February 1, 2026

പോര്‍ഷെ കാര്‍ അപകടം ; കുറ്റം ഏല്‍ക്കാന്‍ ഡ്രൈവറെ ഭീഷണിപ്പെടുത്തി, പ്രതിയുടെ മുത്തച്ഛന്‍ അറസ്റ്റില്‍

പൂണെ : പൂണെയില്‍ ആടംബര കാറിടിച്ച് രണ്ട് പേര്‍ മരിച്ച സംഭവത്തില്‍ പ്രതിയായ കൗമാരക്കാരന്റെ മുത്തച്ഛന്‍ അറസ്റ്റില്‍.ഈ കേസുമായി ബന്ധപ്പെട്ട് 17 കാരന്റെ ജാമ്യത്തിനുവേണ്ടി ഇടപ്പെട്ട പ്രതിയുടെ മുത്തച്ഛന്‍ സുരേന്ദ്ര കുമാര്‍ അഗര്‍വാളാണ് അറസ്റ്റിലായത്.കേസില്‍ കീഴടങ്ങണമെന്നാവശ്യപ്പെട്ട് വീട്ടിലെ ഡ്രൈവറെ ഭീഷണിപ്പെടുത്തുകയും തടവില്‍ പാര്‍പ്പിക്കുകയും ചെയ്തുവെന്ന ഡ്രൈവറുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ് അറസ്റ്റ്.അപകടസമയത്ത് കാര്‍ ഓടിച്ചിരുന്നത് ഡ്രൈവറാണെന്ന് പ്രതിയും പിതാവും ആരോപിച്ചിരുന്നു.എന്നാല്‍ ഇത് കളവാണെന്ന പൂണെ പോലീസ് വ്യക്തമാക്കി. Also Read ; ഡ്രൈ ഡേ ഒഴിവാക്കണമെന്ന നടപടിയില്‍ നിന്ന് സര്‍ക്കാര്‍ […]

ഹരിയാനയില്‍ മിനി ബസ് അപകടം ; ഏഴ് പേര്‍ മരിച്ചു, 25 പേര്‍ക്ക് പരിക്ക്

അംബാല: ഹരിയാന അംബാലയില്‍ മിനി ബസില്‍ ട്രക്ക് ഇടിച്ച് ഏഴ് പേര്‍ മരിച്ചു. അപകടത്തില്‍ 25 പേര്‍ക്ക് പരിക്കേറ്റു. മരിച്ചവര്‍ ഏഴ്‌പേരും ഒരേ കുടുംബത്തിലുള്ളവരാണ്.വൈഷ്‌ണോ ദേവി തീര്‍ത്ഥാടന കേന്ദ്രത്തിലേക്ക് പോയ തീര്‍ത്ഥാടക സംഘം സഞ്ചരിച്ച ബസിലാണ് അംബാല-ഡല്‍ഹി-ജമ്മു ദേശീയപാതയില്‍ വെച്ച് ട്രക്ക് ഇടിച്ചത്.എന്നാല്‍ അപകടത്തിന് കാരണം ഡ്രൈവറുടെ അശ്രദ്ധയാണെന്നാണ് അപകടത്തില്‍പ്പെട്ട യാത്രക്കാരി പറഞ്ഞത്.കൂടാതെ ഡ്രൈവര്‍ മദ്യപിച്ചിട്ടുണ്ടായിരുന്നെന്നും പറഞ്ഞു. അപകടം നടന്നയുടന്‍ ഡ്രൈവര്‍ അവിടെ നിന്നും കടന്ന് കളഞ്ഞു.തീര്‍ത്ഥാടകര്‍ മുഴുവനും ഒരേ കുടുംബത്തില്‍ നിന്നുള്ളവരായിരുന്നെന്നും അപകട സമയത്ത് എല്ലാവരും […]

തിരുവനന്തപുരത്ത് റോഡിലെ വെള്ളക്കെട്ടില്‍ ബൈക്ക് നിയന്ത്രണംവിട്ട് അപകടം: യുവാവ് മരിച്ചു

