January 13, 2026

സാനുമാഷിന് അന്ത്യനിദ്ര; ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ സംസ്‌കരിച്ചു

കൊച്ചി: എഴുത്തുകാരനും, സാഹിത്യ നിരൂപകനുമായ പൊഫ എം.കെ.സാനുവിന്റെ ഭൗതികശരീരം ഔദ്യോഗിക ബഹുമതികളോടെ രവിപുരം ശ്മശാനത്തില്‍ സംസ്‌കരിച്ചു. മലയാളത്തിന്റെ സാനുമാഷിന് വിടനല്‍കാനായി ആയിരങ്ങളാണ് എത്തിച്ചേര്‍ന്നത്. Also Read: ധര്‍മസ്ഥല; പതിനഞ്ചുകാരിയെ സംസ്‌കരിച്ചു, പുതിയ വെളിപ്പെടുത്തല്‍ രാഷ്ട്രീയ-സാംസ്‌കാരിക മേഖലയിലെ പ്രമുഖരും സംസ്‌കാര ചടങ്ങില്‍ പങ്കെടുത്തു. ജനപ്രതിനിധികളും ശിഷ്യഗണങ്ങളും എം.കെ സാനുവിന് പ്രണാമം അര്‍പ്പിക്കാനെത്തി. ദീര്‍ഘകാലം കോളേജ് അധ്യാപകനായിരുന്ന എംകെ സാനു കേരള നിയമസഭാംഗവുമായിരുന്നു. 1927 ഒക്ടോബര്‍ 27ന് ആലപ്പുഴയിലെ തുമ്പോളി മംഗലത്താണ് എം.കെ.സാനു ജനിച്ചത്. കേന്ദ്ര സാഹിത്യ അക്കാദമി പുരസ്‌കാരം, കേരള […]

കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട സ്വദേശികളായ സിബിന്റെയും സജു വര്‍ഗീസിന്റെയും സംസ്‌ക്കാര ചടങ്ങ് ഇന്ന് നടക്കും

പത്തനംതിട്ട: കുവൈറ്റില്‍ ഉണ്ടായ തീപിടുത്തത്തില്‍ മരിച്ച പത്തനംതിട്ട കീഴ് വായ്പ്പൂര് സ്വദേശി സിബിന്‍ ടി എബ്രഹാം, കോന്നി അട്ടച്ചാക്കല്‍ സ്വദേശി സജു വര്‍ഗീസ് എന്നിവരുടെ സംസ്‌ക്കാര ചടങ്ങ് ഇന്ന് നടക്കും. രാവിലെ എട്ടരയോടെ സിബിന്‍ ടി എബ്രഹാമിന്റെ ഭൗതിക ശരീരം വീട്ടിലെത്തിക്കും. ഉച്ചയ്ക്ക് ശേഷം രണ്ടരക്ക് കീഴ് വായ്പൂര്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി സെമിത്തേരിയില്‍ സംസ്‌ക്കാര ചടങ്ങ് നടക്കും. സജു വര്‍ഗീസിന്റെ സംസ്‌ക്കാരം ഉച്ചയ്ക്ക് ശേഷം രണ്ട് മണിക്ക് അട്ടച്ചാക്കല്‍ സെന്റ് തോമസ് മാര്‍ത്തോമ്മാ പള്ളി […]