ജയില്‍ ഡിഐജി ബോബിയെ കാണാന്‍ പാഞ്ഞെത്തി ; സിസിടിവി ദൃശ്യമടക്കം സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്

തിരുവനന്തപുരം : ബോബി ചെമ്മണ്ണൂര്‍ റിമാന്‍ഡില്‍ കഴിഞ്ഞ സമയത്ത് കാക്കനാട് ജയിലില്‍ സഹായം നല്‍കിയ ജയില്‍ ഡിഐജി പി അജയകുമാര്‍ വഴിവിട്ട നീക്കം നടത്തിയെന്ന് സ്‌പെഷ്യല്‍ ബ്രാഞ്ച് റിപ്പോര്‍ട്ട്. സ്വകാര്യ ചടങ്ങില്‍ പങ്കെടുക്കുകയായിരുന്നു ഡിഐജി ബോബിയെ കാണാന്‍ ജയിലിലേക്ക് പാഞ്ഞെത്തിയെന്നും ബോബിയെ കൂടാതെ തൃശൂരിലെ സാമ്പത്തിക തട്ടിപ്പ് കേസ് പ്രതിയെയും കണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നുണ്ട്. സന്ദര്‍ശന വേളയില്‍ ഡിഐജിക്കൊപ്പമുണ്ടായിരുന്നത് തൃശൂരിലെ ‘പവര്‍ ബ്രോക്കറെ’ന്നാണ് റിപ്പോര്‍ട്ടില്‍ പറയുന്നത്. സൂപ്രണ്ടിന്റെ ടോയ്‌ലറ്റ് ഉള്‍പ്പെടെ ബോബിക്ക് ഉപയോഗിക്കാന്‍ സൗകര്യമൊരുക്കി. ഡിഐജിയുടെ സന്ദര്‍ശനുവുമായി […]