January 24, 2026

നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി; വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം. ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധിയാണെന്നും വിധി പറയാന്‍ ജഡ്ജി അര്‍ഹയല്ലെന്ന് ഉള്‍പ്പെടേയുള്ള പരാമര്‍ശങ്ങളാണ് നിയമോപദേശത്തിലുള്ളത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സംശയ നിഴലിലാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഗൗരവമേറിയ തെളിവുകളാണ് നല്‍കിയത്. ഇതെല്ലാം കോടതി തള്ളിയെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തെളിവ് […]

നടിയെ ആക്രമിച്ച കേസ്; വിധി പകര്‍പ്പ് ചോര്‍ന്നു, അന്വേഷിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി പരാതി. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ഇക്കാര്യം പറഞ്ഞത്. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇതില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഊമകത്തിന്റെ പകര്‍പ്പും ചീഫ് ജസ്റ്റിസിന് പരാതിക്കൊപ്പം […]

മഞ്ജുവിന് വേണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ ഗൂഢാലോചന നടത്തി; കേരള പോലീസിനും മഞ്ജു വാര്യര്‍ക്കുമെതിരെ ദിലീപ്

കൊച്ചി: നടി ആക്രമിക്കപ്പെട്ട കേസില്‍ കുറ്റക്കാരനല്ലെന്ന് കോടതി കണ്ടെത്തിയതിന് പിന്നാലെ മുന്‍ ഭാര്യ മഞ്ജു വാര്യര്‍ക്കും പൊലീസിനുമെതിരെ കടുത്ത വിമര്‍ശനവുമായി ദിലീപ്. മഞ്ജുവിന് വേണ്ടി ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ തനിക്കെതിരെ ഗൂഢാലോചന നടത്തിയെന്നാണ് ദിലീപ് പറയുന്നത്. കേസ് തനിക്കെതിരെ വന്നതെല്ലാം ക്രിമിനല്‍ പൊലീസിന്റെ ഗൂഢാലോചനയാണെന്നും ദിലീപ് പറഞ്ഞു. നടിയെ ആക്രമിച്ച കേസ്; ഗൂഢാലോചനയ്ക്ക് തെളിവില്ല, ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ കുറ്റക്കാര്‍, വിധി 12ന് ‘സര്‍വ്വശക്തനായ ദൈവത്തിന് നന്ദി പറയുന്നു. സത്യം […]

നടിയെ ആക്രമിച്ച കേസ്; ഗൂഢാലോചനയ്ക്ക് തെളിവില്ല, ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ കുറ്റക്കാര്‍, വിധി 12ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം […]

അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളത്; അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഡബ്ല്യൂസിസി. അവള്‍ തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ലെന്നും മലയാള സിനിമയെയും കേരളക്കരയെ ഒന്നാകെയുമാണെന്ന് ഡബ്ല്യുസിസി പ്രതികരിച്ചു. കേസില്‍ വിധി വരാനിരിക്കെയാണ് ഫേസ്ബുക്കിലൂടെ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് ഡബ്ല്യുസിസി രംഗത്തെത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കടന്നുപോയത് നീതിക്കായുള്ള 3,215 ദിവസത്തെ കാത്തിരിപ്പാണെന്നും ഡബ്ല്യുസിസി കുറിച്ചു. ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള്‍ കാണിച്ച ധൈര്യത്തിനും പ്രതിരോധ […]

നടിയെ ആക്രമിച്ച കേസ്; ദിലീപ് മുഖ്യമന്ത്രിക്ക് അയച്ച മെസേജ് വിവരങ്ങള്‍ പുറത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിധി പ്രസ്താവത്തിന് ദിവസങ്ങള്‍ മാത്രം ബാക്കിനില്‍ക്കെ ദിലീപ് മുഖ്യമന്ത്രിയ്ക്ക് അയച്ച മെസേജ് വിവരങ്ങള്‍ പുറത്തുവന്നു. തെറ്റുചെയ്യാത്ത താന്‍ കടുത്ത മാനസിക സമ്മര്‍ദ്ദത്തില്‍ എന്നാണ് മെസേജ്. ഉന്നത പൊലീസുദ്യോഗസ്ഥര്‍ക്കും ദിലീപ് മെസേജ് അയച്ചിരുന്നു. അന്വേഷണം തന്നിലേക്കെത്തുമെന്ന് ഭയന്നാണ് ദിലീപ് മെസേജ് അയച്ചതെന്നാണ് പ്രോസിക്യൂഷന്റെ വാദം. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… 2017 ഫെബ്രുവരി 22ന് രാവിലെ 09.22 നാണ് ദിലീപ് മെസേജ് അയച്ചത്. വീണ്ടെടുത്ത മേസേജ് […]

