November 21, 2024

കുസാറ്റ് ദുരന്തം; മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്

കൊച്ചി: കുസാറ്റ് ദുരന്തത്തില്‍ മുന്‍ പ്രിന്‍സിപ്പാളിനേയും അധ്യാപകരേയും പ്രതിചേര്‍ത്ത് പോലീസ്. മനപ്പൂര്‍വമല്ലാത്ത നരഹത്യയ്ക്ക് ഡോ. ദീപക് കുമാര്‍ സാഹു അടക്കം മൂന്നു പേരെയാണ് പ്രതിചേര്‍ത്തത്. നവംബര്‍ 25ന് കുസാറ്റില്‍ നടന്ന ടെക് ഫെസ്റ്റിനിടെയാണ് തിക്കിലും തിരക്കിലും പെട്ട് കുസാറ്റിലെ മൂന്ന് വിദ്യാര്‍ത്ഥികള്‍ ഉള്‍പ്പടെ നാല് പേര്‍ മരിച്ചത്. ഗായിക നിഖിത ഗാന്ധിയുടെ ഗാനമേള ഫെസ്റ്റ് നടക്കാനിരിക്കെ മഴ പെയ്തതോടെ ആളുകള്‍ വേദിയിലേക്ക് ഇരച്ചുകയറിയപ്പോള്‍ തിക്കിലും തിരക്കിലും പെട്ടാണ് അപകടമുണ്ടായത്. നാല് പേരും ശ്വാസം മുട്ടിയാണ് മരിച്ചതെന്നായിരുന്നു പോസ്റ്റ്‌മോര്‍ട്ടം […]

കുസാറ്റ് ദുരന്തം; സംഘാടനത്തിലും സുരക്ഷ തേടുന്നതിലും വീഴ്ചയെന്ന് ഉപസമിതി റിപ്പോര്‍ട്ട്

കൊച്ചി: കുസാറ്റ് ദുരന്തത്തിന്റെ കാരണം വിശദീകരിച്ചുള്ള ഉപസമിതി റിപ്പോര്‍ട്ട് പുറത്ത്. സംഘാടനത്തിലും പോലീസ് സുരക്ഷ തേടുന്നതിലും വീഴ്ചയുണ്ടായെന്നാണ് ഉപസമിതി റിപ്പോര്‍ട്ടിലുള്ളത്. സെലിബ്രിറ്റി പങ്കെടുക്കുന്ന പരിപാടിയാണെന്ന് നേരത്ത അറിയിച്ചില്ലെന്നും കത്ത് ലഭിച്ചിട്ടും പോലീസിനെ അറിയിക്കുന്നതിലും വീഴ്ച പറ്റിയെന്നും റിപ്പോര്‍ട്ടിലുണ്ട്. സ്‌കൂള്‍ ഓഫ് എഞ്ചിനീയറിങ് പ്രിന്‍സിപ്പല്‍, ഡെപ്യൂട്ടി രജിസ്ട്രാര്‍, സംഘാടക സമിതി തുടങ്ങിയവരില്‍ നിന്ന് വിശദീകരണം തേടി. പരിപാടിക്കായി പിരിച്ച പണത്തിന്റെ കണക്ക് ഓഡിറ്റ് ചെയ്യണമെന്നാവശ്യം ഉയര്‍ന്നു. ഓഡിറ്റോറിയത്തിലെ നിര്‍മാണത്തിലെ പിഴവുകള്‍ പരിഹരിക്കണമെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു. Join with metro […]

നിഖിത ഗാന്ധിയുടെ ഗാനമേളയെന്ന് സംഘാടക സമിതി അറിയിച്ചില്ലെന്ന് കുസാറ്റ് സര്‍വകലാശാല

കൊച്ചി: കുസാറ്റ് സര്‍വകലാശാലയില്‍ ദുരന്തമായി മാറിയ ടെക് ഫെസ്റ്റില്‍ നിഖിത ഗാന്ധിയുടെ ഗാനമേളയാണ് നടക്കാന്‍ പോകുന്നതെന്ന വിവരം സംഘാടക സമിതി അറിയിച്ചിരുന്നില്ലെന്ന് സര്‍വകലാശാല. ഇത്തരമൊരു പരിപാടിയുടെ കാര്യം തലേ ദിവസം നല്‍കിയ കത്തില്‍പ്പോലും പറഞ്ഞിരുന്നില്ല. പുറമെ നിന്നുള്ള സെലിബ്രിറ്റിയുടെ പ്രോഗ്രാമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ നിലവിലെ നിബന്ധനകളനുസരിച്ച് പരിപാടിക്ക് അനുമതി നല്‍കുമായിരുന്നില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു. സംഘാടക സമിതി സര്‍വകലാശാലയ്ക്ക് നല്‍കിയ പ്രോഗ്രാമിന്റെ വിവരങ്ങള്‍ സെക്യൂരിറ്റി ഓഫീസര്‍ വഴി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. സാധാരണയായുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഓഡിറ്റോറിയത്തിലേക്കുള്ള […]

കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു

കൊച്ചി: കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. ദുരന്തം ഉണ്ടായ സ്ഥലത്തെത്തി പോലീസും ഫോറന്‍സിക് സംഘവും ഇന്നലെ പരിശോധന നടത്തിയിരുന്നു. സംഗീത നിശയുടെ സംഘാടനത്തില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് സര്‍വകലാശാലയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഉടന്‍തന്നെ സമര്‍പ്പിക്കും. അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിയായ സാറാ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വെന്റിലേറ്ററിലും അഞ്ചുപേര്‍ ഐസിയുവിലും ചികിത്സയിലാണ്. വിവിധ ആശുപത്രികളിലായി 42 പേര്‍ ചികിത്സ […]

