October 16, 2025

യുവാവിന്റെ പീഡന പരാതി ; സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം

കോഴിക്കോട്: കോഴിക്കോട് സ്വദേശിയായ യുവാവിന്റെ പീഡന പരാതിയില്‍ സംവിധായകന്‍ രഞ്ജിത്തിന് മുന്‍കൂര്‍ ജാമ്യം. കോഴിക്കോട് പ്രിന്‍സിപ്പല്‍ ജില്ലാ കോടതിയാണ് കേസില്‍ ജാമ്യം അനുവദിച്ചത്. 30 ദിവസത്തേക്ക് രഞ്ജിത്തിന്റെ അറസ്റ്റ് തടഞ്ഞുകൊണ്ടുള്ള ഉത്തരവാണ് കോടതി അനുവദിച്ചിരിക്കുന്നത്. അമ്പതിനായിരം രൂപയുടെ രണ്ട് ആള്‍ ജാമ്യത്തിലാണ് ജാമ്യം അനുവദിച്ചത്. കോഴിക്കോട് മാങ്കാവ് സ്വദേശിയായ യുവാവാണ് രഞ്ജിത്തിനെതിരെ പരാതി നല്‍കിയത്. Also Read ; ഹിന്ദു സംഘടനകളുടെ ഭീഷണി ; 20 വര്‍ഷമായി നടത്തിവന്ന ഹോട്ടലിന്റെ പേര് മാറ്റി ഉടമ യുവാവിന്റെ പരാതിയില്‍ കോഴിക്കോട് […]

പ്രേംകുമാര്‍ ചലച്ചിത്ര അക്കാദമി താല്‍കാലിക ചെയര്‍മാന്‍ ; ഉത്തരവിറക്കി സാംസ്‌കാരിക വകുപ്പ്

തിരുവനന്തപുരം: ചലച്ചിത്ര അക്കാദമി ചെയര്‍മാനായി നടന്‍ പ്രേംകുമാറിന് താല്‍കാലിക ചുമതല. സാംസ്‌കാരിക വകുപ്പാണ് ഇതുസംബന്ധിച്ച ഉത്തരവിറക്കിയത്. Also Read ; പാപ്പനംകോട് ന്യൂ ഇന്ത്യ അഷ്വറന്‍സ് കമ്പനിയിലെ തീപിടിത്തം; ദുരൂഹത ഏറുന്നു, വൈഷ്ണവിക്കൊപ്പം മരിച്ചത് പുരുഷനെന്ന് സ്ഥിരീകരിച്ചു നിലവില്‍ അക്കാദമി വൈസ് ചെയര്‍മാനാണ് പ്രേംകുമാര്‍. ലൈംഗികാതിക്രമ ആരോപണക്കേസില്‍ സംവിധായകന്‍ രഞ്ജിത്ത് ചുമതലയൊഴിഞ്ഞ സാഹചര്യത്തിലാണ് പ്രേംകുമാറിന് ചുമതല നല്‍കിയത്. ലൈംഗിക ഉദ്ദേശത്തോടെ സംവിധായകന്‍ ശരീരത്തില്‍ സ്പര്‍ശിച്ചുവെന്നാണ് ബംഗാളി നടിയുടെ പരാതി. കേസില്‍ രഞ്ജിത്ത് മുന്‍കൂര്‍ ജാമ്യം തേടി ഹൈക്കോടതി സമീപിച്ചിട്ടുണ്ട്. […]

ലൈംഗികാരോപണ പരാതി ; തനിക്ക് ആരോഗ്യപ്രശ്‌നങ്ങളുണ്ട്, മുന്‍കൂര്‍ ജാമ്യം തേടി രഞ്ജിത്ത് ഹൈക്കോടതിയില്‍

