ഉത്തര്‍പ്രദേശില്‍ ബസും ടാങ്കറും കൂട്ടിയിടിച്ച് അപകടം; 18 പേര്‍ മരിച്ചു, 30 ഓളം പേര്‍ക്ക് പരിക്ക്
ഉത്തര്‍പ്രദേശ്: ഉത്തര്‍പ്രദേശിലെ ഉന്നാവോ ജില്ലയില്‍ ഡബിള്‍ ഡക്കര്‍ ബസും ടാങ്കറുമായി കൂട്ടിയിടിച്ച് 18 പേര്‍ മരിച്ചു. മുപ്പതോളം പേര്‍ക്ക് പരിക്കുള്ളതായാണ് വിവരം. ലഖ്നൗ-ആഗ്ര അതിവേഗ പാതയിലായിരുന്നു അപകടമുണ്ടായത്. ബിഹാറിലെ സീതാമര്‍ഹിയില്‍നിന്നും ഡല്‍ഹിയിലേക്ക് പോകുകയായിരുന്നു ബസ്. ഇടിയുടെ ആഘാതത്തില്‍ ബസും ടാങ്കറും പൂര്‍ണമായി തകര്‍ന്നു. അപകടം അറിഞ്ഞയുടന്‍ തന്നെ മേഖലയിലുള്ളവര്‍ രക്ഷാപ്രവര്‍ത്തനം ആരംഭിച്ചിരുന്നു. പതിനെട്ട് പേരും സംഭവസ്ഥലത്ത് വെച്ച് തന്നെ മരിച്ചിരുന്നു. Also Read ; സംസ്ഥാനത്ത് അഞ്ച് ദിവസം വ്യാപകമഴയ്ക്ക് സാധ്യത ; കേരള കര്‍ണാടക തീരങ്ങളില്‍ മത്സ്യബന്ധനത്തിന് […]





Malayalam 



































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