തിരുവനന്തപുരം: ബൈക്ക് നിയന്ത്രണം തെറ്റിയുണ്ടായ അപകടത്തില്‍ യുവാവ് മരിച്ചു. പാറശ്ശാല, പുത്തന്‍കടയില്‍ പുതുവല്‍ പുത്തന്‍വീട്ടില്‍ അശോകന്‍, ബിന്ദു ദമ്പതിമാരുടെ മകന്‍ നന്ദു (22) ആണ് അപകടത്തില്‍ മരണപ്പെട്ടത്. Also Read ; ഡോക്ടറോട് ലൈംഗികാതിക്രമം: നഴ്സിങ് ഓഫീസറെ പിടികൂടാന്‍ AIIMSലെ അത്യഹിത വിഭാഗത്തിലേക്ക് ജീപ്പ് ഓടിച്ചുകയറ്റി പോലീസ് ബുധനാഴ്ച രാത്രി പത്ത് മണിയോട് കൂടി നന്ദു സഞ്ചരിച്ചിരുന്ന ബൈക്ക് പാറശ്ശാല പൊന്‍വിളയ്ക്ക് സമീപത്ത് വെച്ച് നിയന്ത്രണംവിട്ട് അപകടത്തില്‍പ്പെടുകയായിരുന്നു. കനത്ത മഴ മൂലം റോഡിലുണ്ടായ ശക്തമായ വെള്ളത്തിന്റെ ഒഴുക്കാണ് അപകടത്തിലേക്ക് […]

പെരിയാറില്‍ മത്സ്യങ്ങള്‍ ചത്തുപൊങ്ങിയ സംഭവത്തില്‍ ഇന്ന് അന്വേഷണം തുടങ്ങും

കൊച്ചി: പെരിയാറില്‍ മീനുകള്‍ കൂട്ടത്തോടെ ചത്തു പൊങ്ങിയ സംഭവത്തില്‍ ഫോര്‍ട്ട് കൊച്ചി സബ് കളക്ടറുടെ നേതൃത്വത്തിലുള്ള ഉദ്യോഗസ്ഥ സംഘം ഇന്ന് അന്വേഷണം തുടങ്ങും. വ്യവസായ മേഖലയില്‍ നിന്ന് ഏതെങ്കിലും കമ്പനി രാസമാലിന്യം ഒഴുക്കി വീട്ടിട്ടുണ്ടോയെന്ന് അറിയാന്‍ സിസി ടിവി ക്യാമറകള്‍ പരിശോധിക്കാനും ജില്ലാ കളക്ടര്‍ നിര്‍ദേശം നല്‍കിയിട്ടുണ്ട്. പുഴയിലെ ജലത്തിന്റെയും ചത്ത മത്സ്യങ്ങളുടേയും സാംപിളുകള്‍ കുഫോസ് സെന്‍ട്രല്‍ ലാബില്‍ പരിശോധനക്കായി അയച്ചിരിക്കുകയാണ്. ഒരാഴ്ചക്കുള്ളില്‍ ഫലം ലഭിക്കും. Also Read ; ബീഹാറില്‍ വെടിവെപ്പ്; ഒരാള്‍ കൊല്ലപ്പെട്ടു, മൂന്ന് പേര്‍ക്ക് […]

അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു; കെട്ടിക്കിടക്കുന്ന വെള്ളത്തിലിറങ്ങി കുളിക്കരുതെന്ന് ആരോഗ്യ വകുപ്പ് മുന്നറിയിപ്പ്

കോഴിക്കോട്: അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ ലക്ഷണങ്ങളുമായി ചികിത്സയിലായിരുന്ന അഞ്ചുവയസ്സുകാരി മരിച്ചു. മലപ്പുറം മുന്നിയൂര്‍ കളിയാട്ടമുക്ക് സ്വദേശി ഹസ്സന്‍ കുട്ടി, ഫസ്ന ദമ്പതികളുടെ മകള്‍ ഫദ്വയാണ് മരിച്ചത്. കുട്ടി ഒരാഴ്ചയായി കോഴിക്കോട് മെഡിക്കല്‍ കോളേജ് ആശുപത്രിയില്‍ വെന്റിലേറ്റര്‍ ചികിത്സയിലായിരുന്നു. അമീബിക് മസ്തിഷ്‌ക ജ്വരത്തിന്റെ (അമീബിക് മെനിഞ്ചോ എന്‍സഫലൈറ്റിസ്) ലക്ഷണങ്ങളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ച കുട്ടികളുടെ പരിശോധന ഫലം നേരത്തെ നെഗറ്റീവ് ആയിരുന്നു. ഇവര്‍ ഇന്നലെ ആശുപത്രി വിട്ടതായി മാതൃശിശു സംരക്ഷണകേന്ദ്രം സൂപ്രണ്ട് അറിയിച്ചു. മൂന്നിയൂര്‍ പുഴയിലിറങ്ങി കുളിച്ചതിനു ശേഷമാണ് കുട്ടികളില്‍ […]

