കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു
കൊച്ചി: കുസാറ്റില്‍ ടെക് ഫെസ്റ്റിനിടെയുണ്ടായ തിക്കിലും തിരക്കിലും പെട്ട് നാല് വിദ്യാര്‍ത്ഥികള്‍ മരിച്ചു. ടെക് ഫെസ്റ്റിവെലായ ദീക്ഷ്ണയിലെ ഗാനമേളക്കിടെ വിദ്യാര്‍ത്ഥികള്‍ സ്റ്റേജിലേക്ക് ഒന്നിച്ച് കയറിയതാണ് ദുരന്തത്തിന് കാരണമായതെന്നാണ് വിവരം. കുസാറ്റില്‍ മെക്കാനിക്കല്‍ വിഭാഗം നടത്തിയ പരിപാടിക്കിടെയാണ് സംഭവം. 15ഓളം വിദ്യാര്‍ത്ഥികള്‍ തിക്കിലും തിരക്കിലും ബോധംകെട്ട് വീണു. അന്‍പതിലധികം വിദ്യാര്‍ത്ഥികള്‍ ആശുപത്രിയില്‍ പ്രവേശിപ്പിക്കപ്പെട്ടതായാണ് ഒടുവില്‍ ലഭിക്കുന്ന സൂചന. മരിച്ചവര്‍ ആരെല്ലാമെന്നുള്ള വിവരങ്ങള്‍ പുറത്തുവന്നിട്ടില്ല. കോളേജിലെ ഓഡിറ്റോറിയത്തില്‍ നടന്ന പരിപാടിക്കിടെ മഴയുണ്ടായതോടെ കുട്ടികള്‍ സ്റ്റേജിലേക്ക് കയറിയത്. മഴ ശക്തമായതോടെ പുറത്തുനിന്നവരും […]





Malayalam 


































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