കൊച്ചി: ബംഗാളി നടിയുടെ ലൈംഗികാരോപണത്തില്‍ മുന്‍കൂര്‍ ജാമ്യം തേടി സംവിധായകന്‍ രഞ്ജിത്ത് ഹൈക്കോടതിയെ സമീപിച്ചു. തനിക്കെതിരെ ഉയര്‍ന്ന ആരോപണത്തിന് പിന്നില്‍ തെറ്റായ ഉദ്ദ്യേശമുണ്ടെന്നും താന്‍ നിരപരാധിയാണെന്നും രഞ്ജിത്തിന്റെ ഹര്‍ജിയില്‍ പറയുന്നു.കൂടാതെ നിരവധി ആരോഗ്യപ്രശ്‌നങ്ങളുള്ള ആളാണെന്നും അഡ്വ. പി വിജയഭാനു മുഖേന സമര്‍പ്പിച്ച ഹര്‍ജിയില്‍ പറയുന്നുണ്ട്. Also Read ; തമിഴ് ഗായിക സുചിത്രയ്‌ക്കെതിരെ നിയമ നടപടിയുമായി റിമ കല്ലിങ്കല്‍ ; പ്രത്യേക അന്വേഷണ സംഘത്തിന് പരാതി നല്‍കി 15 വര്‍ഷം മുന്‍പത്തെ സംഭവത്തിലാണ് ഇപ്പോള്‍ പരാതി നല്‍കിയിരിക്കുന്നത്. അവസരം […]

‘തനിക്ക് അത്തരം ദൃശ്യങ്ങളൊന്നും ലഭിച്ചിട്ടില്ല, അതുകൊണ്ട് ഇതില്‍ പ്രതികരിക്കേണ്ട ആവശ്യമില്ല’ ; ആരോപണം നിഷേധിച്ച് രേവതി

സംവിധായകന്‍ രഞ്ജിത്ത് യുവാവിന്റെ നഗ്‌നചിത്രങ്ങള്‍ തനിക്ക് അയച്ചുവെന്ന ആരോപണം നിഷേധിച്ച് നടി രേവതി. തനിക്ക് അത്തരം ചിത്രങ്ങളൊന്നും തന്നെ ലഭിച്ചിട്ടില്ലെന്നും അതുകൊണ്ട് തന്നെ ഇതിനെ കുറിച്ച് പ്രതികരിക്കേണ്ട ആവശ്യമില്ലെന്നും രേവതി ടൈംസ് ഓഫ് ഇന്ത്യ പത്രത്തിന് നല്‍കിയ പ്രതികരണത്തില്‍ പറഞ്ഞു. Also Read ; ഇ പിക്ക് പകരം ടി പി രാമകൃഷ്ണന്‍ ? എല്‍ഡിഎഫ് കണ്‍വീനര്‍ സ്ഥാനം തീരുമാനം ഉടന്‍ ‘രഞ്ജിത്തിനെയും എന്നെയും കുറിച്ച് മാധ്യമങ്ങളില്‍ പ്രചരിക്കുന്ന വാര്‍ത്തകള്‍ എനിക്കറിയാം. ഇപ്പോള്‍ ആരോപിക്കപ്പെടുന്ന ഫോട്ടോകള്‍ എനിക്ക് ലഭിച്ചിട്ടില്ല, […]

യുവാവിന് നേരെ ലൈംഗികാതിക്രമം ; സംവിധായകന്‍ രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരം കേസെടുത്ത് പോലീസ്

കോഴിക്കോട്: സംവിധായകന്‍ രഞ്ജിത്തിനെതിരെ വീണ്ടും കേസ്. സിനിമയില്‍ അവസരം വാഗ്ദാനം ചെയ്ത് ലൈംഗികാതിക്രമത്തിന് ഇരയാക്കിയെന്ന യുവാവിന്റെ പരാതിയിലാണ് സംവിധായകന്‍ രഞ്ജിത്തിനെതിരെ കേസെടുത്തിട്ടുള്ളത്. രഞ്ജിത്തിനെതിരെ ജാമ്യമില്ലാ വകുപ്പ് പ്രകാരമാണ് കേസ് രജിസ്റ്റര്‍ ചെയ്തിട്ടുള്ളത്. കോഴിക്കോട് കസബ പോലീസാണ് കേസ് രജിസ്റ്റര്‍ ചെയ്തത്. ഐടി ആക്റ്റും രഞ്ജിത്തിനെതിരെ ചുമത്തിയിട്ടുണ്ട്. പ്രത്യേക അന്വേഷണസംഘത്തിലെ ഐശ്വര്യ ഡോങ്റെയുടെ നേതൃത്വത്തില്‍ കഴിഞ്ഞ ദിവസം കോഴിക്കോട് കാരപ്പറമ്പില്‍ എത്തി യുവാവില്‍ നിന്ന് മൊഴി രേഖപ്പെടുത്തിയിരുന്നു. Also Read ; എം മുകേഷിന്റെ നിയമസഭാംഗത്വത്തില്‍ തീരുമാനം ഇന്ന് ; […]