കാനഡയില്‍ ചാലക്കുടി സ്വദേശി മരിച്ച സംഭവം കൊലപാതകമെന്ന് വിവരം, ഭര്‍ത്താവ് ലാല്‍ കെ. പൗലോസിനെ തിരയുന്നു

ചാലക്കുടി: കാനഡയില്‍ ചാലക്കുടി സ്വദേശി യുവതി മരിച്ചത് കൊലപാതകമെന്ന് സംശയിക്കുന്നതായി പോലീസ് ബന്ധുക്കളെ അറിയിച്ചു. പടിക്കല സാജന്റെയും ഫ്‌ലോറയുടെയും മകള്‍ ഡോണ സാജ (34)നെ മേയ് ഏഴിനാണ് വീട്ടില്‍ മരിച്ച നിലയില്‍ കണ്ടത്. Also Read ;നവവധു ഗാര്‍ഹികപീഡനത്തിനിരയായ കേസ്; സിങ്കപ്പൂരിലാണെന്ന് രാഹുല്‍, ബ്ലൂ കോര്‍ണര്‍ നോട്ടീസയക്കാന്‍ പോലീസ് ഭര്‍ത്താവ് കുറ്റിച്ചിറ കണ്ണമ്പുഴ ലാല്‍ കെ. പൗലോസിനെ തിരയുന്നുണ്ട്. സംഭവ ദിവസംതന്നെ ലാല്‍ കെ. പൗലോസ് ഇന്ത്യയിലേക്ക് പോന്നതായാണ് കാനഡാ പോലീസിനു വിവരം ലഭിച്ചിട്ടുള്ളത്. എട്ടുവര്‍ഷമായി ഇരുവരും […]

പ്രശസ്ത നാടക നടന്‍ എം സി കട്ടപ്പന നിര്യാതനായി ; സംസ്‌കാരം നാളെ കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍

ഇടുക്കി: പ്രശസ്ത നാടക നടന്‍ എം സി കട്ടപ്പന അന്തരിച്ചു.വാര്‍ധക്യ സഹജമായ അസുഖത്തെ തുടന്ന് ചികിത്സയിലായിരുന്നു. സംസ്‌കാരം നാളെ രാവിലെ 9.30 കട്ടപ്പന സെന്റ് ജോര്‍ജ് പള്ളി സെമിത്തേരിയില്‍ നടക്കും. 1977-ല്‍ ആറ്റിങ്ങല്‍ ദേശാഭിമാനി തിയേറ്റേഴ്സിന്റെ പുണ്യതീര്‍ത്ഥം തേടി എന്ന പ്രൊഫഷണല്‍ നാടകത്തിലാണ് ആദ്യമായി അഭിനയിച്ചത്. തുടര്‍ന്ന് മുപ്പതോളം പ്രൊഫഷണല്‍ നാടകങ്ങളിലായി ഏഴായിരത്തിലധികം വേദികളില്‍ അഭിനയിച്ചു. 2007-ല്‍ കൊല്ലം അരീനയുടെ ആരും കൊതിക്കുന്നമണ്ണ് എന്ന നാടകത്തിലെ അഭിനയത്തിന് മികച്ച നടനുള്ള സംസ്ഥാനസര്‍ക്കാര്‍ അവാര്‍ഡ് ലഭിച്ചു. 2014 ല്‍ […]

ജീവനക്കാരുടെ സമരം മൂലം വിമാനം റദ്ദാക്കി, യാത്ര മുടങ്ങി; ഭാര്യയെ അവസാനമായി കാണാനാവതെ മസ്‌ക്കറ്റില്‍ യുവാവ് മരിച്ചു

