October 18, 2024

ഗോള്‍ഡന്‍ വിസ തട്ടിപ്പ് ; മാമി കേസില്‍ പോലീസ് ചോദ്യം ചെയ്ത പ്രവാസി പ്രമുഖനെതിരെ ദുബൈയില്‍ കടുത്ത നടപടി

കോഴിക്കോട് : കേരളത്തിലെ പ്രമുഖ സെലിബ്രിറ്റികള്‍ക്കും, സിനിമ താരങ്ങള്‍ക്കും ബന്ധുക്കള്‍ക്കുമടക്കം വ്യാപകമായി ഗോള്‍ഡന്‍ വിസ നേടിക്കൊടുക്കാന്‍ വ്യാജ രേഖകള്‍ സൃഷ്ടിച്ചതായി അന്വേഷണത്തില്‍ കണ്ടെത്തിയതിനെ തുടര്‍ന്ന് ദുബൈയിലെ പ്രമുഖ സ്ഥാപനത്തിനും ഉടമയ്ക്കുമെതിരെ നടപടി. തെന്നിന്ത്യന്‍സിനിമ താരങ്ങള്‍, ഗായകര്‍ , ഇവരുടെ ബന്ധുക്കള്‍, ഡോക്ടര്‍മാരടക്കം പ്രൊഫഷനലുകള്‍, വ്യവസായികള്‍, വിദ്യാര്‍ത്ഥികള്‍ തുടങ്ങി വിവിധ വിഭാഗങ്ങള്‍ക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ ലഭിക്കാന്‍ സ്ഥാപനം സമര്‍പ്പിച്ച രേഖകളില്‍ പലതും വ്യാജമായി തയ്യാറാക്കിയതാണെന്ന് അന്വേഷണത്തില്‍ സ്ഥിരീകരിച്ചതിനെ തുടര്‍ന്നാണ് അല്‍ത വാറില്‍ പ്രവര്‍ത്തിച്ചിരുന്ന സ്ഥാപനത്തിന്റെ രണ്ട് […]

ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റ് ഇനി ദുബായില്‍

ദുബായ്: ലോകത്തിലെ ഏറ്റവും വലിയ കാര്‍ മാര്‍ക്കറ്റിന് വേദിയൊരുക്കാനുള്ള തയ്യാറെടുപ്പിലാണ് ദുബായ് നഗരം. ഇതുമായി ബന്ധപ്പെട്ട് ദുബായ് മുനിസിപ്പാലിറ്റിയും ഡിപി വേള്‍ഡും കരാറില്‍ ഒപ്പുവെച്ചു. രണ്ടു കോടി ചതുരശ്ര അടി വിസ്തൃതിയിലാണ് പുതിയ കാര്‍ മാര്‍ക്കറ്റ് ഒരുക്കുന്നത്. നിലവിലെ കാര്‍ മാര്‍ക്കറ്റ് 28 ലക്ഷം ചതുരശ്ര അടിയില്‍ നിന്ന് രണ്ടു കോടി ചതുരശ്ര അടിയിലേക്ക് വികസിപ്പിക്കാനാണ് പദ്ധതി. Also Read ; തീവണ്ടി ശുചിമുറിയില്‍ രഹസ്യ അറയില്‍നിന്ന് 13.5 കിലോ കഞ്ചാവ് പിടിച്ചെടുത്തത് പാറശ്ശാല റെയില്‍വേ പോലീസ് ‘ദുബായ് […]

ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക്;വരവും പോക്കും ഒരേ എയര്‍ലൈനില്‍ അല്ലെങ്കില്‍ യാത്ര തടസ്സപ്പെട്ടേക്കാം

ദുബായ്: ഇന്ത്യയില്‍ നിന്ന് യുഎഇയിലേക്ക് വിസിറ്റ് വിസയില്‍ വരുന്ന സന്ദര്‍ശകര്‍ക്ക് കൂടുതല്‍ നിയന്ത്രണങ്ങളുമായി അധികൃതര്‍. ഇന്ത്യയുടെ വിവിധ എയര്‍പോര്‍ട്ടുകള്‍ വഴി സന്ദര്‍ശക വിസയില്‍ യുഎഇയിലേക്ക് വരുന്നവര്‍ അവരുടെ നാട്ടിലേക്കുള്ള മടക്ക ടിക്കറ്റ് യുഎഇയിലേക്ക് വന്ന അതേ എയര്‍ലൈനില്‍ നിന്ന് എടുക്കാന്‍ ശ്രദ്ധിക്കണമെന്ന് ട്രാവല്‍ ഏജന്‍സികള്‍ പറയുന്നു. യുഎഇയിലേക്ക് പറക്കാന്‍ ഇന്ത്യന്‍ വിമാനത്താവളങ്ങളിലെത്തുന്ന വിസിറ്റ് വിസ ഉടമകളോട് പല എയര്‍ലൈനുകളും ഇക്കാര്യത്തില്‍ നിര്‍ബന്ധം പിടിക്കുന്നതായാണ് റിപ്പോര്‍ട്ട്. Also Read ; കേന്ദ്ര സര്‍ക്കാര്‍ ആശുപത്രികകളില്‍ നല്ല ശമ്പളത്തില്‍ ജോലി ദുബായ് […]

