ഭാര്യയുമായുള്ള തര്‍ക്കം; കിണറ്റില്‍ ചാടിയ യുവാവും രക്ഷിക്കാനിറങ്ങിയ നാലുപേരും മരിച്ചു

റാഞ്ചി : ഭാര്യയുമായുള്ള തര്‍ക്കത്തെ തുടര്‍ന്ന് കിണറ്റിലേക്ക് ചാടിയ യുവാവും ഇയാളെ രക്ഷിക്കാനിറങ്ങിയ നാലു പേരും മരിച്ചു. ജാര്‍ഖണ്ഡിലെ ഹസാരിബാഗിലാണ് സംഭവമുണ്ടായത്. സുന്ദര്‍ കര്‍മാലി (27) എന്ന യുവാവാണ് ഭാര്യയുമായുള്ള തര്‍ക്കത്തിന് പിന്നാലെ കിണറ്റില്‍ ചാടിയത്. ഇയാളെ രക്ഷിക്കാനായാണ് പ്രദേശവാസികളായ രാഹുല്‍ കര്‍മാലി, വിനയ് കര്‍മാലി, പങ്കജ് കര്‍മാലി, സുരജ് ബുല്‍യാന്‍ എന്നിവരും കിണറ്റിലേക്ക് ഇറങ്ങിയത്. എന്നാല്‍ രക്ഷാപ്രവര്‍ത്തനത്തിനിടെ എല്ലാവരും മരണപ്പെട്ടു. Also Read ; അങ്കണവാടിക്ക് പുറത്ത് മൂത്രമൊഴിക്കാനിറങ്ങിയ അഞ്ച് വയസുകാരി പാമ്പ് കടിയേറ്റ് മരിച്ചു ; […]

പന്നിക്കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം

തൃശൂര്‍: വടക്കാഞ്ചേരിയില്‍ കാട്ടുപന്നിക്ക് വച്ച വൈദ്യുതി കെണിയില്‍ നിന്ന് ഷോക്കേറ്റ് യുവാവിന് ദാരുണാന്ത്യം. വിരുപ്പാറ സ്വദേശി ഷെരീഫാണ് പന്നിക്ക് വെച്ച കെണിയില്‍ പെട്ട് മരിച്ചത്. ഇന്നലെ രാത്രിയോടെയാണ് അപകടമുണ്ടായതെന്നാണ് പോലീസിന്റെ നിഗമനം. Also Read; വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. ഇന്ന് രാവിലെയാണ് ഷെരീഫ് മരിച്ച് കിടക്കുന്നത് പ്രദേശവാസികള്‍ കണ്ടത്. മൃതദേഹം കിടന്നതിന്റെ അരികിലൂടെ വൈദ്യുതി ലൈന്‍ വലിച്ചിട്ടുണ്ട്. മറ്റാരെങ്കിലും വച്ച കെണിയില്‍ വീണതാണോ അതോ ഷെരീഫ് കെണിയൊരുക്കുന്നതിനിടെ കെണിയില്‍ അകപ്പെട്ട് മരിച്ചതാണോ എന്ന കാര്യത്തില്‍ […]

മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പറിടിച്ച് രണ്ട് മരണം

മലപ്പുറം: മലപ്പുറത്ത് നിയന്ത്രണം വിട്ട ടിപ്പര്‍ ഇടിച്ചുണ്ടായ അപകടത്തില്‍ രണ്ട് മരണം. വാഴക്കാട് മുണ്ടുമുഴിയിലാണ് അപകടമുണ്ടായത്. ഓട്ടുപ്പാറ കുറുമ്പാലികോട്ട് അഷ്റഫ് (52), സഹോദരന്റെ മകന്‍ നിയാസ് (29) എന്നിവരാണ് മരിച്ചത്. ടിപ്പര്‍ എതിരെ വന്ന കാറിലും, ആ കാര്‍ ഇടിയുടെ ആഘാതത്തില്‍ നിര്‍ത്തിയിട്ടിരുന്ന ഇരുചക്ര വാഹനത്തിലും ഇടിക്കുകയായിരുന്നു. മരിച്ച രണ്ട് പേരും ആ സമയത്ത് സ്‌കൂട്ടറില്‍ ചാരിയിരുന്ന് സംസാരിക്കുയായിരുന്നു. സമീപത്ത് ഉണ്ടായിരുന്ന ഓട്ടോയില്‍ ഇടിച്ചതോടെ ഓട്ടോ വയലിലേക്ക് മറിഞ്ഞു. കാറില്‍ ഉണ്ടായിരുന്നവരെ സമീപത്തെ സ്വകാര്യ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. […]

