വയനാട് ദുരന്തം : മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡ്

മേപ്പാടി: ഉരുള്‍പൊട്ടലുണ്ടായ മുണ്ടക്കൈ മേഖലയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താന്‍ ഡോഗ് സ്‌ക്വാഡും രംഗത്ത്. രക്ഷാപ്രവര്‍ത്തനം നടക്കുന്ന മേഖലയിലാണ് പോലീസിന്റെ കഡാവര്‍, സ്നിഫര്‍ നായകളെ ഉപയോഗിച്ച് കെട്ടിടാവശിഷ്ടങ്ങള്‍ക്കിടയില്‍ മൃതദേഹങ്ങള്‍ കണ്ടെത്താനായി തിരച്ചില്‍ നടത്തുന്നത്. Also Read ; മുണ്ടക്കൈയില്‍ മരണ സംഖ്യ 174 കടന്നു; ഇനി കണ്ടെത്താനുള്ളത് 211 പേരെ എറണാകുളം സിറ്റി പോലീസിന്റെ ഡോഗ് സ്‌ക്വാഡില്‍നിന്നാണ് രണ്ട് കഡാവര്‍ നായകളെ തിരച്ചിലിന് എത്തിച്ചിരിക്കുന്നത്. വയനാട് ജില്ലാ പോലീസിന്റെ സ്നിഫര്‍ ഡോഗും സ്ഥലത്ത് പരിശോധന നടത്തുന്നുണ്ട്. നായകള്‍ നല്‍കുന്ന സൂചനകള്‍ക്കനുസരിച്ചാണ് രക്ഷാപ്രവര്‍ത്തകര്‍ […]

മാലിന്യം കത്തിക്കാന്‍ സാനിറ്റൈസര്‍ ഉപയോഗിച്ച് പൊള്ളലേറ്റ വീട്ടമ്മയ്ക്ക് ദാരുണാന്ത്യം

കോഴിക്കോട്: മാലിന്യത്തില്‍ സാനിറ്റൈസര്‍ ഒഴിച്ച് കത്തിക്കാന്‍ ശ്രമിക്കുന്നതിനിടെ തീ ആളിക്കത്തി. ഗുരുതരമായി പൊള്ളലേറ്റ് ചികിത്സയിലായിരുന്ന വീട്ടമ്മ മരിച്ചു. കോഴിക്കോട് പയ്യോളിയിലാണ് സംഭവം. പയ്യോളി ഐപിസി റോഡിലെ ഷാസ് മന്‍സിലില്‍ നഫീസ (48) ആണ് മരിച്ചത്. കോഴിക്കോട്ടെ സ്വകാര്യ ആശുപത്രിയില്‍ ചികിത്സയില്‍ കഴിയവേയായിരുന്നു അന്ത്യം. Also Read ; പാരിസ് ഒളിംപിക്സില്‍ ആദ്യ മെഡല്‍ സ്വന്തമാക്കി ഇന്ത്യ മാലിന്യങ്ങള്‍ കത്തിക്കാനായി വീട്ടിലുണ്ടായിരുന്ന സാനിറ്റൈസര്‍ ഒഴിക്കുന്നതിനിടെ തീ പടര്‍ന്നുപിടിക്കുകയായിരുന്നു. തുടര്‍ന്ന് ആശുപത്രിയിലെത്തിച്ചെങ്കിലും ജീവന്‍ രക്ഷിക്കാനായില്ല. ഭര്‍ത്താവ്: കുഞ്ഞമ്മദ്, മക്കള്‍: മുഹമ്മദ് ഷഹാന്‍, […]

നേപ്പാളിലെ വിമാനാപകടത്തിലെ 18 മൃതദേഹങ്ങളും കണ്ടെടുത്തു, രക്ഷപ്പെട്ടത് പൈലറ്റ് മാത്രം

