നടിയെ ആക്രമിച്ച കേസ്; ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധി; വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ വിചാരണ കോടതി ജഡ്ജിക്കെതിരെ ഗുരുതര പരാമര്‍ശങ്ങളുമായി നിയമോപദേശം. ദിലീപിനെ വെറുതെ വിടാന്‍ എഴുതിയ വിധിയാണെന്നും വിധി പറയാന്‍ ജഡ്ജി അര്‍ഹയല്ലെന്ന് ഉള്‍പ്പെടേയുള്ള പരാമര്‍ശങ്ങളാണ് നിയമോപദേശത്തിലുള്ളത്. മെമ്മറി കാര്‍ഡ് ചോര്‍ന്ന കേസില്‍ വിചാരണ കോടതി ജഡ്ജി സംശയ നിഴലിലാണ്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… ദിലീപിനെതിരെ പ്രോസിക്യൂഷന്‍ ഗൗരവമേറിയ തെളിവുകളാണ് നല്‍കിയത്. ഇതെല്ലാം കോടതി തള്ളിയെന്നും സ്പെഷ്യല്‍ പ്രോസിക്യൂട്ടറുടെ വിശദമായ കുറിപ്പും നിയമോപദേശത്തില്‍ ചൂണ്ടിക്കാണിക്കുന്നു. തെളിവ് […]

നടിയെ ആക്രമിച്ച കേസ്; വിധി പകര്‍പ്പ് ചോര്‍ന്നു, അന്വേഷിക്കണമെന്ന് ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത്

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ ഗൂഢാലോചനകുറ്റം ആരോപിക്കപ്പെട്ട എട്ടാം പ്രതി ദിലീപിനെ കുറ്റവിമുക്തനാക്കിയ വിചാരണക്കോടതി വിധി ചോര്‍ന്നതായി പരാതി. ഹൈക്കോടതി അഭിഭാഷക അസോസിയേഷന്‍ പ്രസിഡന്റ് അഡ്വ. യശ്വന്ത് ഷേണായി ഇക്കാര്യം പറഞ്ഞത്. ഒന്നാംപ്രതി പള്‍സര്‍ സുനി അടക്കം ആറുപേരെ കുറ്റക്കാരായി പ്രസ്താവിച്ച വിധിയുടെ ഉള്ളടക്കം വിധി പ്രഖ്യാപിക്കും മുമ്പ് ഊമക്കത്ത് ആയി ലഭിച്ചെന്നാണ് പരാതി. ഇതില്‍ വിശദമായ അന്വേഷണം ആവശ്യപ്പെട്ട് യശ്വന്ത് ഷേണായി ഹൈക്കോടതി ചീഫ് ജസ്റ്റിസിന് കത്ത് നല്‍കി. ഊമകത്തിന്റെ പകര്‍പ്പും ചീഫ് ജസ്റ്റിസിന് പരാതിക്കൊപ്പം […]

നടിയെ ആക്രമിച്ച കേസ്; ഗൂഢാലോചനയ്ക്ക് തെളിവില്ല, ദിലീപിനെ വെറുതെ വിട്ടു, പള്‍സര്‍ സുനി ഉള്‍പ്പെടെ ആറ് പ്രതികള്‍ കുറ്റക്കാര്‍, വിധി 12ന്

കൊച്ചി: നടിയെ ആക്രമിച്ച കേസിലെ എട്ടാം പ്രതി ദിലീപ് കുറ്റക്കാരനല്ലെന്ന് കോടതി. ഗൂഢാലോചന തെളിയിക്കാന്‍ കഴിയാത്തതിന്റെ അടിസ്ഥാനത്തിലാണ് ദിലീപിനെ കോടതി വെറുതെ വിട്ടത്. കേസില്‍ ആറ് പ്രതികള്‍ കുറ്റക്കാരെന്ന് കോടതി വിധിച്ചു. ഒന്നാം പ്രതി പള്‍സര്‍ സുനി, രണ്ടാം പ്രതി മാര്‍ട്ടിന്‍ ആന്റണി, മൂന്നാം പ്രതി ബി മണികണ്ഠന്‍, നാലാം പ്രതി വി പി വിജീഷ്, അഞ്ചാം പ്രതി എച്ച് സലിം, ആറാം പ്രതി പ്രദീപ് എന്നിവര്‍ എല്ലാ വകുപ്പുകളിലും കുറ്റക്കാരാണെന്നും കോടതി വിധിച്ചു. ബാക്കി പ്രതികളെയെല്ലാം […]

വിധി കേള്‍ക്കാന്‍ അതിജീവിത കോടതിയില്‍ എത്തില്ല, വീട്ടില്‍ തുടരും

കൊച്ചി: നടി ആക്രമിച്ച കേസിലെ നിര്‍ണായക വിധി കേള്‍ക്കാനായി അതിജീവിത കോടതിയില്‍ എത്തില്ല. അതിജീവീത വീട്ടില്‍ തന്നെ തുടരുമെന്നാണ് വിവരം. അതേസമയം വിധിക്കുമുമ്പ് മറ്റൊരു ഹര്‍ജിയുമായി ഒന്നാംപ്രതിയുടെ അമ്മ കോടതിയില്‍ ഹര്‍ജി ഫയല്‍ ചെയ്തു. അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളത്; അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി പള്‍സര്‍ സുനിയുടെ അക്കൗണ്ട് മരവിപ്പിച്ചത് പുനഃപരിശോധിക്കണം എന്ന ആവശ്യവുമായി സുനില്‍കുമാറിന്റെ അമ്മ ശോഭനയാണ് കോടതിയെ സമീപിച്ചത്.ഒരുലക്ഷം രൂപയുടെ അക്കൗണ്ട് ആണ് അന്വേഷണസംഘം നേരത്തെ അപേക്ഷ നല്‍കി മരവിപ്പിച്ചത്. ദിലീപ് […]

അവളുടെ പോരാട്ടം എല്ലാ അതിജീവിതകള്‍ക്കും വേണ്ടിയുള്ളത്; അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഡബ്ല്യുസിസി

കൊച്ചി: നടിയെ ആക്രമിച്ച കേസില്‍ അതിജീവിതയ്ക്ക് പിന്തുണ അറിയിച്ച് ഡബ്ല്യൂസിസി. അവള്‍ തുറന്നുവിട്ട പ്രതിരോധം ബാധിച്ചത് സിനിമയിലെ സ്ത്രീകളെ മാത്രമല്ലെന്നും മലയാള സിനിമയെയും കേരളക്കരയെ ഒന്നാകെയുമാണെന്ന് ഡബ്ല്യുസിസി പ്രതികരിച്ചു. കേസില്‍ വിധി വരാനിരിക്കെയാണ് ഫേസ്ബുക്കിലൂടെ അതിജീവിതയ്ക്ക് പിന്തുണയറിയിച്ച് ഡബ്ല്യുസിസി രംഗത്തെത്തിയത്. Join with metro post: വാര്‍ത്തകള്‍ വേഗത്തിലറിയാന്‍ മെട്രോപോസ്റ്റ് വാട്‌സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ… കടന്നുപോയത് നീതിക്കായുള്ള 3,215 ദിവസത്തെ കാത്തിരിപ്പാണെന്നും ഡബ്ല്യുസിസി കുറിച്ചു. ഈ കാലയളവിലുടനീളം നിയമ സംവിധാനത്തിലുള്ള വിശ്വാസം കൈവിടാതെ അവള്‍ കാണിച്ച ധൈര്യത്തിനും പ്രതിരോധ […]