ഉറക്കത്തില്‍ പാമ്പുകടിയേറ്റ് എട്ടുവയസുകാരി മരിച്ചു

കൊഴിഞ്ഞാമ്പാറ (പാലക്കാട്): മുത്തശ്ശിക്കൊപ്പം ഉറങ്ങാന്‍ കിടന്ന എട്ടുവയസുകാരി പാമ്പുകടിയേറ്റ് മരിച്ചു. വണ്ണാമട മൂലക്കട മുഹമ്മദ് ജുബീറലിയുടെയും സബിയ ബീഗത്തിന്റെയും മകള്‍ അസ്ബിയ ഫാത്തിമ (8) ആണ് മരിച്ചത്. ചൊവ്വാഴ്ച പുലര്‍ച്ചെ ഒന്നര മണിക്കാണ് സംഭവം. കുട്ടിയുടെ കൂടെ ഉറങ്ങിയ മുത്തശ്ശിക്കും പാമ്പുകടിയേറ്റിരുന്നു. ഇവര്‍ക്ക് ചികിത്സ നല്‍കിയെങ്കിലും കുട്ടിക്ക് പാമ്പുകടിയേറ്റ വിവരം ആരും അറിഞ്ഞിരുന്നില്ല എന്നാണ് വിവരം. രാത്രി അസ്ബിയയും മുത്തശ്ശി റഹ്‌മത്തും (45) ഒരുമിച്ചാണ് ഉറങ്ങാന്‍ കിടന്നത്. പാമ്പുകടിയേറ്റ റഹ്‌മത്ത് ബഹളം വെക്കുകയും വീട്ടുകാരും നാട്ടുകാരും ചേര്‍ന്ന് […]

പാലക്കാട് അപകടം ; മരിച്ചവരെ തിരിച്ചറിഞ്ഞു, അപകടത്തിന്റെ സിസിടിവി ദൃശ്യങ്ങള്‍ പുറത്ത്

പാലക്കാട്: പാലക്കാട് കല്ലടിക്കോട് കാറും ലോറിയും കൂട്ടിയിടിച്ച് ഉണ്ടായ അപകടത്തില്‍ മരിച്ചവരെ തിരിച്ചറിഞ്ഞു. കോങ്ങാട് മണ്ണാന്തറ സ്വദേശികളായ കെ കെ വിജേഷ്, വിഷ്ണു, രമേശ്, കാങ്ങാട് മണിക്കശേരി സ്വദേശി മുഹമ്മദ് അഫ്സല്‍, കാരാക്കുറിശ്ശി സ്വദേശി മഹേഷ് എന്നിവരാണ് മരിച്ചത്. ഇതില്‍ വിജേഷും വിഷ്ണുവും രമേശും ഉറ്റ സുഹൃത്തുക്കളാണെന്ന് നാട്ടുകാര്‍ പറയുന്നു.വിജേഷ് ഓട്ടോ ഡ്രൈവറാണ്. Also Read; പ്രിയങ്കയുടെ പത്രിക സമര്‍പ്പണം ഇന്ന്, വയനാട്ടില്‍ റോഡ് ഷോ; ചേലക്കരയിലും നാമനിര്‍ദേശ പത്രിക സമര്‍പ്പണം ഇന്ന് വിജേഷിനൊപ്പം രമേശും വിഷ്ണും കൂടെയുണ്ടാകുമെന്നാണ് […]

അന്ന സെബാസ്റ്റ്യന്റെ മരണം ; ഇവൈ കമ്പനിയെ പ്രതിരോധത്തിലാക്കി ജീവനക്കാരിയുടെ ഇമെയില്‍

