December 1, 2025

ശബരിമല സ്വര്‍ണ തിരിമറി; ദേവസ്വം ബോര്‍ഡിനെ പ്രതിയാക്കി എഫ്‌ഐആര്‍, തെറ്റ് ചെയ്തിട്ടില്ലെന്ന് മുന്‍ ദേവസ്വം കമ്മീഷണര്‍

തിരുവനന്തപുരം: ശബരിമല കട്ടിളപ്പാളി സ്വര്‍ണക്കൊള്ളയില്‍ ദേവസ്വം ബോര്‍ഡിനെ എട്ടാം പ്രതിയാക്കി പ്രത്യേക അന്വേഷണ സംഘം എഫ്ഐആര്‍ രജിസ്റ്റര്‍ ചെയ്തു. എ പത്മകുമാര്‍ പ്രസിഡന്റായ 2019ലെ തിരുവിതാംകൂര്‍ ദേവസ്വം ഭരണസമിതിയെയാണ് പ്രതിയാക്കിയത്. ഭരണസമിതിയുടെ അറിവോടെയാണ് കുറ്റകൃത്യം നടന്നതെന്നാണ് അന്വേഷണ സംഘത്തിന്റെ കണ്ടെത്തല്‍. കട്ടിളപ്പാളിയിലെ സ്വര്‍ണമോഷണവുമായി ബന്ധപ്പെട്ട കേസിലെ എഫ്ഐആറിലാണ് ദേവസ്വം ബോര്‍ഡ് അംഗങ്ങളെ പ്രതിയാക്കിയത്. ഒന്നാം പ്രതി ഉണ്ണികൃഷ്ണന്‍ പോറ്റിയാണ്. അദ്ദേഹത്തിന്റെ സുഹൃത്ത് കല്‍പേഷ് എന്ന ആളാണ് രണ്ടാം പ്രതി. സമരങ്ങള്‍ക്കിടയില്‍ പരിക്കുകള്‍ ഏല്‍ക്കും, അത് പുതിയ സംഭവമല്ല: […]

സ്വര്‍ണപ്പാളി വിവാദത്തിലേക്ക് തന്ത്രിമാരെ വലിച്ചിഴയ്ക്കുന്നില്ല, കത്തുകള്‍ക്ക് രേഖയുണ്ട്: ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്

പത്തനംതിട്ട: ശബരിമല സ്വര്‍ണപ്പാളി വിവാദത്തിലേക്ക് തന്ത്രിമാരെ വലിച്ചിഴയ്ക്കുന്നില്ലെന്ന് ദേവസ്വം ബോര്‍ഡ് പ്രസിഡന്റ് പി എസ് പ്രശാന്ത്. പുതിയ തന്ത്രിയും പഴയ തന്ത്രിയും തന്ന കത്തുകള്‍ക്ക് രേഖയുണ്ടെന്നും അതൊന്നും പരസ്യപ്പെടുത്താനില്ലെന്നും പി എസ് പ്രശാന്ത് പറഞ്ഞു. ഉണ്ണികൃഷ്ണന്‍ പോറ്റിയുമായി പുതിയ ബോര്‍ഡിന് ഒരു ബന്ധവുമില്ല. ദുല്‍ഖര്‍ സല്‍മാന്റെ നിര്‍മ്മാണ കമ്പനി വേഫെററിലും ഇഡി റെയ്ഡ് ദ്വാരപാലക ശില്‍പ്പപാളിയില്‍ സ്വര്‍ണം ഉണ്ടായിരുന്നുവെന്നത് സത്യമാണ്. തനിക്ക് പങ്കുണ്ടെങ്കില്‍ പോലും ശിക്ഷിക്കട്ടെ. കോടതിയാണ് അന്വേഷണം പ്രഖ്യാപിച്ചത്. ആറാഴ്ചയ്ക്കകം റിപ്പോര്‍ട്ട് സമര്‍പ്പിക്കാനാണ് നിര്‍ദേശം. ദേവസ്വം […]

