വിച്ഛേദിച്ച വൈദ്യുതി ബന്ധം പുനസ്ഥാപിക്കും ; ചെയര്‍മാന് നിര്‍ദേശം നല്‍കി മന്ത്രി കെ കൃഷ്ണന്‍കുട്ടി

കോഴിക്കോട്: തിരുവമ്പാടിയില്‍ കെഎസ്ഇബി ഓഫീസ് ആക്രമിച്ചതിന്റെ പേരില്‍ വിച്ഛേദിച്ച വൈദ്യുതി പുനസ്ഥാപിക്കുമെന്ന് വൈദ്യുതി മന്ത്രി കെ കൃഷ്ണന്‍കുട്ടി. ഇതിനുള്ള നിര്‍ദേശം ചെയര്‍മാനും മറ്റ് ഉദ്യോഗസ്ഥര്‍ക്കും നല്‍കി. വൈദ്യുതി പുനസ്ഥാപിക്കാനെത്തുമ്പോള്‍ ജീവനക്കാരെ ആക്രമിക്കില്ലെന്ന് ഉറപ്പ് വരുത്തുമെന്നും പോലീസിന്റെ ഉറപ്പ് കിട്ടിയാല്‍ ഇന്ന് തന്നെ വൈദ്യുതി പുനസ്ഥാപിക്കുമെന്നും മന്ത്രി പറഞ്ഞു. Also Read ; ‘അധികബില്ലില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ പഴയ കറി ഒഴിക്കുക മാത്രമാണ് ചെയ്തത്’ ; ഓഫീസ് അടിച്ചുതകര്‍ത്തത് ഉദ്യോദസ്ഥരാണെന്ന് അജ്മല്‍ നേരത്തെ കെഎസ്ഇബി എംഡിയെ ന്യായീകരിച്ചും പിന്തുണച്ചും […]

‘അധികബില്ലില്‍ പ്രതിഷേധിച്ച് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ പഴയ കറി ഒഴിക്കുക മാത്രമാണ് ചെയ്തത്’ ; ഓഫീസ് അടിച്ചുതകര്‍ത്തത് ഉദ്യോദസ്ഥരാണെന്ന് അജ്മല്‍

കോഴിക്കോട് : വൈദ്യുതി അധികബില്ലിന്റെ പേരില്‍ കെഎസ്ഇബി ഓഫീസ് അടിച്ചുതകര്‍ക്കുകയും പിന്നാലെ വീട്ടിലെ വൈദ്യുതി വിച്ഛേദിക്കപ്പെടുകയും ചെയ്ത സംഭവത്തില്‍ പ്രതികരണവുമായി  അജ്മല്‍ രംഗത്തെത്തി. അധികബില്ലില്‍ പ്രതിഷേധിക്കുക മാത്രമാണ് ചെയ്തതെന്നും ഓഫീസ് ആക്രമിച്ചിട്ടില്ലെന്നും അജ്മല്‍ പറഞ്ഞു. ബില്ലില്‍ സംസാരം ഉണ്ടായി തുടര്‍ന്ന് പ്രതിഷേധം എന്ന നിലയില്‍ വീട്ടിലുണ്ടായിരുന്ന പഴയ കറിയെടുത്ത് ഉദ്യോഗസ്ഥന്റെ ശരീരത്തില്‍ ഒഴിച്ചു. അതേസമയം കെഎസ്ഇബി ഉദ്യോദസ്ഥന്‍ പറയുന്നത് വ്യാജമാണെന്നും അജ്മല്‍ വ്യക്തമാക്കി. ഓഫീസ് ഉപകരണങ്ങള്‍ തകര്‍ത്തതും ഗ്ലാസ് പൊളിച്ചതും കെഎസ്ഇബി ഉദ്യോഗസ്ഥരാണെന്നും ഉദ്യോഗസ്ഥര്‍ ഞങ്ങളെ ആക്രമിച്ചെന്നും […]