November 21, 2024

ശ്രീരാമനെതിരെ ഫേസ്ബുക്ക് പോസ്റ്റ്; പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്

തൃശൂര്‍: ശ്രീരാമനെതിരെ ഫേസ്ബുക്കില്‍ കുറിപ്പിട്ട പി ബാലചന്ദ്രന്‍ എംഎല്‍എക്ക് കാരണം കാണിക്കല്‍ നോട്ടീസ്. ജനുവരി 31ന് നടക്കുന്ന ജില്ലാ എക്‌സിക്യൂട്ടീവ് യോഗത്തില്‍ നേരിട്ടെത്തി ഇതിന് വിശദീകരണം നല്‍കണമെന്ന് സിപിഐ ആവശ്യപ്പെട്ടു. യോഗത്തില്‍ ഈ വിഷയം മാത്രമാണ് അജണ്ട. പാര്‍ട്ടി ജില്ലാ സെക്രട്ടറി എംഎല്‍എയോട് നേരിട്ടെത്തി വിശദീകരണം നല്‍കാന്‍ ആവശ്യപ്പെട്ട് കത്ത് നല്‍കി. വിശദീകരണം എഴുതി നല്‍കേണ്ടെന്നും നേരിട്ടെത്തി നല്‍കാനുമാണ് കത്തിലെ നിര്‍ദേശം. ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ ഉണ്ടായിരുന്ന അനുകൂല സാഹചര്യത്തെ എംഎല്‍എയുടെ ഫേസ്ബുക്ക് കുറിപ്പ് പ്രതികൂലമാക്കിയെന്ന കടുത്ത വിമര്‍ശനമാണ് […]

രാമപ്രതിഷ്ഠാ ദിനം: റിസര്‍വ് ബാങ്കും അവധി; ഓഹരിക്കമ്പോളം പ്രവര്‍ത്തിക്കില്ല, അധികാര ദുര്‍വിനിയോഗമെന്ന് സി പി എം

ന്യൂഡല്‍ഹി: അയോധ്യയിലെ രാമക്ഷേത്ര പ്രതിഷ്ഠാ ചടങ്ങ് നടക്കുന്നതിനാല്‍, ജനുവരി 22ന് റിസര്‍വ് ബാങ്ക് അവധി പ്രഖ്യാപിച്ചു. ഓഹരിക്കമ്പോളത്തിനും അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേ ദിവസം വ്യാപാരം ഉണ്ടാകില്ലെന്നും റിസര്‍വ് ബാങ്ക് ഇറക്കിയ പ്രസ്താവനയില്‍ അറിയിച്ചു. മഹാരാഷ്ട്ര സര്‍ക്കാര്‍ സംസ്ഥാനത്ത് പൊതു അവധി പ്രഖ്യാപിച്ചിട്ടുണ്ട്. അന്നേ ദിവസം രാജ്യത്തെ ബാങ്കുകള്‍ക്ക് ഉച്ച 2.30 വരെ അവധിയായിരിക്കുമെന്ന് കേന്ദ്ര ധനകാര്യവകുപ്പ് അറിയിച്ചു. ഉച്ചക്ക് 12.20 മുതല്‍ 12.30 വരെയാണ് അയോധ്യയിലെ പ്രതിഷ്ഠാ ചടങ്ങ്. Also Read ; പത്താം ക്ലാസ് യോഗ്യതയുളള കായികതാരങ്ങളാണോ […]

വീണാ വിജയന്റെ മാസപ്പടി വിവാദം സിപിഎം നിലപാടെന്തന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ

