തിരുവനന്തപുരത്ത് കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി ; കോളേജ് ഉടമയുടേതെന്ന് സംശയം

തിരുവനന്തപുരം: കോളേജിനുള്ളില്‍ കത്തിക്കരിഞ്ഞ നിലയില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. തിരുവനന്തപുരം നെടുമങ്ങാട് – മുല്ലശ്ശേരി റോഡിലുള്ള പിഎ അസീസ് എന്‍ജിനീയറിങ് ആന്‍ഡ് പോളിടെക്‌നിക് കോളേജിനുള്ളിലാണ് മൃതദേഹം കണ്ടെത്തിയത്. കോളേജിനുള്ളിലെ പണി തീരാത്ത ഹാളിനുള്ളിലാണ് മൃതദേഹം ഉള്ളത്. Also Read ; കലൂരിലെ നൃത്ത പരിപാടിക്ക് കോര്‍പ്പറേഷന്റെ ഒരനുമതിയും വാങ്ങിച്ചിട്ടില്ല, ചില്ലിക്കാശ് വിനോദ നികുതി അടച്ചിട്ടില്ല : മേയര്‍ എം.അനില്‍ കുമാര്‍ കോളേജ് ഉടമ മുഹമ്മദ് അബ്ദുള്‍ അസീസ് താഹയുടെതാണ് മൃതദേഹമെന്നാണ് സംശയിക്കുന്നത്. കോളജില്‍ ഉടമയുടെ മൊബൈല്‍ ഫോണും കാറും […]

ഹൈക്കോടതിക്ക് സമീപം മംഗളവനത്തില്‍ ഗേറ്റില്‍ കോര്‍ത്ത നിലയില്‍ അജ്ഞാത മൃതദേഹം ; പോലീസ് അന്വേഷണം ആരംഭിച്ചു

കൊച്ചി: ഹൈക്കോടതിക്ക് സമീപത്തുള്ള മംഗളവനത്തില്‍ അജ്ഞാത മൃതദേഹം കണ്ടെത്തി. മംഗളവനത്തിന്റെ ഉള്ളിലായി സിഎംഎഫ്ആര്‍ഐ ഗേറ്റിലെ കമ്പിയില്‍ കോര്‍ത്ത് വസ്ത്രങ്ങളൊന്നുമില്ലാതെ നഗ്‌നമായ നിലയിലാണ് മൃതദേഹം കിടക്കുന്നത്. സ്ഥലത്ത് പോലീസെത്തി ഇന്‍ക്വിസ്റ്റ് നടപടികള്‍ ആരംഭിച്ചു. Also Read ; വിസ നിയമത്തില്‍ അടിമുടി മാറ്റവുമായി കുവൈത്ത് ; പ്രധാനപ്പെട്ട മാറ്റങ്ങള്‍ അറിയാം… സുരക്ഷാ ജീവനക്കാരാണ് മൃതദേഹം ആദ്യം കണ്ടത്. തുടര്‍ന്ന് പോലീസില്‍ വിവരം അറിയിക്കുകയായിരുന്നു. മരിച്ചത് ആരാണെന്ന് തിരിച്ചറിഞ്ഞിട്ടില്ല. മധ്യവയസ്‌കനാണ് മരിച്ചതെന്നും അന്വേഷണം നടക്കുകയാണെന്നും പോലീസ് അറിയിച്ചു. ഹൈക്കോടതിയുടെ സമീപമാണെങ്കിലും മംഗള […]

തിരുവനന്തപുരത്ത് കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം ; മൂന്ന് ദിവസത്തെ പഴക്കം, ആത്മഹത്യയെന്ന് നിഗമനം