കാഠ്മണ്ഡു: നേപ്പാളിലെ കാഠ്മണ്ഡുവിലെ ടേക്ക്ഓഫിനിടെ വിമാനം തകര്‍ന്നു വീണുണ്ടായ അപകടത്തില്‍ 18 മൃതദേഹങ്ങള്‍ കണ്ടെടുത്തു. ജീവനക്കാരടക്കം 19 പേര്‍ യാത്ര ചെയ്ത വിമാനത്തില്‍ നിന്നും പൈലറ്റ് മാത്രമാണ് രക്ഷപ്പെട്ടത്. ബുധനാഴ്ച രാവിലെ 11 മണിക്ക് കാഠ്മണ്ഡുവിലെ ത്രിഭുവന്‍ രാജ്യാന്തര വിമാനത്താവളത്തിലാണ് സംഭവം. ടേക്ക് ഓഫിനിടെ റണ്‍വേയില്‍ നിന്ന് തെന്നിമാറിയതിനെത്തുടര്‍ന്ന് നിയന്ത്രണം വിട്ട വിമാനം ഇടിച്ച് തകരുകയായിരുന്നു. കാഠ്മണ്ഡുവില്‍ നിന്ന് പൊഖ്രയിലേക്ക് സര്‍വീസ് നടത്തുന്നതിനിടെ ശൗര്യ എയര്‍ലൈന്‍ വിമാനമാണ് അപകടത്തില്‍പ്പെട്ടത്. ഇടിയുടെ ആഘാതത്തില്‍ വിമാനത്തില്‍ തീ ആളിപടര്‍ന്നു. Also […]

തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയുന്നതിനിടെ കയര്‍ കുരുങ്ങി; ഏഴാം ക്ലാസുകാരന് ദാരുണാന്ത്യം

മധ്യപ്രദേശ്: തൂങ്ങിമരിക്കുന്നതായുള്ള റീല്‍ ഷൂട്ട് ചെയ്യാന്‍ ശ്രമിച്ച ഏഴാം ക്ലാസ് വിദ്യാര്‍ത്ഥിക്ക് ദാരുണാന്ത്യം. മധ്യപ്രദേശിലെ മൊറേനയില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്. സംഭവത്തിന്റെ നടുക്കുന്ന ദൃശ്യങ്ങള്‍ പുറത്ത് വന്നു. Also Read ; ലയണല്‍ മെസ്സിക്ക് അവിസ്മരണീയ സ്വീകരണമൊരുക്കി ഇന്റര്‍ മയാമി കരണ്‍ പാര്‍മര്‍ എന്ന ഏഴാംക്ലാസുകാരാണ് റീല്‍ ചിത്രീകരിക്കുന്നതിനിടെ മരിച്ചത്. ശനിയാഴ്ച മൊറേനയിലെ അംബാ ടൗണില്‍ കളിക്കുന്നതിനിടെയാണ് ആത്മഹത്യ ചെയ്യുന്നതായുള്ള വീഡിയോ തമാശയ്ക്ക് ചിത്രീകരിക്കാന്‍ കുട്ടികള്‍ തീരുമാനിക്കുന്നത്. മരത്തില്‍ കയര്‍ കെട്ടി കഴുത്തിലിട്ട് കരണ്‍ ആത്മഹത്യ അഭിനയിച്ചു. ഒപ്പമുണ്ടായിരുന്നവര്‍ […]

ഒരു നേരം കഴിക്കുന്നത് 10 കിലോ ; ഈറ്റിങ് ചലഞ്ചിന്റെ ലൈവ് സ്ട്രീമിങ്ങിനിടെ ഫുഡ് വ്‌ളോഗര്‍ക്ക് ദാരുണാന്ത്യം

സോഷ്യല്‍ മീഡിയയില്‍ വന്‍ തരംഗമായിമാറുന്ന ഒന്നാണ് ഫുഡ് ചലഞ്ചുകള്‍. മലയാളികളുള്‍പ്പെടെയുള്ള ഫുഡ് വ്ളോഗേഴ്സ് ഇപ്പോള്‍ പല തരത്തിലുള്ള ഫുഡ് ചലഞ്ചുകള്‍ നടത്താറുണ്ട്. ഇതുപ്പോലെ ഈറ്റിങ് ചലഞ്ചിന്റെ ലൈവ് സ്ട്രീമിങ് ചെയ്യുന്നതിനിടെ 24-കാരിയായ ചൈനീസ് വ്‌ളോഗര്‍ പാന്‍ ഷോട്ടിങ് മരിച്ചെന്ന വിവരമാണ് പുറത്തുവരുന്നത്. Also Read ; മണ്ണ് നീക്കിയിട്ടും ലോറി കണ്ടെത്താനായില്ല; അര്‍ജുനായുള്ള തിരച്ചില്‍ ഗംഗാവലി പുഴയിലേക്ക് പത്ത് മണിക്കൂറിലേറെ ഒറ്റയടിക്കിരുന്ന് ഭക്ഷണം കഴിക്കുന്ന ചലഞ്ചുകള്‍ വരെ പാന്‍ ചെയ്യാറുണ്ട്. ഒരുനേരം 10 കിലോ ഭക്ഷണം വരെ കഴിക്കാറുളള […]