കുസാറ്റ് ദുരന്തം; നാല് പെണ്‍കുട്ടികളുടെ നില ഗുരുതരം

കുസാറ്റ് ദുരന്തത്തില്‍പ്പെട്ട് മരിച്ച നാല് പേരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായണ് റിപ്പോര്‍ട്ട്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പിയാണ് മരിച്ചവരില്‍ ഒരാള്‍. സിവില്‍ എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതില്‍ തമ്പി. രണ്ടാമത്തെയാള്‍ നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ ആണ്. കളമശേരി മെഡിക്കല്‍ കോളജിലും, കിന്‍ഡര്‍ ആശുപത്രിയിലും, ആസ്റ്റര്‍ മെഡിസിറ്റിലിയിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കൂടുതല്‍ ഡോക്ടര്‍മാര്‍ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുസാറ്റിലെ ഓപ്പണ്‍ സ്റ്റേജില്‍ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് […]

കുസാറ്റ് അപകടം, മന്ത്രിമാരായ പി രാജീവും ആര്‍ ബിന്ദുവും കൊച്ചിയിലേക്ക് തിരിച്ചു

തിരുവനന്തപുരം : കൊച്ചി ശാസ്ത്ര സാങ്കേതിക സര്‍വകലാശാലയില്‍ ടെക്ക് ഫെസ്റ്റിനിടെയുണ്ടായ അപകടത്തിന്റെ പശ്ചാത്തലത്തില്‍ മന്ത്രിമാരായ ആര്‍. ബിന്ദുവും പി. രാജീവും കൊച്ചിയിലേക്ക് തിരിച്ചു . നവകേരള സദസിന്റെ ഭാഗമായി മുഖ്യമന്ത്രിയും മന്ത്രിമാരും ഇപ്പോള്‍ കോഴിക്കോടാണുള്ളത്. കുസാറ്റ് കാമ്പസ് സ്ഥിതി ചെയ്യുന്ന കളമശേരി മന്ത്രി പി. രാജീവിന്റെ മണ്ഡലം കൂടിയാണ്. തങ്ങളുടെ ഓഫീസുകള്‍ ഉദ്യോഗസ്ഥര്‍ക്ക് വേണ്ട നിര്‍ദ്ദേശങ്ങള്‍ നല്‍കിയിട്ടുണ്ടെന്ന് മന്ത്രിമാര്‍ അറിയിച്ചു. ഡോക്ടര്‍മാര്‍ ഉള്‍പ്പെടെയുള്ള ആരോഗ്യ പ്രവര്‍ത്തകര്‍ കളമശേരി മെഡിക്കല്‍ കോളേജിലും എറണാകുളം ജനറല്‍ ആശുപത്രിയിലും എത്തിച്ചേര്‍ന്നതായി ആരോഗ്യ […]

തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാര്‍ കൊച്ചിയിലേക്ക്

കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിവല്‍ ദീഷ്ണയ്ക്കിടെയുണ്ടായ ദുരന്തത്തില്‍ ആകെ പരിക്കേറ്റവരുടെ എണ്ണം 64 ആയി. കോളേജ് ഓഡിറ്റോറിയത്തിന്റെ ശേഷിയിലധികം കുട്ടികള്‍ ഇവിടേക്ക് കയറിയതാണ് അപകടത്തിന് ഇടയാക്കിയത്. ഇതിനിടെ പരിക്കേറ്റവരുടെ ചികിത്സയ്ക്കായി തൃശൂര്‍ മെഡിക്കല്‍ കോളേജിലെ വിദഗ്ദ്ധ ഡോക്ടര്‍മാരുടെ സംഘം കൊച്ചിയിലേക്ക് തിരിച്ചു. സര്‍ജറി, ഓര്‍ത്തോപീഡിക്ക് വിഭാഗത്തിലെ ഡോക്ടര്‍മാര്‍ ആശുപത്രികളില്‍ എത്തിച്ചേരുമെന്ന് ആരോഗ്യമന്ത്രി വീണാ ജോര്‍ജ് അറിയിച്ചു. ഇന്ന് വൈകുന്നേരം ഏഴ് മണിയോടെയാണ് കുസാറ്റില്‍ അപകടമുണ്ടായത്. വ്യവസായ മന്ത്രി പി.രാജീവ്, ഉന്നതവിദ്യാഭ്യസ മന്ത്രി ആര്‍.ബിന്ദു എന്നിവരെ ഏകോപന പ്രവര്‍ത്തനങ്ങള്‍ക്കായി […]

കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു

കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ടെക് ഫെസ്റ്റിവെലായ ദീക്ഷ്ണയിലെ ഗാനമേളക്കിടെ വിദ്യാര്‍ത്ഥികള്‍ സ്റ്റേജിലേക്ക് ഒന്നിച്ച് കയറിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം. കുസാറ്റില്‍ മെക്കാനിക്കല്‍ വിഭാഗം നടത്തിയ പരിപാടിക്കിടെയാണ് സംഭവം. 15ഓളം വിദ്യാര്‍ത്ഥികള്‍ തിക്കിലും തിരക്കിലും ബോധംകെട്ട് വീണു. അന്‍പതിലധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. മരിച്ചവര്‍ ആരെല്ലാമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കോളേജിലെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്കിടെ മഴയുണ്ടായതോടെ കുട്ടികള്‍ സ്റ്റേജിലേക്ക് കയറിയത്. മഴ ശക്തമായതോടെ പുറത്തുനിന്നവരും […]