവിധയിടങ്ങളില്‍ ഫ്‌ളക്‌സ് ബോര്‍ഡുകള്‍. വാവാട് സഖാക്കള്‍ എന്ന പേരിലാണ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ഈ ബോര്‍ഡുകള്‍ പിന്നീട് സിപിഎം പ്രവര്‍ത്തകര്‍ എടുത്തുമാറ്റി. Also Read ; ഭര്‍തൃ ബലാത്സംഗം ക്രിമിനല്‍ കുറ്റമാക്കുന്നതിനെ എതിര്‍ത്ത് കേന്ദ്രം കൊടുവള്ളി, വാവാട്, വെണ്ണക്കോട്, കരുവംപൊയില്‍ തുടങ്ങി കൊടുവള്ളിയുടെ വിവിധയിടങ്ങളിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ സ്ഥാപിച്ചത്. ജനകീയ കൂട്ടായ്മ, പിവി അന്‍വറിന് പിന്തുണ തുടങ്ങിയ പേരുകളിലാണ് ഫ്‌ലക്‌സ് ബോര്‍ഡുകള്‍ പ്രത്യക്ഷപ്പെട്ടത്. ചോദ്യങ്ങളോടുള്ള ഒളിച്ചോട്ടം പാര്‍ട്ടിക്ക് മാനക്കേടല്ലേ, ആര്‍.എസ്.എസ്. […]

‘തനിക്ക് ആരോടും പ്രതിബദ്ധതയില്ല, തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നു’: കെ ടി ജലീല്‍ എംഎല്‍എ

മലപ്പുറം: ഇനി മത്സരരംഗത്തേക്കില്ല. തെരഞ്ഞെടുപ്പ് രാഷ്ട്രീയ ജീവിതം അവസാനിപ്പിക്കുന്നുവെന്ന് കെ ജലീല്‍ എംഎല്‍എ. തനിക്ക് ആരോടും പ്രതിബദ്ധതയില്ല. അത് കോണ്‍ഗ്രസിനോടായാലും സിപിഎമ്മിനോടായാലും. പക്ഷേ സിപിഎമ്മിനോട് സഹകരിച്ച് പോകാനാണ് താല്‍പര്യമെന്നും ജലീല്‍ പറഞ്ഞു. അതേസമയം അന്‍വര്‍ ഉന്നയിച്ച ആരോപണങ്ങളില്‍ ചിലതിനോട് യോജിപ്പുണ്ട് എന്നാല്‍ ചില കാര്യങ്ങളില്‍ യോജിപ്പില്ലെന്നും ജലീല്‍ പറഞ്ഞു. കൂടുതല്‍ വെളിപ്പെടുത്തലുകള്‍ വൈകീട്ട് 4.30 ന് നടത്തുന്ന പത്രസമ്മേളനത്തില്‍ പറയുമെന്നും കെ ടി ജലീല്‍ അറിയിച്ചു. Also Read ; വിവാദങ്ങളില്‍ മുഖ്യമന്ത്രിക്ക് പ്രതിരോധം തീര്‍ത്ത് മന്ത്രി മുഹമ്മദ് […]

ജനങ്ങളുടെ മനോഭാവം മനസ്സിലാക്കുന്നതില്‍ വീഴ്ച പറ്റിയെന്ന് സമ്മതിച്ച് എംവി ഗോവിന്ദന്‍

തിരുവനന്തപുരം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ജനങ്ങളുടെ മനോഭാവം മനസിലാക്കുന്നതില്‍ വീഴ്ച്ച പറ്റിയെന്ന് സിപിഐഎം സംസ്ഥാന സെക്രട്ടറി എം വി ഗോവിന്ദന്‍. ദേശീയ തലത്തില്‍ സിപിഐഎം സര്‍ക്കാര്‍ ഉണ്ടാക്കില്ലെന്നും കോണ്‍ഗ്രസാകും സര്‍ക്കാര്‍ ഉണ്ടാക്കുകയെന്നുമുള്ള തോന്നല്‍ മതന്യൂനപക്ഷങ്ങളില്‍ ഉണ്ടായത് നല്ലതുപോലെ ബാധിച്ചു. ജമാഅത്തെ ഇസ്ലാമി, എസ്ഡിപിഐ എന്നിവര്‍ എല്ലാം മുന്നണി പോലെ പ്രവര്‍ത്തിച്ചു. അത് മതനിരപേക്ഷ കേരളത്തിനെ സംബന്ധിച്ച് ദൂരവ്യാപക പ്രശ്‌നമാകും. മതനിരപേക്ഷ മനസുള്ള ഭൂരിപക്ഷ ന്യൂനപക്ഷ മതങ്ങളില്‍പ്പെട്ടവര്‍ അതിനെ രാഷ്ട്രീയമായി അംഗീകരിക്കില്ലെന്നും എംവി ഗോവിന്ദന്‍ പറഞ്ഞു. Also Read; എരഞ്ഞോളി ബോംബ് […]

