കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി

കോഴിക്കോട്: നാടിനെ നടുക്കിയ കൂടത്തായി കൂട്ടക്കൊലക്കേസിലെ മുഖ്യപ്രതി ജോളി വിവാഹമോചിതയായി. ഭര്‍ത്താവ് പൊന്നാമറ്റം ഷാജു സക്കറിയാസ് നല്‍കിയ വിവാഹമോചന ഹര്‍ജിയാണ് കുടുംബകോടതി തിങ്കളാഴ്ച തീര്‍പ്പാക്കിയത്. 2021-ല്‍ നല്‍കിയ ഹര്‍ജി, എതിര്‍ഭാഗം പലതവണ കേസ് പരിഗണിച്ചിട്ടും ഹാജരാകാത്തതിനാല്‍ ഒടുവില്‍ തിങ്കളാഴ്ച തീര്‍പ്പാക്കുകയായിരുന്നു. കൂട്ടക്കൊല നടത്തിയ ജോളി ഇനിയും ആക്രമണത്തിന് മുതിരുമെന്നും കേസില്‍ ഉള്‍പ്പെട്ട് റിമാന്‍ഡില്‍ വിചാരണ നീളുകയാണെന്നും അതിനാല്‍ വിവാഹമോചനം അനുവദിക്കണമെന്നും ആവശ്യപ്പെട്ടാണ് ഷാജു സക്കറിയാസ് കോടതിയെ സമീപിച്ചത്. Also Read; കോണ്‍ഗ്രസിലെ യുവ നേതാക്കള്‍ ഖദര്‍ ഉപേക്ഷിക്കുന്നുവെന്ന വിമര്‍ശനത്തില്‍ […]

നയന്‍താരയും വിഘ്‌നേഷും വിവാഹമോചിതരാകുമോ? ആശങ്കയില്‍ ആരാധകര്‍

ഇരുപത് വര്‍ഷം നീണ്ടുനിന്ന തന്റെ അഭിനയ ജീവിതത്തിലൂടെ മലയാളം, തമിഴ്, തെലുങ്ക്, ഹിന്ദി എന്നീ ഭാഷകളില്‍ സാന്നിധ്യം അറിയിച്ചു കഴിഞ്ഞ സൂപ്പര്‍ താരമാണ് നയന്‍താര. ജന്മംകൊണ്ട് മലയാളിയാണെങ്കിലും തമിഴകത്തിന്റെ സ്വന്തം ലേഡി സൂപ്പര്‍ സ്റ്റാറാണ് താരം. നിലവില്‍ ഭാര്‍ത്താവ് വിഘ്‌നേഷ് ശിവനും രണ്ട് ഇരട്ടക്കുഞ്ഞുങ്ങളുമായി സുഖജീവിതം നയിക്കുകയാണ് നയന്‍സ്. ഒപ്പം തന്നെ കരിയറിലും നയന്‍താര ശ്രദ്ധ കേന്ദ്രീകരിക്കുന്നു. ഈ അവസരത്തില്‍ തമിഴ്‌നാട്ടിലെ ഒരു ജോത്സ്യര്‍ നടത്തിയ പ്രവചനമാണ് ശ്രദ്ധനേടുന്നത്. Also Read ; പാലക്കാട് ധോണിയില്‍ വീണ്ടും പുലിയെ […]

ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനു കാരണമല്ലെന്ന് ഹൈക്കോടതി

കൊച്ചി: ഭാര്യയ്ക്കു പാചകം അറിയില്ലെന്നുള്ളത് വിവാഹ മോചനത്തിനുള്ള കാരണം അല്ലെന്ന് ഹൈക്കോടതി. 2012ല്‍ വിവാഹിതരായ ദമ്പതികളാണ് വിവാഹമോചനത്തിനായി കോടതിയെ സമീപിച്ചത്. യുവാവ് നല്‍കിയ വിവാഹ മോചന ഹര്‍ജി തള്ളിക്കൊണ്ടാണ് ജസ്റ്റിസുമാരായ അനില്‍ കെ നരേന്ദ്രന്റെയും സോഫി തോമസിന്റെയും ഉത്തരവ്. ഭാര്യയ്ക്ക് പാചകം അറിയില്ലെന്നും തനിക്കു ഭക്ഷണം ഉണ്ടാക്കിത്തരുന്നില്ലെന്നുമാണ് ഭര്‍ത്താവ് ഹര്‍ജിയില്‍ ചൂണ്ടിക്കാണിച്ചത്. ഇത് വിവാഹ ബന്ധത്തിലെ ക്രൂരതയായി കാണാനാവില്ലെന്ന് വ്യക്തമാക്കിയ കോടതി വിവാഹ മോചനത്തിന് ഇതൊരു കാരണമല്ലെന്നും പറഞ്ഞു. Also Read; വിളിച്ചിട്ട് ഇറങ്ങിവന്നില്ല, യുവതിയുടെ കഴുത്തില്‍ കുത്തി […]