കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ കോടാലികൊണ്ട് വെട്ടി, തലയ്ക്കടിച്ചു; കൊലപ്പെടുത്തിയത് അനന്തിരവന്‍

കണ്ണൂര്‍: കണ്ണൂരില്‍ ഭിന്നശേഷിക്കാരനെ വെട്ടിക്കൊലപ്പെടുത്തി. ഉദയഗിരി തൊമരക്കാട് സ്വദേശി കുമ്പൂക്കല്‍ തങ്കച്ചന്‍ എന്ന ദേവസ്യ (76) ആണ് കൊല്ലപ്പെട്ടത്. കോടാലികൊണ്ട് വെട്ടിയശേഷം തലക്കടിച്ച് കൊലപ്പെടുത്തിയത് സഹോദരി പുത്രന്‍ ആണ്. Also Read ; പൊന്നാനിയില്‍ കപ്പലിടിച്ച് മത്സ്യബന്ധനബോട്ട് രണ്ടായി പിളര്‍ന്നു; രണ്ടുപേരെ കാണാതായി തങ്കച്ചന്‍ രണ്ട് കാലുകള്‍ക്കും സ്വാധീനമില്ലാത്തയാളാണ്. പ്രതി ഷൈന്‍മോനെ ആലക്കോട് പൊലീസ് കസ്റ്റഡിയിലെടുത്തു. ഇന്നലെ രാത്രി എട്ടരയോടെയാണ് സംഭവം. Join with metro post : വാർത്തകളറിയാൻ Metro Post ന്യൂസ് ഗ്രൂപ്പിൽ Join ചെയ്യാം

സര്‍ക്കാര്‍ പെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി സുരേഷ് ഗോപി

സര്‍ക്കാര്‍ ക്ഷേമപെന്‍ഷന്‍ നിഷേധിച്ച ഭിന്നശേഷിക്കാരന് സഹായവുമായി ബി.ജെ.പി.നേതാവും നടനുമായ സുരേഷ് ഗോപി. ഒരു ലക്ഷം രൂപയാണ് അദ്ദേഹം കുടുംബത്തിന് നല്‍കിയത്. ‘ആ അമ്മയ്ക്ക് സര്‍ക്കാര്‍ ഈ തുക തിരികെ കൊടുക്കുമെങ്കില്‍ കൊടുത്തോട്ടെ. പക്ഷേ, സര്‍ക്കാരിലേക്ക് തിരിച്ചടയ്ക്കാനുള്ള ഒരു കൈത്താങ്ങാണ് ഞാന്‍ നല്‍കിയത്. ആ അമ്മയുടെ അവസ്ഥ ഞാന്‍ കണ്ടതാണ്. രാവിലെ പതിനൊന്ന് മണിയോടെയാണ് ഞാനിത് അറിഞ്ഞത്. അപ്പൊള്‍തന്നെ വീട്ടില്‍ വിളിച്ച് പണം അയക്കാന്‍ രാധികയോട് പറഞ്ഞു. ഇനിയൊരു പത്ത് വര്‍ഷത്തേക്ക് കൂടി പെന്‍ഷന്റെ രൂപത്തില്‍ ഒരുലക്ഷം രൂപ […]