സ്വര്‍ണപ്പാളി വിവാദം; ചോദ്യം ചെയ്യലിന് ഉണ്ണികൃഷ്ണന്‍ പോറ്റി ദേവസ്വം ആസ്ഥാനത്ത്

തിരുവനന്തപുരം: ശബരിമലയിലെ സ്വര്‍ണപ്പാളി വിവാദത്തില്‍ ചോദ്യം ചെയ്യലിനായി ഉണ്ണികൃഷ്ണന്‍ പോറ്റി വീണ്ടും ദേവസ്വം ആസ്ഥാനത്തെത്തി. ദേവസ്വം വിജിലന്‍സ് എസ്പിയുടെ നേതൃത്വത്തിലാണ് ചോദ്യം ചെയ്യുന്നത്. പോറ്റിയുടെ സാമ്പത്തിക ഇടപാടുകള്‍ സംബന്ധിച്ച കാര്യങ്ങളില്‍ ഇന്ന് ചോദ്യം ചെയ്യലുണ്ടാകും. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… സാമ്പത്തിക ഇടപാടുകളും വിജിലന്‍സ് പരിശോധിക്കും. തിരുവനന്തപുരം, ബെംഗളൂരു എന്നിവിടങ്ങളിലെ ഭൂമി ഇടപാടുകളും സാമ്പത്തിക സ്രോതസുകളെക്കുറിച്ചും ചോദിച്ചറിയും. മൊഴികളില്‍ പൊരുത്തക്കേട് വ്യക്തമായതോടെയാണ് ഇന്ന് വീണ്ടും പോറ്റിയെ ചോദ്യം ചെയ്യുന്നത്.  

സത്യം തെളിയും, സ്വര്‍ണപ്പാളി തട്ടിപ്പില്‍ വേണ്ടത് സമഗ്ര അന്വേഷണം: പി എസ് പ്രശാന്ത്

തിരുവനന്തപുരം : ശബരിമല സ്വര്‍ണപാളി തട്ടിപ്പില്‍ സമഗ്രമായ അന്വേഷണം വേണമെന്ന് തിരുവിതാംകൂര്‍ ദേവസ്വം ബോര്‍ഡ് പ്രസിഡന്റ്് പി എസ് പ്രശാന്ത്. 1999 മുതലുള്ള കാര്യങ്ങള്‍ അന്വേഷണം നടക്കട്ടെയെന്നും വേണ്ട നടപടികള്‍ സ്വീകരിക്കാന്‍ സ്റ്റാന്‍ഡിങ് കോണ്‍സിലിനെ ചുമതലപ്പെടുത്തിയിട്ടുണ്ടെന്നും പിഎസ് പ്രശാന്ത് പറഞ്ഞു. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദേവസ്വം വിജിലന്‍സിന്റെ അന്വേഷണത്തില്‍ തന്നെ സത്യം തെളിയും. ഉണ്ണികൃഷ്ണന്‍ പോറ്റി സ്വയം കുഴിച്ച കുഴിയില്‍ വീണു. ഉണ്ണികൃഷ്ണന്‍ പോറ്റി യുടെ കൂടുതല്‍ തട്ടിപ്പിന്റെ […]

ക്ഷേത്രങ്ങളില്‍ ആര്‍ എസ് എസ് ശാഖാ വിലക്ക് നടപ്പിലാക്കണം; സര്‍ക്കുലര്‍ ഇറക്കി ദേവസ്വം ബോര്‍ഡ്

തിരുവനന്തപുരം: ക്ഷേത്ര പരിസരത്തെ ആര്‍എസ്എസ് ശാഖാ പരിശീലനത്തിന് വിലക്കേര്‍പ്പെടുത്തിയ തീരുമാനം കര്‍ക്കശമായി നടപ്പിലാക്കണമെന്ന് തിരുവിതാകൂര്‍ ദേവസ്വം ബോര്‍ഡ്. ഇത് സംബന്ധിച്ച് സര്‍ക്കുലര്‍ പുറത്തിറക്കി. ബോര്‍ഡിന്റെ അനുമതിയില്ലാതെ അനധികൃതമായി ക്ഷേത്ര വസ്തുവില്‍ കയറി ആര്‍എസ്എസും തീവ്രാശയങ്ങള്‍ പ്രചരിപ്പിക്കുന്ന സംഘങ്ങള്‍ ഉള്‍പ്പെടെ എല്ലാ കൂട്ടായ്മകളും പ്രവര്‍ത്തിക്കുന്നത് നിരോധിച്ചിരിക്കുന്നു. ഇത്തരം നടപടികള്‍ ശ്രദ്ധയില്‍പ്പെട്ടാല്‍ നോട്ടീസ് നല്‍കുന്നതടക്കം നിയമനടപടികള്‍ സ്വീകരിക്കുകയും വിവരം ദേവസ്വം ബോര്‍ഡിലേക്ക് റിപ്പോര്‍ട്ട് ചെയ്യുകയും വേണം. ആവശ്യമെങ്കില്‍ പൊലീസിന്റെയും ജില്ലാഭരണകൂടത്തിന്റേയും സേവനം ആവശ്യപ്പെടുമെന്നും സര്‍ക്കുലറിലൂടെ അറിയിച്ചു. ചിറയിന്‍കീഴ് ശാര്‍ക്കര ദേവീ […]