താരസംഘടനയില്‍ ഭിന്നത രൂക്ഷം ; ബാബു രാജ് സ്ഥാനം ഒഴിയണമെന്ന് ആവശ്യപ്പെട്ട് വനിതാ അംഗങ്ങള്‍ രംഗത്ത്

കൊച്ചി: സിനിമ രംഗത്ത് നടക്കുന്ന അതിക്രമങ്ങള്‍ക്കെതിരെ പരാതിയുമായി നിരവധി പേര്‍ രംഗത്തെത്തിയതോടെ താര സംഘടനയായ എഎംഎംഎയില്‍ ഭിന്നത രൂക്ഷം. ആരോപണവിധേയനായ ജോയിന്‍ സെക്രട്ടറി ബാബു രാജ് സ്ഥാനത്ത് നിന്നും മാറണമെന്നാണ് ഒരു വിഭാഗം അംഗങ്ങള്‍ ആവശ്യപ്പെടുന്നതെന്നാണ് വിവരം. നേരത്തെ ആരോപണവിധേയരായ സിദ്ദിഖും രഞ്ജിത്തും തല്‍സ്ഥാനങ്ങളില്‍ നിന്നും മാറിയിരുന്നു. സിദ്ദിഖിന് പകരം ചുമതല ഏല്‍പ്പിച്ചത് ബാബു രാജിനായിരുന്നു. എന്നാല്‍ ഇപ്പോള്‍ ബാബുരാജും ആരോപണം നേരിടുന്നതുകൊണ്ട് തന്നെ എഎംഎംഎ യില്‍ ഭിന്നത വീണ്ടും രൂക്ഷമാകുന്ന അവസ്ഥയുണ്ടായിരിക്കുന്നത്. Also Read ; ലൈംഗികാരോപണം […]

ലൈംഗികാരോപണം ; നടപടി ഉടനില്ല, രഞ്ജിത്തിനോട് വിശദീകരണം തേടി ഫെഫ്ക

തിരുവനന്തപുരം: സംവിധായകന്‍ രഞ്ജിത്തിനെതിരായ ലൈംഗികാരോപണത്തില്‍ ഉടന്‍ നടപടിയില്ലെന്ന് ഫെഫ്ക അറിയിച്ചു. പരാതിയില്‍ കഴമ്പുണ്ടെന്ന് വ്യക്തമായില്‍ നടപടിയെടുക്കുമെന്നും ഫെഫ്ക അറിയിച്ചു. കൂടാതെ രഞ്ജിത്തില്‍ നിന്ന് വിശദീകരണം തേടുമെന്നും ഫെഫ്ക അറിയിച്ചു. അതേസമയം ആരോപണത്തിന്റെ പേരിലും എഫ്‌ഐആര്‍ ഇട്ടതിന്റെ പേരിലും രഞ്ജിത്തിനെ മാറ്റി നിര്‍ത്തില്ലെന്നും മുന്‍കാലങ്ങളിലും സമാനമായ നടപടിയാണ് എടുത്തതെന്നും ഫെഫ്ക അറിയിച്ചു. വി കെ പ്രകാശിനോടും വിശദീകരണം ചോദിക്കുമെന്നും ഫെഫ്ക അറിയിച്ചു. Also Read ; ചംപയ് സോറന്‍ ബിജെപിയിലേക്ക് ; ആഭ്യന്തര മന്ത്രി അമിത് ഷായുമായി കൂടിക്കാഴ്ച നടത്തി […]

സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കും, സിനിമാ മേഖലയിലെ പവര്‍ ഗ്രൂപ്പിനെ അറിയില്ല – പ്രേം കുമാര്‍

