January 29, 2026

യൂറോകപ്പ് പ്രീ ക്വാര്‍ട്ടറിന് ഇന്ന് തുടക്കം ; പോരാട്ടത്തിനൊരുങ്ങി ജര്‍മ്മനിയും ഡെന്‍മാര്‍ക്കും

ബെര്‍ലിന്‍: യൂറോകപ്പ് പ്രീ ക്വാര്‍ട്ടര്‍ പോരാട്ടം ഇന്ന് തുടങ്ങും. ആതിഥേയരായ ജര്‍മ്മനിയും ഡെന്‍മാര്‍ക്കും തമ്മിലാണ് പ്രീ ക്വാര്‍ട്ടറിലെ ആദ്യ മത്സരം. ഗ്രൂപ്പ് ഘട്ടത്തില്‍ ഒരു കളിപോലും പരാജയപ്പെടാത്ത രണ്ടു ടീമുകള്‍ ഏറ്റുമുട്ടുന്നു എന്ന പ്രത്യേകതയും ഈ പോരാട്ടത്തിനുണ്ട്. സ്‌കോട്‌ലന്‍ഡിനെയും ഹംഗറിയെയും വീഴ്ത്തുകയും സ്വിറ്റ്‌സര്‍ലന്‍ഡുമായി സമനില പിടിക്കുകയും ചെയ്താണ് ഗ്രൂപ്പ് എ ചാമ്പ്യന്മാരായ ജര്‍മ്മനി എത്തുന്നത്. എന്നാല്‍, ഗ്രൂപ്പ് സിയില്‍ സ്ലൊവേനിയ, ഇംഗ്ലണ്ട്, സെര്‍ബിയ ടീമുകള്‍ക്കെതിരായ എല്ലാ കളികും സമനില പിടിച്ചാണ് ഡെന്മാര്‍ക്ക് യോഗ്യത നേടിയത്. Also Read […]