കൊച്ചി: തൊഴില്‍ സമ്മര്‍ദ്ദത്തെ തുടര്‍ന്ന് യുവ ചാര്‍ട്ടേഡ് അക്കൗണ്ടന്റ് മരിച്ച സംഭവം ഇവൈ കമ്പനിയെ കൂടുതല്‍ പ്രതിരോധത്തിലാക്കി സ്ഥാപന ജീവനക്കാരിയുടെ ഇമെയില്‍. കമ്പനിയിലെ ജീവനക്കാരിയായ നസീറ കാസിയാണ് ചെയര്‍മാന് ഇമെയില്‍ അയച്ചത്. തൊഴില്‍ സമ്മര്‍ദ്ദം കമ്പനിയില്‍ നിരന്തര സംഭവമാണെന്ന് പറയുന്ന ജീവനക്കാരിയുടെ കത്താണ് ഇപ്പോള്‍ പുറത്തു വന്നിരിക്കുന്നത്.ജോലി സമ്മര്‍ദ്ദത്തെ കുറിച്ച് ആഭ്യന്തര സമിതിക്ക് മുന്നില്‍ പരാതി പറഞ്ഞാല്‍ പ്രതികാര നടപടികള്‍ ഉണ്ടാകുമെന്നും ഇനിയൊരു അന്ന ഉണ്ടാകും മുമ്പ് നടപടി വേണമെന്നും ജീവനക്കാരി ആവശ്യപ്പെട്ടു.അന്നയുടെ മരണവുമായി ബന്ധപ്പെട്ട് കമ്പനിയുടെ […]

കാര്‍ട്ടൂണ്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്തില്ല ; നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു

ആലപ്പുഴ: കാര്‍ട്ടൂണ്‍ ചാനല്‍ കാണാന്‍ ടിവി റീചാര്‍ജ് ചെയ്ത് കൊടുക്കാത്തില്ല നാലാം ക്ലാസുകാരന്‍ ആത്മഹത്യ ചെയ്തു. ഹരിപ്പാട് മുട്ടം എള്ളുവിളയില്‍ ബാബു-കല ദമ്പതികളുടെ മകന്‍ കാര്‍ത്തിക് ആണ് ആത്മഹത്യ ശ്രമിച്ചതിനെ തുടര്‍ന്ന് ചികിത്സയിലിരിക്കെ മരണപ്പെട്ടത്. തിരുവല്ലയിലെ സ്വകാര്യ മെഡിക്കല്‍ കോളേജ് ആശുപത്രിയിലായിരുന്നു കുട്ടി ചികിത്സതേടിയത്. പക്ഷേ വെള്ളിയാഴ്ച മരണത്തിന് കീഴടങ്ങുകയായിരുന്നു. മുട്ടത്തെ സ്വാകാര്യ സ്‌കൂളിലെ വിദ്യാര്‍ത്ഥിയാണ് കാര്‍ത്തിക്. Also Read ; ‘ഇതിനെല്ലാം തുടക്കമിട്ടത് പൊരുതണമെന്ന ഒരു സ്ത്രീയുടെ ദൃഢനിശ്ചയം’, ഓര്‍മപ്പെടുത്തലുമായി ഗീതുമോഹന്‍ദാസിന്റെ കുറിപ്പ് ഓഗസ്റ്റ് 18നായിരുന്നു കുട്ടി […]

ചേര്‍ത്തലയിലെ യുവതിയുടെ മരണം ; തുമ്പപ്പൂവ് തോരന്‍ അല്ല വില്ലനെന്ന് പ്രാഥമിക നിഗമനം

ആലപ്പുഴ: ആലപ്പുഴ ചേര്‍ത്തലയില്‍ കഴിഞ്ഞ ദിവസം യുവതി മരിച്ച സംഭവത്തില്‍ വില്ലനായത് തുമ്പപ്പൂവ് അല്ലെന്ന് പ്രാഥമിക നിഗമനം. ചേര്‍ത്തല സ്വദേശി ജെ.ഇന്ദു(42) ആണ് ഭക്ഷ്യവിഷബാധയേറ്റ് മരിച്ചത്. തുമ്പപ്പൂവ് തോരന്‍ ഉണ്ടാക്കി കഴിച്ചതിന് പിന്നാലെ യുവതിക്ക് ആരോഗ്യപ്രശ്‌നങ്ങള്‍ അനുഭവപ്പെടുകയും തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിക്കുകയുമായിരുന്നു. എന്നാല്‍ യുവതിക്കൊപ്പം തോരന്‍ കഴിച്ച മറ്റു ബന്ധുക്കള്‍ക്കൊന്നും ഇതുവരെയും ആരോഗ്യപ്രശ്‌നങ്ങള്‍  അനുഭവപ്പെട്ടിട്ടില്ല. അതിനാലാണ് ഇന്ദുവിന്റെ മരണത്തിന്റെ വില്ലന്‍ തുമ്പപ്പൂവ് അല്ലെന്ന് ആരോഗ്യപ്രവര്‍ത്തകര്‍ പറയുന്നത്. Also Read ; ദുരന്തഭൂമിയിലെ ജനകീയ തെരച്ചില്‍ ഇന്നും തുടരും; ഇനി […]

