November 21, 2024

നിഖിത ഗാന്ധിയുടെ ഗാനമേളയെന്ന് സംഘാടക സമിതി അറിയിച്ചില്ലെന്ന് കുസാറ്റ് സര്‍വകലാശാല

കൊച്ചി: കുസാറ്റ് സര്‍വകലാശാലയില്‍ ദുരന്തമായി മാറിയ ടെക് ഫെസ്റ്റില്‍ നിഖിത ഗാന്ധിയുടെ ഗാനമേളയാണ് നടക്കാന്‍ പോകുന്നതെന്ന വിവരം സംഘാടക സമിതി അറിയിച്ചിരുന്നില്ലെന്ന് സര്‍വകലാശാല. ഇത്തരമൊരു പരിപാടിയുടെ കാര്യം തലേ ദിവസം നല്‍കിയ കത്തില്‍പ്പോലും പറഞ്ഞിരുന്നില്ല. പുറമെ നിന്നുള്ള സെലിബ്രിറ്റിയുടെ പ്രോഗ്രാമാണെന്ന് അറിഞ്ഞിരുന്നെങ്കില്‍ നിലവിലെ നിബന്ധനകളനുസരിച്ച് പരിപാടിക്ക് അനുമതി നല്‍കുമായിരുന്നില്ലെന്നും സര്‍വകലാശാല വിശദീകരിച്ചു. സംഘാടക സമിതി സര്‍വകലാശാലയ്ക്ക് നല്‍കിയ പ്രോഗ്രാമിന്റെ വിവരങ്ങള്‍ സെക്യൂരിറ്റി ഓഫീസര്‍ വഴി സ്‌പെഷ്യല്‍ ബ്രാഞ്ച് ഉദ്യോഗസ്ഥര്‍ക്ക് നല്‍കിയിരുന്നു. സാധാരണയായുള്ള സുരക്ഷാ മുന്‍കരുതലുകള്‍ സ്വീകരിച്ചിരുന്നു. ഓഡിറ്റോറിയത്തിലേക്കുള്ള […]

കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു

കൊച്ചി: കുസാറ്റ് ക്യാമ്പസിലുണ്ടായ ദുരന്തത്തില്‍ സര്‍ക്കാര്‍ ഉന്നതതല അന്വേഷണം ആരംഭിച്ചു. ദുരന്തം ഉണ്ടായ സ്ഥലത്തെത്തി പോലീസും ഫോറന്‍സിക് സംഘവും ഇന്നലെ പരിശോധന നടത്തിയിരുന്നു. സംഗീത നിശയുടെ സംഘാടനത്തില്‍ പിഴവുണ്ടായിട്ടുണ്ടോയെന്ന് സര്‍വകലാശാലയും അന്വേഷണം ആരംഭിച്ചിട്ടുണ്ട്. സര്‍വകലാശാല സിന്‍ഡിക്കേറ്റ് ഉപസമിതിയുടെ റിപ്പോര്‍ട്ട് ഉന്നത വിദ്യാഭ്യാസ വകുപ്പിന് ഉടന്‍തന്നെ സമര്‍പ്പിക്കും. അപകടത്തില്‍ മരിച്ച കോഴിക്കോട് സ്വദേശിയായ സാറാ തോമസിന്റെ സംസ്‌കാരം ഇന്ന് നടക്കും. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ടുപേര്‍ വെന്റിലേറ്ററിലും അഞ്ചുപേര്‍ ഐസിയുവിലും ചികിത്സയിലാണ്. വിവിധ ആശുപത്രികളിലായി 42 പേര്‍ ചികിത്സ […]

കുസാറ്റില്‍ സംഗീത നിശക്ക് അനുമതി തേടിയില്ലെന്ന് ഡിസിപി; വാക്കാല്‍ അറിയിച്ചിരുന്നെന്ന് വിസി