പാനൂര്‍ ബോംബ് സ്‌ഫോടനം ; മരിച്ചയാളുടെ വീട് സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചത് മനുഷ്യത്വംകൊണ്ടെന്ന് മുഖ്യമന്ത്രി

പത്തനംതിട്ട: പാനൂരിലെ ബോംബ് നിര്‍മ്മാണത്തിനിടെയുണ്ടായ സ്‌ഫോടനത്തില്‍ മരിച്ചവരുടെ വീടുകളില്‍ സിപിഎം നേതാക്കള്‍ സന്ദര്‍ശിച്ചതിനെ പിന്തുണച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. നേതാക്കള്‍ മരിച്ചയാളുടെ വീട് സന്ദര്‍ശിച്ചത് മനുഷ്യത്വത്തിന്റെ ഭാഗമായാണെന്നാണ് മുഖ്യമന്ത്രിയുടെ വിശദീകരണം.നേതാക്കളുടെ ഇത്തരം നടപടി സാമൂഹ്യജീവിതത്തിന്റെ ഭാഗമാണെന്നും അതിനെ അങ്ങനെ കണ്ടാല്‍ മതിയെന്നും മുഖ്യമന്ത്രി വ്യക്തമാക്കി. ഇത്തരം സന്ദര്‍ശനത്തിന്റെ അര്‍ത്ഥം അവര്‍ ചെയ്യുന്ന കുറ്റകൃത്യങ്ങളോട് മൃദുസമീപനം ഉണ്ടെന്നല്ലെന്നും മുഖ്യമന്ത്രി പറഞ്ഞു. ബോംബ് നിര്‍മ്മാണം അംഗീകരിക്കാവുന്ന ഒന്നല്ല , നാട്ടില്‍ ഇത്തരത്തില്‍ ബോംബ് നിര്‍മ്മിക്കേണ്ട യാതൊരുവിധ ആവശ്യവുമില്ല ഇതിനെതിരെ ശക്തമായ […]

സെക്രട്ടറി പദവി ഒഴിയില്ല; അവധി അപേക്ഷ നല്‍കി കാനം രാജേന്ദ്രന്‍

തിരുവനന്തപുരം: സിപിഐ സംസ്ഥാന സെക്രട്ടറി സ്ഥാനത്ത് നിന്നും ഒഴിയുന്നില്ലെന്ന് കാനം രാജേന്ദ്രന്‍. മൂന്ന് മാസത്തേക്ക് അവധി അപേക്ഷ നല്‍കി. അപേക്ഷ 30-ാം തീയതി ചേരുന്ന സംസ്ഥാന നിര്‍വാഹക സമിതി പരിഗണിക്കും. പാര്‍ട്ടിയെ കൂട്ടായ നേതൃത്വം നയിക്കുമെന്നാണ് കാനത്തിന്റെ നിലപാട്. അതേസമയം ആരോഗ്യ പ്രശ്നങ്ങള്‍ കാരണം സജീവരാഷ്ട്രീയത്തില്‍ നിന്നും വിട്ടുനില്‍ക്കുന്ന കാനത്തെ പദവിയില്‍ നിന്നും നീക്കണമെന്ന ആവശ്യം സിപിഐയില്‍ ശക്തമാണ്. എന്നാല്‍ ദേശീയ നേതൃത്വത്തെ ഇക്കാര്യം ആര് അറിയിക്കുമെന്ന കാര്യത്തില്‍ പാര്‍ട്ടിക്ക് ആശയക്കുഴപ്പമുണ്ട്. ദേശീയ നേതൃത്വം സ്വമേധയാ ഇടപെടുമെന്നാണ് […]