വഴിയില്‍ നിന്ന് ലഭിച്ച വാച്ച് തിരിച്ചു നല്‍കി; ഇന്ത്യന്‍ ബാലന്‍ മുഹമ്മദ് അയാന്‍ യൂനിസിന് ദുബായ് പോലീസിന്റെ ആദരം

ദുബായ്: പിതാവിനൊപ്പം പുറത്തിറങ്ങിയപ്പോള്‍ വഴിയില്‍ നിന്ന് ആരുടെയോ നഷ്ടപ്പെട്ട വാച്ച് ലഭിച്ചപ്പോള്‍ മുഹമ്മദ് അയാന്‍ യൂനിസ് ഒന്നും ആലോചില്ല. വാച്ചുമായി നേരെ പോലീസ് സ്റ്റേഷനിലേക്ക്.. യൂനിസിനെ ആദരിക്കാന്‍ ദുബായ് പോലീസിനും അധികം ആലോചിക്കേണ്ടി വന്നില്ല. Also Read ;ഒരേസമയം നായകനും ഇതിഹാസവുമായയാള്‍; സുനില്‍ ഛേത്രിയേക്കുറിച്ച് രണ്‍വീര്‍ സിംഗ് വിനോദസഞ്ചാരികള്‍ അധികമായി എത്തുന്ന മേഖലയിലൂടെയായിരുന്നു യൂനിസിന്റെയും പിതാവിന്റെയും നടത്തം. അതിനിടെയാണ് അവന് വാച്ച് ലഭിക്കുന്നത്. ദുബായിലെത്തി നാട്ടിലേക്ക് തിരിച്ച് പോയിരുന്ന വിനോദസഞ്ചാരിയുടേതായിരുന്നു വാച്ച്. ഉടന്‍ തന്നെ ദുബായ് ടൂറിസ്റ്റ് […]

ഹലാല്‍ അല്ലാത്ത മാര്‍സ് ചോക്ലേറ്റ് ദുബായിലും അബുദാബിയിലും വില്‍പ്പന നടത്തുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി

ദുബായ്: അബുദാബി, ദുബായ് മാര്‍ക്കറ്റുകളില്‍ ഹലാല്‍ അല്ലാത്ത മാര്‍സ് ചോക്ലേറ്റ് ബാറുകള്‍ വില്‍ക്കുന്നില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി. ഇതുമായി ബന്ധപ്പെട്ട വാര്‍ത്തകല്‍ പ്രചരിച്ചതിനെ തുടര്‍ന്നാണ് അധികൃതര്‍ വിശദീകരണവുമായി രംഗത്തെത്തിയത്. രാജ്യത്തെ വിപണയില്‍ വിതരണത്തിലുള്ള എല്ലാ ചോക്ലേറ്റ് ഉല്‍പ്പന്നങ്ങളും ഹലാല്‍ വ്യവസ്ഥകള്‍ പാലിക്കുന്നതാണെന്നും അധികൃതര്‍ അറിയിച്ചു. Also Read ; പ്രബീര്‍ പുര്‍കായസ്തയുടെ അറസ്റ്റ് നിയമ വിരുദ്ധമെന്നും ഉടന്‍ മോചിപ്പിക്കണമെന്നും സുപ്രീം കോടതി ഉത്തരവ് വിപണിയിലെ എല്ലാ മാര്‍സ് കമ്പനി ഉല്‍പ്പന്നങ്ങളും സാങ്കേതിക നിയന്ത്രണങ്ങളും ഹലാല്‍ ഉല്‍പ്പന്നങ്ങള്‍ക്കായുള്ള അംഗീകൃത മാനദണ്ഡങ്ങളും പാലിക്കുന്നുണ്ടെന്ന് […]