തിരുവനന്തപുരം: തിരുവനന്തപുരം ദേശീയ പാതയില്‍ കുളത്തൂരില്‍ കാറിനുള്ളില്‍ പുരുഷന്റെ മൃതദേഹം കണ്ടെത്തി. ദേശീയപാതയിലെ സര്‍വീസ് റോഡിനരികില്‍ നിര്‍ത്തിയിട്ടിരുന്ന കാറില്‍ നിന്നാണ് മൃതദേഹം കണ്ടെത്തിയത്. കാറിനുള്ളില്‍ സീറ്റിനടിയില്‍ കിടക്കുന്ന നിലയിലായിരുന്നു മൃതദേഹമുണ്ടായിരുന്നത്. തിരുവനന്തപുരം വലിയവേളി പൗണ്ട് കടവ് സ്വദേശി ജോസഫ് പീറ്ററിന്റെ മൃതദേഹമാണ് കാറിനുള്ളില്‍ നിന്നും കണ്ടെത്തിയത്. Also Read ; സര്‍ക്കാര്‍ രൂപീകരണ ചര്‍ച്ചകള്‍ ആരംഭിച്ച് ആംആദ്മി പാര്‍ട്ടി: അതിഷി മര്‍ലേനയുടെ സത്യപ്രതിജ്ഞ ഉടന്‍ ബുധനാഴ്ച രാവിലെ റോഡിലൂടെ നടന്നുപോയവര്‍ കാറില്‍നിന്ന് ദുര്‍ഗന്ധം വമിക്കുന്നത് ശ്രദ്ധിച്ചിരുന്നു. തുടര്‍ന്ന് കാറില്‍ […]

സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നല്‍കും ; 11 മണിക്ക് എകെജി സെന്ററില്‍ പൊതുദര്‍ശനം, 5 മണിക്ക് മൃതദേഹം എയിംസിന് കൈമാറും

ഡല്‍ഹി : സീതാറാം യെച്ചൂരിക്ക് രാജ്യം ഇന്ന് അവസാന യാത്രയയപ്പ് നല്‍കും. വെള്ളിയാഴ്ച യെച്ചൂരിയുടെ വസതിയിലെത്തിച്ച ഭൗതിക ശരീരം ഇന്ന് രാവിലെ പതിനൊന്ന് മണിക്ക് സിപിഎം ദേശീയ ആസ്ഥാനമായ എകെജി ഭവനിലേക്ക് കൊണ്ടുപോകും. തുടര്‍ന്ന് അവിടെ പൊതുദര്‍ശനം ഉണ്ടായിരിക്കും. ശേഷം എകെജി സെന്ററില്‍ നിന്നും ഉച്ചയോടെ മൃതദേഹം വിലാപയാത്രയായി കൊണ്ടുപോകും. ഇന്ന് വൈകീട്ട് അഞ്ച് മണിയോടെ മൃതദേഹം മെഡിക്കല്‍ പഠനത്തിനായി ഡല്‍ഹി എയിംസിന് കൈമാറും. Also Read ; ഓണത്തിരക്ക് ; കാലുകുത്താനിടമില്ലാതെ തീവണ്ടികള്‍, അധിക കോച്ചുകള്‍ ഘടിപ്പിച്ച് […]

അച്ഛനും അമ്മയും എവിടെ? അനുജത്തിയുടെ ശരീരത്തിനടുത്ത് ഉറ്റവരെയും കാത്ത് ശ്രുതി

മേപ്പാടി : കൂരിരുട്ടിന്റെ മറവില്‍ കലി തുള്ളിയെത്തിയ ഉരുള്‍പൊട്ടല്‍ പല കുടുംബങ്ങളെയും വേരോടെ പിഴുതെടുത്ത് മറഞ്ഞപ്പോള്‍ മറ്റ് ചിലരെ തനിച്ചാക്കാനും മറന്നില്ല. വെള്ളാര്‍ മല സ്‌കൂളിനുസമീപം താമസിക്കുന്ന ശിവണ്ണന്റെ ഒന്‍പതംഗ കുടുംബം മൂത്തമകള്‍ ശ്രുതിയെ തനിച്ചാക്കിയാണ് കാണാമറയത്തേക്ക് ഒഴുകിപ്പോയത്. ചൂരല്‍മലയില്‍ ചൊവ്വാഴ്ചയുണ്ടായ ഉരുള്‍ പൊട്ടലില്‍ ശിവണ്ണന്‍, ഭാര്യ സബിത, അച്ഛന്‍ ബോമലപ്പന്‍, അമ്മ സാവിത്രി, ശിവണ്ണന്റെ മക്കള്‍ എന്നിവരടക്കം ഒന്‍പതംഗ കുടുംബത്തെയാണ് കാണാതായത്. ഇവരില്‍ ഇളയമകളും കല്പറ്റ ഗവ. കോളേജ് വിദ്യാര്‍ഥിയുമായ ശ്രേയ (19)യുടെ മൃതദേഹം മാത്രമാണ് […]