തിരുവനന്തപുരം: മുഖ്യമന്ത്രിയുടെ മകള്‍ വീണാ വിജയന്റെ കമ്പനി എക്സാലോജിക്കിനെതിരെ കേന്ദ്രസര്‍ക്കാര്‍ അന്വേഷണം പ്രഖ്യാപിച്ച സാഹചര്യത്തില്‍ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റിന്റെ നിലപാടെന്തെന്ന് മാത്യു കുഴല്‍നാടന്‍ എംഎല്‍എ. മാസപ്പടി വിവാദവുമായി ബന്ധപ്പെട്ട് സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റ് ഔദ്യോഗികമായി പുറത്തിറക്കിയ പത്രക്കുറിപ്പിലെ കാര്യങ്ങളെക്കുറിച്ചും അദ്ദേഹം മാദ്ധ്യമങ്ങളോട് പരാമര്‍ശിച്ചിരുന്നു. എന്നാല്‍ രണ്ട് കമ്പനികള്‍ തമ്മിലുളള സുതാര്യമായ ഇടപാടായതുകൊണ്ട് തെറ്റായി ഒന്നുംതന്നെയില്ലെന്നായിരുന്നു പത്രക്കുറിപ്പിലൂടെ സിപിഎം പറഞ്ഞിരുന്നത്. Also Read ; ആംബുലന്‍സ് കുഴിയില്‍ വീണു; മൃതദേഹത്തിന് ജീവന്‍ തിരിച്ചു കിട്ടി

വിഭാഗീയതയുടെ തുടക്കക്കാരന്‍ വി എസ്: ആത്മകഥയിൽ തുറന്നടിച്ച് എം എം ലോറന്‍സ്

കൊച്ചി: വി എസ് അച്യുതാനന്ദനാണ് വിഭാഗീയതയുടെ തുടക്കക്കാരന്‍ എന്ന് സി പി എം നേതാവ് എം എം ലോറന്‍സ്. ശനിയാഴ്ച പുറത്തിറങ്ങാനിരിക്കുന്ന ‘ഓര്‍മ്മച്ചെപ്പ് തുറക്കുമ്പോള്‍’ എന്ന ആത്മകഥയിലാണ് ലോറന്‍സിന്റെ ആരോപണം. എതിരാളികളെ തെരഞ്ഞുപിടിച്ച് വിഎസ് പ്രതികാരം ചെയ്യുമെന്നും പുസ്തകത്തിലുണ്ട്. ഒരു മാസികയിലൂടെ പുറത്തുവന്ന പ്രസക്തഭാഗങ്ങളിലാണ് ഈ പരാമര്‍ശങ്ങള്‍ ഉള്ളത്. വ്യക്തി പ്രഭാവത്തിന് വിഎസ് ചുറ്റും സ്‌ക്വാഡ് പോലെ ആള്‍ക്കൂട്ടത്തെ കൊണ്ട് നടന്നു. തിരുവനന്തപുരത്ത് വിശ്രമത്തിലായിരുന്ന ഇ.എം.എസ് എന്നും എ.കെ.ജി സെന്ററില്‍ എത്തിയിരുന്നത് വി.എസ്.അച്യുതാനന്ദന് അസ്വസ്ഥത ഉണ്ടാക്കിയിരുന്നു. അപ്രമാദിത്തം […]

ക്ഷേത്രങ്ങളില്‍ ആരുടെ രാഷ്ട്രീയവും വേണ്ട, കമ്യൂണിസ്റ്റ്‌ വത്കരണം അനുവദിക്കില്ല, സമരം പ്രഖ്യാപിച്ച് ഹിന്ദു ഐക്യവേദി

ആലപ്പുഴ: ക്ഷേത്രങ്ങളില്‍ ബി ജെ പി അടക്കമുള്ള പാര്‍ട്ടികളുടെ രാഷ്ട്രീയം വേണ്ടെന്ന് ഹിന്ദു ഐക്യവേദി സംസ്ഥാന പ്രസിഡന്റ് കെ പി ശശികല. രാഷ്ട്രീയ പ്രസ്ഥാനങ്ങള്‍ നില്‍ക്കേണ്ടിടത്ത് നില്‍ക്കണമെന്നും വിശ്വാസവുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ ആ വഴിക്ക് നടക്കണമെന്നും കെ പി ശശികല പറഞ്ഞു. Join with metro post: വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡിന്റെ സര്‍ക്കുലര്‍ ദേവസ്വം ബോര്‍ഡിലെ അഴിമതി മൂടിവെക്കാനാണ്. ഹിന്ദു സംഘടനകളെ അകറ്റിയതിന് ശേഷം ക്ഷേത്രങ്ങള്‍ സമ്പൂര്‍ണമായും സി […]

മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്ന് സിപിഎം, തുടരുമെന്ന് ജില്ലാ കളക്ടര്‍

ഇടുക്കി: മൂന്നാറിലെ കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തുമെന്നും ഇതുസംബന്ധിച്ച് ഇടുക്കി ജില്ലാ കളക്ടറുടെ ഉറപ്പു ലഭിച്ചെന്നും സിപിഎം ഇടുക്കി ജില്ലാ സെക്രട്ടറി സിവി വര്‍ഗീസ്. എന്നാല്‍, കയ്യേറ്റം ഒഴിപ്പിക്കല്‍ നിര്‍ത്തിവെക്കുമെന്ന ഉറപ്പ് നല്‍കിയിട്ടില്ലെന്നും ദൗത്യം തുടരുമെന്നും ഇടുക്കി ജില്ലാ കളക്ടറും വ്യക്തമാക്കി. ചിന്നക്കനാലിലെ കുടിയേറ്റം ഒഴിപ്പിക്കല്‍ കോടതി നിര്‍ദ്ദേശ പ്രകാരമുള്ള ഒറ്റപ്പെട്ട സംഭവമായിട്ടാണ് കണക്കാക്കുന്നത് എന്ന് സി വി വര്‍ഗീസ് പറഞ്ഞു. കൂടിയാലോചനകള്‍ക്ക് ശേഷം മാത്രമേ നടപടികള്‍ സ്വീകരിക്കാവു എന്നതാണ് പാര്‍ട്ടി നിലപാട്. ഇത് ജില്ലാ കളക്ടറെ ബോധിപ്പിച്ചിട്ടുണ്ട്. […]

തട്ടമിടല്‍ പരാമര്‍ശം: കെ അനില്‍ കുമാര്‍ മാപ്പ് പറയണമെന്ന് കേരള മുസ്ലീം ജമാഅത്ത്

മലപ്പുറം: മലപ്പുറത്തെ മുസ്ലീം പെണ്‍കുട്ടികളെ അപമാനിച്ച് സി.പി.എം. നേതാവ് കെ. അനില്‍കുമാര്‍ നടത്തിയ പ്രസംഗം പിന്‍വലിച്ച് മാപ്പ് പറയണമെന്ന് കേരള മുസ്ലിം ജമാഅത്ത് ജില്ലാ കമ്മിറ്റി ആവശ്യപ്പെട്ടു. മലപ്പുറത്ത് തട്ടം വേണ്ടെന്ന് പറയുന്ന പെണ്‍കുട്ടികള്‍ ഉണ്ടായത് കമ്മ്യൂണിസ്റ്റ് പാര്‍ട്ടി കേരളത്തില്‍ വന്നതിന്റെ ഭാഗമായിട്ടാണെന്നായിരുന്നു കെ. അനില്‍ കുമാറിന്റെ പരാമര്‍ശം. ‘കഴിഞ്ഞ ദിവസം തിരുവനന്തപുരം നിശാഗന്ധി ഓഡിറ്റോറിയത്തില്‍ മനുഷ്യത്വ വിരുദ്ധ തീവ്ര നവ ലിബറല്‍ ഫാസിസ്റ്റ് പ്രചാരകനായ രവിചന്ദ്രന്റെ നേതൃത്വത്തിലുള്ള എസ്സെന്‍സ് നടത്തിയ ലിറ്റ്മസ് പരിപാടിയിലാണ് മലപ്പുറം ജില്ലയിലെ […]