ഉത്തര്‍പ്രദേശില്‍ ട്രെയിന്റെ 15 ബോഗികള്‍ക്ക് പാളം തെറ്റി; രണ്ട് മരണം, 25 ലധികം പേര്‍ക്ക് പരിക്ക്

ലഖ്നൗ: ഉത്തര്‍പ്രദേശില്‍ ട്രെയിന്‍ പാളം തെറ്റി. ഗോണ്ടയില്‍ വെച്ച് ദിബ്രുഗഢ് എക്സ്പ്രസിന്റെ (15904) 15 ബോഗികളാണ് പാളം തെറ്റിയത്. അപകടത്തില്‍ രണ്ട് പേര്‍ മരിക്കുകയും 25ലധികം പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Also Read ; അമേരിക്കയിലെ ടി20 ലോകകപ്പ് നടത്തിപ്പ്; ഐസിസിക്ക് 167 കോടിയുടെ നഷ്ടം ബുധനാഴ്ച രാത്രി 11.35ന് ദിബ്രുഗഢ് എക്സ്പ്രസ് ഛണ്ഡീഗഢില്‍ നിന്നും ദിബ്രുഗഢിലേക്ക് യാത്ര പോവുകയായിരുന്നു. ഉത്തര്‍പ്രദേശിലെ ജിലാഹി റെയില്‍വേസ്റ്റേഷനും ഗോസായ് ദിഹ്വയ്ക്കും ഇടയിലാണ് ഈ അപകടമുണ്ടായത്. റെയില്‍വേ വകുപ്പിലെ ഉന്നത ഉദ്യോഗസ്ഥരും 40 […]

ഈ വനംവകുപ്പ് തനി രാവണനാ, രാവണന്‍!

കോഴിക്കോട് ; സംസ്ഥാനത്തെ കാട്ടാനകളുടെ കണക്കെടുപ്പ് വിവരങ്ങള്‍ പുറത്തു വന്നപ്പോള്‍ സര്‍വേയില്‍ പങ്കെടുത്ത വനം വകുപ്പു ജീവനക്കാര്‍ മൂക്കത്തു വിരല്‍വച്ചു ചോദിച്ചു. കാട്ടിനുള്ളിലെ ആനകളുടെ കണക്ക് എങ്ങനെ ഇത്ര കൃത്യമായി രേഖപ്പെടുത്താന്‍ സാധിച്ചു എന്ന്. Also Read ; 6 പുതിയ ഗ്രഹങ്ങള്‍ കണ്ടെത്തി 1793 ആനകള്‍ കേരളത്തിലെ വനങ്ങളില്‍ ഉണ്ടെന്നും മുന്‍ കണക്കെടുപ്പിലെ 1920 എന്ന എണ്ണത്തില്‍ നിന്നു നേരിയ കുറവ് മാത്രമാണു വന്നിട്ടുള്ളതെന്നുമുള്ള നിഗമനത്തില്‍ വകുപ്പ് എങ്ങനെ എത്തിപ്പെട്ടു എന്നറിയാതെ അന്തം വിട്ടിരിക്കുകയാണു ജീവനക്കാര്‍. വനപാലകരുടെ […]