ചൂട് കാരണം ജനം വലയുമ്പോള്‍ മുഖ്യമന്ത്രി ബീച്ച് ടൂറിസം ആഘോഷിക്കുകയാണ്, സ്‌പോണ്‍സര്‍മാരുടെ സ്രോതസ് വ്യക്തമാക്കണം ; വി മുരളീധരന്‍

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയന്റെയും കുടുംബത്തിന്റെയും സ്വകാര്യ വിദേശ യാത്രക്കെതിരെ മൂന്ന് ചോദ്യങ്ങളുമായി കേന്ദ്രമന്ത്രി വി മുരളീധരന്‍.യാത്രയുടെ സ്‌പോണ്‍സര്‍ ആരാണ്? സ്‌പോണ്‍സറുടെ വരുമാന സ്രോതസ് എന്താണ്? മുഖ്യമന്ത്രിയുടേയും പൊതുമരാമത്ത് മന്ത്രിയുടേയും ചുമതല ആര്‍ക്കാണ് കൈമാറിയിരിക്കുന്നത്? എന്നീ മൂന്ന് ചോദ്യങ്ങള്‍ക്ക് സിപിഎം മറുപടി പറയണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു. Also Read ; എസ്എസ്എല്‍സി പരീക്ഷാഫലം നാളെ വേനലില്‍ ജനം വലയുമ്പോള്‍ പിണറായി വിജയന്‍ ബീച്ച് ടൂറിസം ആഘോഷിക്കാന്‍ പോയിരിക്കുകയാണ്. സാമ്പത്തിക പ്രതിസന്ധിക്കിടെയുള്ള ഈ യാത്രയില്‍ പാര്‍ട്ടി നിലപാട് എന്താണെന്നും അദ്ദേഹം […]

മുഖ്യമന്ത്രി ദുബായിലേക്ക് : യാത്ര സ്വകാര്യ ആവശ്യത്തിന് കുടുംബത്തോടൊപ്പം

തിരുവനന്തപുരം: മുഖ്യമന്ത്രി പിണറായി വിജയനും കുടുംബവും ദുബായിലേക്ക് യാത്ര തിരിച്ചു. ഇന്ന് പുലര്‍ച്ചെ കൊച്ചി വിമാനത്താവളത്തില്‍ നിന്നാണ് യാത്ര പുറപ്പെട്ടത്. മടങ്ങി വരുന്ന തീയതി അറിയിച്ചിട്ടില്ലെന്നും സ്വകാര്യ ആവശ്യത്തിനാണ് യാത്രയെന്നുമാണ് മുഖ്യമന്ത്രിയുടെ ഓഫിസില്‍ നിന്നുള്ള സൂചന. Also Read ; സംസ്ഥാനത്ത് ഇന്നും ഡ്രൈവിംഗ് ടെസ്റ്റുകള്‍ മുടങ്ങി, ഗ്രൗണ്ടില്‍ കിടന്ന് പ്രതിഷേധം ഇന്നലെ വൈകീട്ടാണ് മുഖ്യമന്ത്രിയുടെ യാത്രക്ക് കേന്ദ്രത്തില്‍ നിന്നുള്ള അനുമതി ലഭിച്ചത്.വിവിധ ജില്ലകളിലെ പൊതു പരിപാടി മാറ്റിവെച്ചാണ് അദ്ദേഹത്തിന്റെ യാത്ര. സ്വകാര്യ സന്ദര്‍ശനമായതിനാല്‍ മുഖ്യമന്ത്രിയുടെ യാത്ര സംന്ധിച്ച് […]

14 ദിവസം വെന്റിലേറ്ററില്‍, മരിച്ചിട്ട് 12 ദിവസം; പ്രവാസി മലയാളിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം

ഗുരുവായൂര്‍: ദുബായില്‍ മരിച്ച മലയാളി പ്രവാസിയുടെ മൃതദേഹം നാട്ടിലെത്തിക്കാനാകാതെ കുടുംബം. ഗുരുവായൂര്‍ കാരക്കാട് വള്ളിക്കാട്ട് വളപ്പില്‍ സുരേഷ് കുമാറിന്റെ (59) മൃതദേഹത്തിനായാണ് ഭാര്യയും മൂന്ന് മക്കളും 12 ദിവസമായി കാത്തിരിക്കുന്നത്. ദുബായിലെ സൗദി ജര്‍മന്‍ ഹോസ്പിറ്റലില്‍ വെച്ചായിരുന്നു സുരേഷ് കുമാറിന്റെ മരണം. ഏപ്രില്‍ 22 നായിരുന്നു ഇത്. Also Read ; കാറിലെ അഭ്യാസപ്രകടനം യുവാക്കളെ നല്ലനടപ്പിന് വിടാന്‍ മോട്ടോര്‍ വാഹന വകുപ്പ് ഏപ്രില്‍ 5 നാണ് പനിയെ തുടര്‍ന്ന് സുരേഷ് കുമാര്‍ ആശുപത്രിയിലേക്ക് പോയത്. ന്യൂമോണിയ ബാധിതനായ […]