തിരുവനന്തപുരം: സിനിമാ മേഖലയില്‍ സ്ത്രീകള്‍ അനുഭവിക്കുന്ന പ്രശ്‌നങ്ങള്‍ അന്വേഷിക്കുമെന്ന് ചലച്ചിത്ര അക്കാദമി വൈസ് പ്രസിഡന്റ് പ്രേം കുമാര്‍. ഹേമ കമ്മിറ്റ് റിപ്പോര്‍ട്ട് മറ്റു സംസ്ഥാനങ്ങള്‍ക്ക് മാതൃക ആണെന്നും പ്രംകുമാര്‍ പറഞ്ഞു. മേഖലയില്‍ സ്ത്രീകള്‍ നിരവധി പ്രശ്‌നങ്ങളും ചൂഷണങ്ങളും നേരിടുന്നുണ്ട്. അത് പറയാന്‍ അവര്‍ക്കൊരു വേദിയൊരുക്കി. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് കുറച്ചു കൂടെ നേരത്തെ പുറത്തു വരണമായിരുന്നുവെന്നും പ്രേം കുമാര്‍ പറഞ്ഞു. Also Read ; ലൈംഗികാരോപണം ഉന്നയിച്ച നടിക്കെതിരെ പരാതി നല്‍കി സിദ്ദിഖ് റിപ്പോര്‍ട്ട് പുറത്ത് വരരുതെന്ന് ഹേമ […]

സിദ്ദിഖിനും രഞ്ജിത്തിനും എതിരായ ലൈംഗികാരോപണം ; ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ അന്വേഷണം ഇന്നാരംഭിക്കും

തിരുവനന്തപുരം: ഹേമ കമ്മിറ്റി റിപ്പോര്‍ട്ടിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്തിനും അമ്മ ജനറല്‍ സെക്രട്ടറി സിദ്ദിഖിനേയും എതിരെ ഉയര്‍ന്ന് ലൈംഗികാരോപണങ്ങളില്‍ പ്രത്യേക സംഘത്തിന്റെ അന്വേഷണം ഇന്ന് ആരംഭിക്കും. ഐജി സ്പര്‍ജന്‍ കുമാറിന്റെ നേതൃത്വത്തില്‍ ഉയര്‍ന്ന വനിതാ പോലീസ് ഓഫീസര്‍മാര്‍ ഉള്‍പ്പെടുന്ന ഒരു പ്രത്യേക അന്വേഷണസംഘമാണ് രൂപീകരിച്ചിരിക്കുന്നത്.അന്വേഷണത്തിന്റെ ആദ്യ ഘട്ടമെന്ന നിലയില്‍ പരാതിക്കാരുടെ മൊഴിയെടുത്ത ശേഷം തുടര്‍ നടപടി സ്വീകരിക്കും. Join with metropost : വാർത്തകൾ വേഗത്തിലറിയാൻ മെട്രോപോസ്റ്റ് വാട്സ്ആപ്പ് ഗ്രൂപ്പില്‍ അംഗമാകൂ.. സിനിമാ മേഖലയിലെ ഉന്നതരെ കുറിച്ച് ഉയര്‍ന്ന […]

വേട്ടക്കാരെ സംരക്ഷിക്കാന്‍ ഇറങ്ങിയ സജി ചെറിയാന്‍ രാജിവെക്കണമെന്ന് വി ഡി സതീശന്‍

തിരുവനന്തപുരം: സാംസ്‌കാരിക വകുപ്പ് സജി ചെറിയാന്‍ രാജി വെക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശന്‍. ഹേമ കമ്മിറ്റി റിപ്പോര്‍ട്ട് പുറത്തു വന്നതില്‍ പിന്നെ വേട്ടക്കാരെ സംരക്ഷിക്കുന്ന മനോഭാവമാണ് സാംസ്‌കാരിക വകുപ്പ് മന്ത്രി ചെയ്തത്. ഇത് ചൂണ്ടികാട്ടിയാണ് സജി ചെറിയാന്‍ രാജിവെക്കണമെന്ന് സതീശന്‍ ആവശ്യപ്പെട്ടത്. അതോടൊപ്പം റിപ്പോര്‍ട്ടിന് പിന്നാലെയുള്ള ആരോപണത്തിന്റെ പശ്ചാത്തലത്തില്‍ സംവിധായകന്‍ രഞ്ജിത്തും സിദ്ദിഖും തല്‍സ്ഥാനങ്ങളില്‍ നിന്നും രാജിവെച്ചിരുന്നു. ഈ തീരുമാനത്തെ സ്വാഗതം ചെയ്യുന്നുവെന്നും സതീശന്‍ പറഞ്ഞു. Also Read ; മലേഷ്യയില്‍ റോഡരികിലെ കുഴിയില്‍ വീണു […]

  • 1
  • 2