അശ്ലീല ആംഗ്യം കാണിച്ചതിന് ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍

റിയാദ്: സൗദി ഫുട്ബോള്‍ പ്രോ ലീഗിനിടെ അശ്ലീല ആംഗ്യം കാണിച്ചതിന് പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റ്യാനോ റൊണാള്‍ഡോയ്ക്ക് സസ്പെന്‍ഷന്‍. അല്‍ നസ്ര്‍ ക്ലബിന്റെ താരമായ റൊണാള്‍ഡോയ്ക്ക് സൗദി പ്രോ ലീഗില്‍ ഒരു കളിയിലാണ് വിലക്ക് ഏര്‍പ്പെടുത്തിയിരിക്കുന്നത്. കൂടാതെ 30,000 സൗദി റിയാല്‍ പിഴയും ചുമത്തിയിട്ടുണ്ട്. ക്രിസ്റ്റ്യാനോയ്ക്ക് നടപടിയിന്മേല്‍ അപ്പീല്‍ നല്‍കാന്‍ അവസരമില്ലെന്നും സൗദി പ്രോ ലീഗ് അച്ചടക്ക സമിതി വ്യക്തമാക്കി. Also Read ; ബിജെപിയെ പരിഹസിച്ച് ശശി തരൂര്‍ എംപി കളിക്കിടെ ‘മെസി മെസി’ എന്ന് ആര്‍ത്തുവിളിച്ച […]

ക്രിസ്റ്റിയാനോ ജൂനിയറും അല്‍നസ്സറിലേക്ക്

അച്ഛനൊപ്പം കളിക്കാന്‍ ആഗ്രഹിക്കുന്ന മകനും അച്ഛന്റെ ക്ലബ്ബിലേക്ക്. പോര്‍ച്ചുഗീസ് സൂപ്പര്‍ താരം ക്രിസ്റ്റിയാനോ റൊണാള്‍ഡോയുടെ മകന്‍ ക്രിസ്റ്റിയാനോ ജൂനിയര്‍ സൗദി ക്ലബ് അല്‍ നസ്സറില്‍ ചേര്‍ന്നു. റൊണാള്‍ഡോ കളിക്കുന്ന അല്‍ നസ്സര്‍ ക്ലബ്ബിന്റെ അണ്ടര്‍ 13 ടീമിലാണ് മകന്‍ പന്ത് തട്ടുക. cr7 അല്‍ നസ്സറിലേക്ക് ചേക്കേറിയതിനെ തുടര്‍ന്ന് ക്രിസ്റ്റിയാനോ ജൂനിയര്‍ സൗദിയില്‍ പരിശീലനം നടത്തിയിരുന്നെങ്കിലും അല്‍ നസ്സര്‍ അക്കാദമിയുടെ ഭാഗമായിരുന്നില്ല. ഏഴാം നമ്പര്‍ ജേഴ്‌സിയായിരിക്കും അച്ഛനെപ്പോലെ മകവും ജൂനിയര്‍ ടീമില്‍ അണിയുക. ക്രിസ്റ്റിയാനോ റൊണാള്‍ഡോ കളിച്ചിരുന്ന […]