കൊച്ചി: കുസാറ്റില്‍ കഴിഞ്ഞ ദിവസം നടക്കാനിരുന്ന സംഗീതനിശക്ക് സര്‍വ്വകലാശാല അധികൃതര്‍ പോലീസില്‍ നിന്ന് അനുമതി തേടിയില്ലെന്ന് ഡി.സി.പി കെ.സുദര്‍ശന്‍ പറഞ്ഞു. രേഖാമൂലം അറിയിപ്പ് നല്‍കിയിട്ടില്ലെന്നും അദ്ദേഹം പറഞ്ഞു. അതേസമയം വിവരം പോലീസിനെ വാക്കാല്‍ അറിയിച്ചിരുന്നുവെന്ന് കുസാറ്റ് വിസി പി.ജി ശങ്കരന്‍ പറഞ്ഞു. മുമ്പും ഈ രീതിയിലാണ് പരിപാടികള്‍ നടത്തിയിരുന്നത്. ആറ് പോലീസുകാര്‍ സ്ഥലത്തുണ്ടായിരുന്നു. പരിപാടി കാണാനുള്ള ആകാംക്ഷയില്‍ കുട്ടികള്‍ ഓടിവരുകയാണുണ്ടായത്. അധ്യാപകരും സ്ഥലത്ത് ഉണ്ടായിരുന്നു. പെട്ടെന്നാണ് അകത്ത് കയറാന്‍ തള്ളല്‍ ഉണ്ടായത്. പരിപാടികളെല്ലാം പോലീസിനെ അറിയിക്കാറുണ്ട് എന്നും […]

കുസാറ്റ് ദുരന്തം; കളമശ്ശേരി കാംപസില്‍ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനെത്തിച്ചു

കൊച്ചി: കുസാറ്റില്‍ ഗാനസന്ധ്യക്കിടെ ഉണ്ടായ ദുരന്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങള്‍ പൊതുദര്‍ശനത്തിനായി കുസാറ്റ് കാംപസില്‍ എത്തിച്ചു. പോസ്റ്റ്‌മോര്‍ട്ടം നടപടികള്‍ക്ക് ശേഷം സാറാ തോമസ്, അതുല്‍ തമ്പി, ആന്‍ റുഫ്ത എന്നിവരുെട മൃതദേഹങ്ങളാണ് പൊതുദര്‍ശനത്തിനായി കുസാറ്റ് കാംപസില്‍ എത്തിച്ചത്. കുസാറ്റിലെ പൊതുദര്‍ശനത്തിന് ശേഷം മൃതദേഹം ബന്ധുക്കള്‍ക്ക് വിട്ടുനല്‍കും. ആന്‍ റുഫ്തയുടെ സംസ്‌കാരം ചൊവ്വാഴ്ചയേ ഉണ്ടാകൂ എന്ന് ബന്ധുക്കള്‍ അറിയിച്ചു. ഇറ്റലിയിലുള്ള അമ്മ തിരികെ നാട്ടിലെത്തിയ ശേഷമായിരിക്കും സംസ്‌കാരം. മൃതദേഹം പൊതുദര്‍ശനത്തിന് വെച്ചശേഷം പറവൂര്‍ താലൂക്ക് ആശുപത്രിയിലെ മോര്‍ച്ചറിയിലേക്ക് മാറ്റും. സാറയുടെ […]

കുസാറ്റ് ദുരന്തം; നാല് പെണ്‍കുട്ടികളുടെ നില ഗുരുതരം

കുസാറ്റ് ദുരന്തത്തില്‍പ്പെട്ട് മരിച്ച നാല് പേരില്‍ രണ്ട് പേരെ തിരിച്ചറിഞ്ഞതായണ് റിപ്പോര്‍ട്ട്. കൂത്താട്ടുകുളം സ്വദേശി അതുല്‍ തമ്പിയാണ് മരിച്ചവരില്‍ ഒരാള്‍. സിവില്‍ എഞ്ചിനിയറിംഗ് രണ്ടാം വര്‍ഷ വിദ്യാര്‍ത്ഥിയാണ് അതില്‍ തമ്പി. രണ്ടാമത്തെയാള്‍ നോര്‍ത്ത് പറവൂര്‍ സ്വദേശിനി ആന്‍ ആണ്. കളമശേരി മെഡിക്കല്‍ കോളജിലും, കിന്‍ഡര്‍ ആശുപത്രിയിലും, ആസ്റ്റര്‍ മെഡിസിറ്റിലിയിലുമാണ് വിദ്യാര്‍ത്ഥികളെ പ്രവേശിപ്പിച്ചിരിക്കുന്നത്. തൃശ്ശൂര്‍ മെഡിക്കല്‍ കോളേജില്‍ നിന്നും കൂടുതല്‍ ഡോക്ടര്‍മാര്‍ കളമശ്ശേരിയിലേക്ക് പുറപ്പെട്ടിട്ടുണ്ട്. കുസാറ്റിലെ ഓപ്പണ്‍ സ്റ്റേജില്‍ ബോളിവുഡ് ഗായിക നികിത ഗാന്ധിയുടെ സംഗീത പരിപാടി നടക്കുന്നതിനിടെയാണ് […]