• India

ഡിജിറ്റല്‍ മേഖലകളില്‍ ഇന്ത്യ-ടാര്‍സാനിയ കൈകോര്‍ക്കും, ആറ് കരാറുകളില്‍ ഒപ്പുവെച്ചു

ന്യൂഡല്‍ഹി: ടാന്‍സാനിയയുമായി പ്രാദേശിക കറന്‍സികളില്‍ വ്യാപാരം വര്‍ധിപ്പിക്കാനും പ്രതിരോധ സഹകരണം വിപുലീകരിക്കാനും തീരുമാനിച്ച് ഇന്ത്യ. ബഹിരാകാശ സാങ്കേതികവിദ്യകളിലും ഡിജിറ്റല്‍ പൊതു അടിസ്ഥാന സൗകര്യങ്ങളിലും ഇരു രാജ്യങ്ങളും സഹകരണം വാഗ്ദാനം ചെയ്തു. നാല് ദിവസത്തെ ഔദ്യോഗിക സന്ദര്‍ശനത്തിനായി ഇന്ത്യയിലെത്തിയ ടാന്‍സാനിയന്‍ പ്രസിഡന്റ് സാമിയ സുലുഹു പ്രധാനമന്ത്രി നരേന്ദ്രമോദിയുമായി നടത്തിയ കൂടിക്കാഴ്ചയിലാണ് തീരുമാനം. ഡിജിറ്റല്‍ പരിവര്‍ത്തനം, സംസ്‌കാരം, കായികം, സമുദ്ര വ്യവസായം, വൈറ്റ് ഷിപ്പിംഗ് വിവരങ്ങള്‍ പങ്കിടല്‍ തുടങ്ങിയ മേഖലകളിലെ സഹകരണത്തിനുള്ള ആറ് കരാറുകളില്‍ ഇരുരാജ്യങ്ങളും ഒപ്പുവച്ചു. സമുദ്ര സുരക്ഷ, […]