യുഎഇയില്‍ കനത്ത മഴ : വിമാന യാത്രികര്‍ക്ക് നിര്‍ദേശങ്ങളുമായി അധികൃതര്‍

അബുദാബി : യുഎഇയിലെ കനത്ത മഴയെ തുടര്‍ന്ന് വിമാന യാത്രക്കാര്‍ക്ക് നിര്‍ദേശങ്ങളുമായി ദുബായ് എയര്‍പോര്‍ട്ടുകളും എയര്‍ലൈനുകളും.മഴമൂലമുണ്ടാകുന്ന ഗതാഗതക്കുരുക്ക് നേരിടാനുള്ള മുന്‍കരുതലുകള്‍ സ്വീകരിക്കാനും നിര്‍ദേശമുണ്ട്. വിമാനത്താവളത്തിലേക്ക് പോകുന്നവര്‍ പതിവില്‍ നിന്നും നേരത്തെ യാത്ര തിരിക്കണമെന്നാണ് പ്രധാന നിര്‍ദേശം.ട്രാഫിക് അപ്‌ഡേറ്റുകള്‍ക്കായി ആപ്പുകള്‍ ഉപയോഗിക്കാനും മറ്റ് എളുപ്പവഴികള്‍ തെരഞ്ഞെടുക്കാനും നിര്‍ദേശമുണ്ട്.ദുബായ് അന്താരാഷ്ട്ര വിമാനത്താവളത്തിന്റെ ഒന്നും മൂന്നും ടെര്‍മിനലുകളില്‍ എത്തിച്ചേരാന്‍ ദുബായ് മെട്രോ ഉപയോഗിക്കാമെന്നും അധികൃതര്‍ പറഞ്ഞു. ദുബായില്‍ ഇന്ന് ഇടിമിന്നല്‍ സാധ്യത പ്രവചിച്ചിട്ടുണ്ട്.രണ്ടു ദിവസം കൂടി മഴ തുടരുമെന്നാണ് മുന്നറിയിപ്പ്. ഈ […]

ദുബായില്‍ കനത്ത മഴ;കൊച്ചിയില്‍ നിന്നുള്ള മൂന്ന് വിമാനങ്ങള്‍ റദ്ദാക്കി

കൊച്ചി: കനത്ത മഴയെ തുടര്‍ന്ന് കൊച്ചിയില്‍ നിന്ന് ദുബായിലേക്കുള്ള മൂന്ന് വിമാന സര്‍വീസുകള്‍ റദ്ദാക്കി. ദുബായില്‍ നിന്നുള്ള വിമാന സര്‍വീസുകളുടേയും താളം തെറ്റിയിട്ടുണ്ട്.കനത്ത മഴയെ തുടര്‍ന്ന് ദുബായ് ടെര്‍മിനലിലുണ്ടായ തടസങ്ങളാണ് സര്‍വീസുകളെ ബാധിച്ചത്.അതേസമയം യുഎഇയില്‍ മഴയുടെ ശക്തിയില്‍ നേരിയ കുറവ് രേഖപ്പെടുത്തിയിട്ടുണ്ട്. നിലവില്‍ അല്‍ഐനില്‍ മാത്രമാണ് റെഡ് അലര്‍ട്ട് പ്രഖ്യാപിച്ചുട്ടളളത്.മഴ കനക്കുന്ന് സാഹചര്യത്തില്‍ ജനങ്ങള്‍ജാഗ്രത പാലിക്കണമെന്ന ദുബായ് ഭരണാധികാരികള്‍ അഭ്യര്‍ത്ഥിച്ചിരുന്നു.തദ്ദേശവാസികള്‍ അത്യാവശ്യ കാര്യത്തിനല്ലാതെ പുറത്തിറങ്ങരുതെന്നും അധികൃതര്‍ പറഞ്ഞു.ദുബായിലും റാസല്‍ഖൈമയിലും ഓറഞ്ച് മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ബുധനാഴ്ച ഉച്ചവരെ മഴ […]

  • 1
  • 2