കണ്ണൂരില്‍ ഒഴുക്കില്‍പ്പെട്ട വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി, 23-കാരി സൂര്യക്കായി തിരച്ചില്‍

കണ്ണൂര്‍: പടിയൂരില്‍ ചൊവ്വാഴ്ച ഒഴുക്കില്‍പ്പെട്ട് കാണാതായ രണ്ടു വിദ്യാര്‍ഥിനികളില്‍ ഒരാളുടെ മൃതദേഹം കണ്ടെത്തി. ഇരിക്കൂര്‍ സിബ്ഗ കോളേജ് വിദ്യാര്‍ഥിനി എടയന്നൂര്‍ തെരൂരിലെ ഷഹര്‍ബാനയുടെ മൃതദേഹം പൂവം കടവിലെ വളവില്‍ നിന്ന് രാവിലെയോടെയാണ് കണ്ടെടുത്തത്. ഒഴുക്കില്‍പെട്ട് കാണാതായ മറ്റൊരു വിദ്യാഥിനി ചക്കരക്കല്‍ നാലാം പീടികയിലെ സൂര്യക്കായുള്ള തിരച്ചില്‍ ഇപ്പാഴും തുടരുകയാണ്. Also Read ; സംസ്ഥാനത്ത് ഇന്ന് ഒറ്റപ്പെട്ടയിടങ്ങളില്‍ ശക്തമായ മഴയ്ക്ക് സാധ്യത; മൂന്ന് ജില്ലകളില്‍ യെല്ലോ അലേര്‍ട്ട് പഴശ്ശി ജലസംഭരണിയുടെ പടിയൂര്‍ പൂവംകടവിലാണ് വിദ്യാര്‍ഥിനികളെ കാണാതായത്. ജില്ലയിലെ എല്ലാ […]

കുുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികള്‍ക്ക് അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി; വിതുമ്പി കുടുംബാംഗങ്ങള്‍

കൊച്ചി: കുവൈറ്റിലുണ്ടായ തീപിടിത്തത്തില്‍ മരിച്ച പ്രവാസി മലയാളികളുടെ മൃതദേഹം ഏറ്റുവാങ്ങി അന്തിമോപചാരമര്‍പ്പിച്ച് മുഖ്യമന്ത്രി പിണറായി വിജയന്‍. 23 മലയാളികളാണ് കുവൈറ്റിലുണ്ടായ അപകടത്തില്‍ മരിച്ചത്. ഇവരുടേതടക്കം 31 മൃതദേഹങ്ങള്‍ വ്യോമസേനാ വിമാനത്തിലാണ് കേരളത്തിലെത്തിച്ചത്. തുടര്‍ന്ന് മുഖ്യമന്ത്രി പിണറായി വിജയനും മറ്റ് മന്ത്രിമാരും പ്രതിപക്ഷ നേതാവ് വി ഡി സതീശനും കേന്ദ്രസഹമന്ത്രി സുരേഷ് ഗോപിയുമടക്കമുള്ളവര്‍ മൃതദേഹം ഏറ്റുവാങ്ങി. തമിഴ്‌നാട് നിന്നുള്ള ഏഴ് മൃതദേഹം തമിഴ്‌നാട് മന്ത്രി കെ എസ് മസ്താന്‍ ഏറ്റുവാങ്ങി Also Read ;ഭാരത് എന്‍സിഎപി ടെസ്റ്റില്‍ ഫൈവ് […]

കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹങ്ങളുമായി വിമാനം കൊച്ചിയിലെത്തി; വിതുമ്പലോടെ കേരളം

കൊച്ചി: കുവൈത്ത് തീപിടിത്തത്തില്‍ മരിച്ചവരുടെ മൃതദേഹം വഹിച്ചുകൊണ്ടുള്ള പ്രത്യേക വ്യോമസേനാ വിമാനം നെടുമ്പാശ്ശേരിയിലെത്തി. രാവിലെ 10.36 ഓടെയാണ് വിമാനം കൊച്ചിയില്‍ ലാന്‍ഡ് ചെയ്തത്. 23 മലയാളികള്‍ അടക്കം 45 പേരുടെ മൃതദേഹങ്ങളാണ് വിമാനത്തിലുള്ളത്. ഇതില്‍ മലയാളികളുടേയും തമിഴ്നാട്, കര്‍ണാടക സ്വദേശികളുടേയും മൃതദേഹം കൊച്ചിയില്‍ മുഖ്യമന്ത്രി പിണറായി വിജയന്‍, കേന്ദ്രമന്ത്രി സുരേഷ് ഗോപി, മന്ത്രിമാര്‍ എന്നിവര്‍ ചേര്‍ന്ന് ഏറ്റുവാങ്ങി. Also Read ; ‘പുലി പതുങ്ങുന്നത് ഒളിക്കാനല്ല കുതിക്കാന്‍ ആണ് ‘ കെ മുരളീധരനെ പിന്തുണച്ച് വീണ്ടും ഫ്‌ലെക്‌സ് ഉത്തര്‍പ്രദേശില്‍ […]

കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച 23 മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയിലെത്തിക്കും

കൊച്ചി: കുവൈറ്റിലെ തീപിടിത്തത്തില്‍ മരിച്ച മലയാളികളുടെ മൃതദേഹങ്ങള്‍ ഇന്ന് കൊച്ചിയില്‍ എത്തിക്കും. 23 മലയാളികളുടെ മൃതദേഹങ്ങള്‍ രാവിലെ പത്തരയോടെ നെടുമ്പാശ്ശേരി വിമാനത്താവളത്തിലെത്തിക്കും. സംസ്ഥാന സര്‍ക്കാരിനെ പ്രതിനിധീകരിച്ച് മുഖ്യമന്ത്രി പിണറായി വിജയനും മന്ത്രിമാരും മൃതദേഹം ഏറ്റുവാങ്ങാന്‍ വിമാനത്താവളത്തിലെത്തും. കേന്ദ്ര സഹമന്ത്രി സുരേഷ് ഗോപിയും വിമാനത്താവളത്തിലെത്തിയേക്കും. വ്യോമസേനയുടെ പ്രത്യേക വിമാനത്തിലാണ് മൃതദേഹങ്ങള്‍ എത്തിക്കുക. നെടുമ്പാശ്ശേരിയില്‍ എത്തിക്കുന്ന മൃതദേഹങ്ങള്‍ പ്രത്യേകം ക്രമീകരിച്ച ആംബുലന്‍സുകളില്‍ വീടുകളിലെത്തിക്കും. Also Read ;കോഴിക്കോട് എന്‍ഐടിയില്‍ സമരം ചെയ്ത വിദ്യാര്‍ത്ഥികള്‍ക്ക് ആറ് ലക്ഷം രൂപ വീതം പിഴ […]

കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കാറിനുള്ളില്‍ 3 പേര്‍ മരിച്ചനിലയില്‍; കണ്ടെത്തിയത് 2 പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹം

കുമളി (ഇടുക്കി): കേരള-തമിഴ്നാട് അതിര്‍ത്തിയില്‍ കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടെത്തി. കുമളി-കമ്പം പാതയില്‍ കമ്പംമെട്ടിന് സമീപത്തെ കൃഷിയിടത്തിലാണ് നിര്‍ത്തിയിട്ട കാറിനുള്ളില്‍ മൂന്നുപേരെ മരിച്ചനിലയില്‍ കണ്ടത്. കോട്ടയം രജിസ്ട്രേഷനിലുള്ള കാറില്‍ രണ്ട് പുരുഷന്മാരുടെയും സ്ത്രീയുടെയും മൃതദേഹങ്ങളാണുണ്ടായിരുന്നത്. Also Read ; 19 വര്‍ഷം ഇന്ത്യന്‍ ജേഴ്‌സിയില്‍, ഇനി വിരമിക്കല്‍ മൃതദേഹങ്ങള്‍ കണ്ടെത്തിയ കാര്‍ കോട്ടയം പുതുപ്പള്ളി സ്വദേശിയുടേതാണെന്ന് തിരിച്ചറിഞ്ഞിട്ടുണ്ട്. മുന്നിലെ രണ്ട് സീറ്റുകളിലായിരുന്നു പുരുഷന്മാരുടെ മൃതദേഹം. പിന്‍സീറ്റില്‍ ഡോറിനോട് ചാരിയിരിക്കുന്നനിലയിലാണ് സ്ത്രീയുടെ മൃതദേഹം. സംഭവം ആത്മഹത്യയാണെന്നാണ് പ്രാഥമികനിഗമനം. വിവരമറിഞ്ഞ് തമിഴ്നാട് […]