മസ്‌ക്കറ്റ്: ജീവനക്കാരുടെ പണിമുടക്കിനെ തുടര്‍ന്ന് എയര്‍ ഇന്ത്യ എക്‌സ്പ്രസ് വിമാനം റദ്ദാക്കിയതിന് പിന്നാലെ യാത്ര മുടങ്ങി, അവസാനമായി ഭാര്യയെ കാണാനാവതെ മസ്‌ക്കറ്റില്‍ യുവാവ് മരിച്ചു. കരമന നെടുമങ്ങാട് സ്വദേശി നമ്പി രാജേഷ്(40) ആണ് മരിച്ചത്. മസ്‌ക്കറ്റില്‍ ഐടി മാനേജരായി ജോലി ചെയ്ത് വരികയായിരുന്ന നമ്പി രാജേഷിനെ തളര്‍ന്നുവീണതിനെ തുടര്‍ന്ന് ആശുപത്രിയില്‍ പ്രവേശിപ്പിച്ചിരുന്നു. ഇന്നലെ രാവിലെ ആശുപത്രിയില്‍ വെച്ചാണ് മരിച്ചത്. Also Read ; സംസ്ഥാനത്ത് വരും ദിവസങ്ങളില്‍ മഴ കനക്കും, ഇടിമിന്നല്‍ ജാഗ്രതാ നിര്‍ദേശം ഭര്‍ത്താവിന് സുഖമില്ലെന്നും ആശുപത്രിയിലാണെന്നുമുള്ള […]

മുംബൈയില്‍ കൂറ്റന്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവം; മരണം 14 ആയി, 60 പേര്‍ക്ക് പരിക്ക്

മുംബൈ: കനത്തമഴയിലും കാറ്റിലും മുംബൈയിലെ ഘാട്‌കോപ്പറില്‍ പരസ്യബോര്‍ഡ് തകര്‍ന്നുവീണ സംഭവത്തില്‍ മരണം പതിനാലായി.മരണസംഖ്യ ഇനിയും കൂടാന്‍ സാധ്യതയുണ്ട്. 60 പേര്‍ക്ക് പരിക്കേറ്റിട്ടുണ്ട്. Also Read ; ശസ്ത്രക്രിയ നടത്തുന്നതിനായി ആശുപത്രിയിലേക്ക് രോഗിയെ മാറ്റുന്നതിനിടെ ആംബുലന്‍സ് വൈദ്യുതി പോസ്റ്റിലിടിച്ച് തീപ്പിടിച്ചു; രോഗി വെന്തുമരിച്ചു പന്ത്‌നഗറിലെ ബി.പി.സി.എല്‍. പെട്രോള്‍പമ്പിനുസമീപം തിങ്കളാഴ്ച വൈകീട്ട് നാലരയോടെയാണ് സംഭവം. പെട്രോള്‍പമ്പില്‍ ഇന്ധനംനിറയ്ക്കാനെത്തിയ വാഹനങ്ങളിലുള്ളവരും വഴിയാത്രക്കാരുമാണ് മരിച്ചത്. 100 അടിയിലേറെ ഉയരത്തിലുള്ള പരസ്യബോര്‍ഡാണ് നിലംപതിച്ചത്. സര്‍ക്കാര്‍ ഉന്നതതലഅന്വേഷണം പ്രഖ്യാപിച്ചിട്ടുണ്ട്. പരമാവധി 40 അടി ഉയരത്തില്‍മാത്രമേ ബോര്‍ഡ് സ്ഥാപിക്കാവൂ […]

ഡല്‍ഹിയില്‍ ഉണ്ടായ ശക്തമായ കാറ്റിലും മഴയിലും രണ്ട് മരണം

ന്യൂഡല്‍ഹി: ഡല്‍ഹിയില്‍ ഇന്നലെ ഉണ്ടായ ശക്തമായ കാറ്റില്‍ രണ്ട് മരണം. കാറ്റില്‍ മരം വീണാണ് അപകടം. കാറ്റിലും ശക്തമായ പൊടിക്കാറ്റിലും വിവിധ സ്ഥലങ്ങളിലായി 23 പേര്‍ക്ക് പരിക്കേറ്റു. മിന്നലിന്റെയും മഴയുടെയും അകമ്പടിയോടെയുള്ള ശക്തമായ പൊടിക്കാറ്റാണ് ഇന്നലെ രാത്രിയുണ്ടായത്. ഡല്‍ഹി, ലോനി ദേഹത്ത്, ഹിന്‍ഡന്‍ എയര്‍ഫോഴ്‌സ് സ്റ്റേഷന്‍, ഗാസിയാബാദ്, ഇന്ദിരാപുരം, ഛപ്രൗള, നോയിഡ, ദാദ്രി, ഗ്രേറ്റര്‍ നോയിഡ, ഗുരുഗ്രാം, ഫരീദാബാദ്, മനേസര്‍, ബല്ലഭ്ഗഡ്, ഗൊഹാന, ഗന്നൗര്‍, സോനിപത്, റോഹ്തക്, ഖാര്‍ഖോഡ എന്നിവിടങ്ങളിലാണ് കാറ്റും മഴയും ശക്തമായത്. Also Read […]