നടിയെ ആക്രമിച്ച കേസ് അന്തിമഘട്ടത്തില്‍; ഡിസംബര്‍ 8ന് വിധി പറയും

കൊച്ചി: നടന്‍ ദിലീപ് ഉള്‍പ്പെട്ട നടിയെ ആക്രമിച്ച കേസില്‍ ഡിസംബര്‍ 8ന് വിധി പറയും. പള്‍സര്‍ സുനി ഒന്നാം പ്രതിയായ കേസില്‍ നടന്‍ ദിലീപാണ് എട്ടാം പ്രതി. എറണാകുളം പ്രിന്‍സിപ്പല്‍ സെഷന്‍സ് കോടതി ജഡ്ജിയാണ് കേസില്‍ വിധി പറയുന്നത്. യാത്രക്കാരുടെ ശ്രദ്ധയ്ക്ക്; ഇന്നും നാളെയും ട്രെയിന്‍ ഗതാഗതത്തില്‍ നിയന്ത്രണം 2017ലാണ് നടിക്കെതിരെ കൊച്ചിയില്‍ ഓടിക്കൊണ്ടിരിക്കുന്ന വാഹനത്തില്‍ ആക്രമണം നടക്കുന്നത്. കേസില്‍ ഒമ്പത് പേരാണ് പ്രതി പട്ടികയിലുള്ളത്. ഇതുമായി ബന്ധപ്പെട്ട് ജയിലിലായിരുന്ന ദിലീപും പള്‍സര്‍ സുനിയുമടക്കമുള്ളവര്‍ ഇപ്പോള്‍ ജാമ്യത്തിലാണ്. […]

നടിയെ ആക്രമിച്ച കേസില്‍ വിചാരണനടപടി നീളുന്നു; റിപ്പോര്‍ട്ട് തേടി ഹൈക്കോടതി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ നടപടികള്‍ നീളുന്നതായി പരാതി. മാധ്യമപ്രവര്‍ത്തകന്‍ എം.ആര്‍. അജയന്‍ നല്‍കിയ പരാതിയില്‍ ഹൈക്കോടതി റിപ്പോര്‍ട്ട് തേടിയിട്ടുണ്ട്. ജില്ലാ ജുഡീഷ്യറിയുടെ ചുമതലയുള്ള രജിസ്ട്രാര്‍ ആണ് റിപ്പോര്‍ട്ട് തേടിയത്. Also Read: ദുരന്ത ഭൂമിയായി ഉത്തരാഖണ്ഡ്; ഗര്‍ഭിണികളെ എയര്‍ ലിഫ്റ്റ് ചെയ്ത് സൈന്യം 2018ലാണ് കേസിന്റെ വിചാരണ ആരംഭിച്ചത്. കേസിന്റെ വിചാരണ ഇപ്പോള്‍ അന്തമിഘട്ടത്തിലാണ്. പള്‍സര്‍ സുനി, നടന്‍ ദിലീപ് ഉള്‍പ്പെടെയുള്ളവരാണ് പ്രതികള്‍.

നടിയെ ആക്രമിച്ച കേസിലെ പ്രധാനസാക്ഷി പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു

ആലപ്പുഴ: നടിയെ ആക്രമിച്ച കേസിലെ പ്രധാന സാക്ഷിയായിരുന്ന പി ബാലചന്ദ്രകുമാര്‍ അന്തരിച്ചു. വ്യക്ക സംബന്ധമായ രോഗത്തെ തുടര്‍ന്ന് ഏറെക്കാലമായി ചികിത്സയിലായിരുന്നു. ഇന്ന് രാവിലെ ചെങ്ങന്നൂരിലെ സ്വകാര്യ ആശുപത്രിയില്‍ വെച്ചായിരുന്നു അന്ത്യം. രണ്ട് വ്യക്കകളും തകരാറിലായതോടെ സുമനസ്സുകളുടെ സഹായത്തോടെ ഡയാലിസിസ് ചെയ്താണ് ബാലചന്ദ്രകുമാര്‍ മുന്നോട്ട് പോയിരുന്നത്. ഇതിനിടയില്‍ ഹൃദയാഘാതം സംഭവിച്ചതോടെ അദ്ദേഹത്തിന്റെ നില ഗുരുതരാവസ്ഥയിലാവുകയായിരുന്നു. തലച്ചോറിലെ അണുബാധയും ബാലചന്ദ്രകുമാറിന്റെ ആരോഗ്യസ്ഥിതി ഗുരുതരമാക്കി. Also Read; പാലക്കാട് അപകടം ; കുട്ടികളുടെ മടക്കവും ഒന്നിച്ച്, സംസ്‌കാര ചടങ്ങുകള്‍ തുടങ്ങി നടിയെ ആക്രമിച്ച കേസില്‍ […]

ദിലീപിന്റെ ശബരിമല ദര്‍ശനം ; നടന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍

കൊച്ചി: ശബരിമലയില്‍ ദര്‍ശനത്തിനെത്തിയ നടന്‍ ദിലീപിന് സന്നിധാനത്ത് താമസം ഒരുക്കിയത് ദേവസ്വം ഓഫീസ് കോംപ്ലക്‌സില്‍.മന്ത്രിയും ബോര്‍ഡ് അംഗങ്ങളും ഉന്നത ഉദ്യോഗസ്ഥരും താമസിക്കുന്ന സ്ഥലത്താണ് ദിലീപിന് മുറി നല്‍കിയത്. അതും പണം വാങ്ങാതെയാണ് മുറി അനുവദിച്ചത്.ദേവസ്വം മെമ്പറുടെ മുറിയാണ് ദിലീപിന് നല്‍കിയത്. Also Read ; കെ സുധാകരനെ മാറ്റേണ്ട കാര്യമില്ല, സുധാകരന്റെ നേതൃത്വത്തില്‍ പാര്‍ട്ടി മികച്ച വിജയം നേടി: ശശിതരൂര്‍ കഴിഞ്ഞ ദിവസമായിരുന്നു ദിലീപിന്റെ വിവാദ സന്ദര്‍ശനം. ഹരിവരാസനം പാടി നടയടക്കുന്നതുവരെയുള്ള മുഴുവന്‍ സമയവും ദിലീപും സംഘവും ശബരിമലയില്‍ […]

  • 1
  • 2