കന്‍വാര്‍ തീര്‍ത്ഥാടകര്‍ സഞ്ചരിച്ച വാഹനം വൈദ്യുത തൂണില്‍ ഇടിച്ചു ; ഒമ്പത് പേര്‍ മരിച്ചു, നിരവധി പേര്‍ക്ക് പരിക്ക്

പട്‌ന: ബീഹാറിലെ വൈശാലി ജില്ലയിലെ ഹാജിപൂര്‍ മേഖലയില്‍ വൈദ്യുതാഘാതമേറ്റ് കന്‍വാര്‍ തീര്‍ത്ഥാടകര്‍ ഒമ്പത് പേര്‍ മരിച്ചു. നിരവധി പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. ഇതില്‍ മൂന്ന്‌ പേരുടെ നില ഗുരുതരമാണെന്നാണ് ഉദ്യോഗസ്ഥര്‍ അറിയിച്ചത്. Also Read ; നഷ്ടപ്പെട്ട രേഖകള്‍ക്കായി പലയിടത്തും കയറിയിറങ്ങേണ്ട, എല്ലാം ഒരിടത്ത് തന്നെ ലഭ്യമാക്കും: റവന്യൂ മന്ത്രി കെ രാജന്‍ അപകടമുണ്ടായതിന് പിന്നാലെ എട്ട് പേര്‍ സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചു. മറ്റൊരാള്‍ ആശുപത്രിയില്‍ ചികിത്സയ്ക്കിടെയാണ് മരിച്ചത്. പരിക്കേറ്റവരെല്ലാം ഹാജിപൂര്‍ സദര്‍ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ പോലീസ് […]

വയനാട് ദുരന്തം ; കോര്‍ത്തുപിടിച്ച കൈവിട്ടുപോയ അനിയത്തീ, നീ എവിടെ?

ചൂരല്‍മല: ഉരുള്‍ജലത്തില്‍ ഒരു കൈയകലത്തില്‍ കാണാതായ അനിയത്തിയെയോര്‍ത്ത് ഫാത്തിമ നൗറിന്‍ എന്ന പ്ലസ്ടുക്കാരിയുടെ ഉള്ളുനീറുന്നുണ്ട്. മലവെള്ളം ഇരച്ചെത്തിയപ്പോള്‍ ഫാനില്‍ തൂങ്ങിക്കിടന്നാണു ഫാത്തിമ ജീവിതത്തിലേക്കു തിരിച്ചുകയറിയത്. സഹോദരി സിയ നൗറിനെ കൈകോര്‍ത്തു പിടിക്കാന്‍ നോക്കിയെങ്കിലും ഒറ്റ നിമിഷം കൊണ്ടു കാണാതായി. മാതാപിതാക്കളും വേര്‍പെട്ടുപോയെങ്കിലും അവരെ പിന്നീടു രക്ഷാപ്രവര്‍ത്തകര്‍ ക്യാംപിലെ ത്തിച്ചിരുന്നു. Also Read ; മനു ഭാക്കര്‍-സരബ്‌ജ്യോത് സിങ് സഖ്യത്തിന് ഷൂട്ടിങ് മിക്സ്ഡ് ടീമിനത്തില്‍ വെങ്കലം ചൂരല്‍മല ടൗണിനോട് ചേര്‍ന്നുള്ള വീട്ടിലായിരുന്നു മാതാപിതാക്കളായ ഉബൈദ്, മൈമൂന എന്നിവര്‍ക്കൊപ്പം ഫാത്തിമയും സിയയും […]