ഗുജറാത്തില്‍ ചന്ദിപുര വൈറസ് ബാധയില്‍ കുട്ടികളുള്‍പ്പെടെ എട്ടുപേര്‍ മരിച്ചു

അഹമ്മദാബാദ്: ഗുജറാത്തില്‍ കുട്ടികളുള്‍പ്പെടെ എട്ട് പേരുടെ ജീവനെടുത്ത് ചന്ദിപുര വൈറസ് ബാധ. ഇതുവരെ 14 പേര്‍ക്കാണ് വൈറസ് ബാധിച്ചിട്ടളളത്. സബര്‍കാന്ത, ആരവല്ലി, മഹിസാഗര്‍, മെഹ്സാന, രാജ്കോട്ട് ജില്ലകളിലാണ് ഇത് രൂക്ഷമായിട്ടുള്ളത്. Also Read ; സിദ്ധാര്‍ത്ഥന്റെ മരണം: വൈസ് ചാന്‍സലര്‍ക്ക് വീഴ്ച പറ്റിയെന്ന് റിപ്പോര്‍ട്ട് ഗുജറാത്തില്‍ നിന്നുള്ളവര്‍ മാത്രമല്ല, രാജസ്ഥാനില്‍ നിന്നും ഒരാള്‍ വൈറസ് ബാധ മൂലം മരിച്ചിട്ടുണ്ട്. വൈറസിനെക്കുറിച്ച് പഠിക്കാനും മുന്‍കരുതലുകളെടുക്കാനും പ്രത്യേക സംഘത്തെ സര്‍ക്കാര്‍ നിയോഗിച്ചിട്ടുണ്ട്. ചന്ദിപുര വൈറസ് മരണസാധ്യത കൂടുതലുള്ള വൈറസുകളാണ്. മഹാരാഷ്ട്രയിലെ ചന്ദിപ്പുര […]

മുംബൈയില്‍ തീര്‍ത്ഥാടകരുമായി പോയ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ചു; നാല് പേര്‍ മരിച്ചു

മുംബൈ: മുംബൈ പൂനെ വേഗപാതയില്‍ ബസ് ട്രാക്ടറുമായി കൂട്ടിയിടിച്ച്  നാല് പേര്‍ മരിക്കുകയും നിരവധി പേര്‍ക്ക് പരിക്കേല്‍ക്കുകയും ചെയ്തു. Also Read ; സ്വന്തം ഭാര്യയടക്കം 42 സ്ത്രീകളെ കൊന്നൊടുക്കി ; നൈജീരിയയില്‍ സീരിയല്‍ കില്ലര്‍ അറസ്റ്റില്‍ ഇടിച്ച ശേഷം ബസ് അടുത്തുള്ള കിടങ്ങിലേക്ക് വീണതോടെ രക്ഷാപ്രവര്‍ത്തനം ദുഷ്‌കരമായി. ശേഷം ക്രെയിന്‍ അടക്കം കൊണ്ടുവന്നാണ് ബസ് എടുത്തുമാറ്റിയത്. തീര്‍ത്ഥാടകരെ കൊണ്ടുപോയ ബസ് ആണ് അപകടത്തില്‍പ്പെട്ടതെന്നാണ് വിവരം. പരിക്കേറ്റവരെ ഉടന്‍ തന്നെ അടുത്തുള്ള ആശുപത്രിയിലേക്ക് മാറ്റി. Join with metro […]

എറണാകുളത്ത് ദമ്പതിമാര്‍ വീടിനുള്ളില്‍ മരിച്ചനിലയില്‍; ഭാര്യയെ കൊലപ്പെടുത്തി ഭര്‍ത്താവ് ജീവനൊടുക്കിയെന്ന് നിഗമനം

എറണാകുളം: പറവൂര്‍ വഴിക്കുളങ്ങരയില്‍ ദമ്പതിമാരെ വീടിനുള്ളില്‍ മരിച്ചനിലയില്‍ കണ്ടെത്തി. വെളികൊളേപ്പാടം റോഡ് ഡ്രീംസ് വില്ലയില്‍ വാലത്ത് വിദ്യാധരന്‍(70) ഭാര്യ വനജ (66) എന്നിവരെയാണ് മരിച്ചനിലയില്‍ കണ്ടത്. ഭാര്യയെ കഴുത്തറത്ത് കൊലപ്പെടുത്തിയ ശേഷം ഭര്‍ത്താവ് ജീവനൊടുക്കിയെന്നാണ് പോലീസിന്റെ പ്രാധമിക നിഗമനം. Also Read ; നീതി ആയോഗിന്റെ സുസ്ഥിര വികസന ലക്ഷ്യ സൂചികയില്‍ ഒന്നാം സ്ഥാനം മുറുകെ പിടിച്ച് കേരളം രണ്ടരവര്‍ഷം മുമ്പാണ് ഇവര്‍ ഇവിടെ താമസം തുടങ്ങിയത്. വനജക്ക് കാഴ്ചക്കുറവ് ഉണ്ടായതിനെ തുടര്‍ന്ന് മാനസികമായ ചില പ്രശ്നങ്ങള്‍ ഇവര്‍ക്കിടയിലുണ്ടായിരുന്നു. […]