October 18, 2024

അബ്ദു റഹീമിന്റെ മോചനം; നടപടികള്‍ ആരംഭിച്ച് ഇന്ത്യന്‍ എംബസി

ന്യൂഡല്‍ഹി: സൗദി ജയിലില്‍ കഴിയുന്ന കോഴിക്കോട് ഫറോക്ക് സ്വദേശി അബ്ദു റഹീമിന്റെ മോചനത്തിനായുള്ള നടപടികള്‍ ഇന്ത്യന്‍ എംബസി ആരംഭിച്ചു കഴിഞ്ഞു. കൊല്ലപ്പെട്ട യുവാവിന്റെ കുടുംബം മോചനദ്രവ്യമായി ആവശ്യപ്പെട്ട 34 കോടി രൂപ സമാഹരിച്ചതായി എംബസി യുവാവിന്റെ കുടുംബത്തെയും സൗദി ഭരണകൂടത്തെയും അറിയിച്ചു. മോചനത്തിനായി സഹകരിക്കുമെന്ന് കുടുംബം ഉറപ്പ് നല്‍കി. Also Read ;ബുധനാഴ്ച വരെ ചൂട് തുടരും; 11 ജില്ലകളില്‍ യെല്ലോ അലര്‍ട്ട്, അഞ്ചുജില്ലകളില്‍ ഇന്ന് മഴയ്ക്ക് സാധ്യത ഈദ് അവധി കഴിഞ്ഞ് സൗദിയില്‍ കോടതി തുറന്ന […]

ദുബായില്‍ ഗതാഗത വികസന രംഗത്ത് ശ്രദ്ധേയ നേട്ടം

ദുബായ്: ഗതാഗത വികസന രംഗത്ത് ശ്രദ്ധേയ നേട്ടവുമായി റോഡ്സ് ആന്റ് ട്രാന്‍സ്പോര്‍ട്ട് അതോറിറ്റി. യുഎഇ വൈസ് പ്രസിഡന്റും പ്രധാനമന്ത്രിയും ദുബായ് ഭരണാധികാരിയുമായ ഷെയ്ഖ് മുഹമ്മദ് ബിന്‍ റാഷിദ് അല്‍ മക്തൂമിന്റെ നിര്‍ദേശപ്രകാരമാണ് ദുബായിലെ റോഡ് ശൃംഖലയുടെ അടിസ്ഥാന സൗകര്യങ്ങള്‍ വികസിപ്പിക്കുന്നത്. ഗാണ്‍ അല്‍ സബ്ഖ-ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡിന്റെ ഇന്റര്‍സെക്ഷന്‍ മെച്ചപ്പെടുത്തല്‍ പദ്ധതിയുടെ അന്‍പത് ശതമാനം പൂര്‍ത്തിയായതായി ആര്‍ടിഎ അറിയിച്ചു. ഷെയ്ഖ് സായിദ് റോഡ്, ഷെയ്ഖ് മുഹമ്മദ് ബിന്‍ സായിദ് റോഡ്, ഫസ്റ്റ് അല്‍ ഖൈല്‍ […]

ദുബായില്‍ സാമ്പത്തിക ഇടപാട് കേസില്‍ നിയമഭേദഗതി; ആയിരത്തോളം തടവുകാര്‍ക്ക് മോചനം

സാമ്പത്തിക ഇടപാടില്‍ സിവില്‍ കേസില്‍ അറസ്റ്റിലായി ജയിലില്‍ കഴിയുന്നവരെ വിട്ടയക്കുന്നതിനായുള്ള സുപ്രധാന നിയമഭേദഗതി പുറപ്പെടുവിച്ച് ദുബായിലെ പരമോന്നത കോടതിയായ കസേഷന്‍ കോടതി. ആയിരത്തോളം തടവുകാര്‍ക്ക് ഈ പുതിയ നിയമപ്രകാരം മോചനം ലഭിക്കുമെന്നാണ് റിപ്പോര്‍ട്ടുകള്‍. ഈ നിയമഭേദഗതി ദുബായില്‍ മാത്രമാണ് ബാധകമാവുക. കടം വാങ്ങിയ വ്യക്തി പണം കയ്യില്‍ വെച്ച് തരാതിരിക്കുകയാണെന്ന് വായ്പ നല്‍കിയ ആള്‍ തെളിയിച്ചാല്‍ മാത്രമേ പുതിയ നിയമപ്രകാരം കോടതി അറസ്റ്റ് വാറണ്ട് പുറപ്പെടുവിക്കൂ. നേരത്തെ സിവില്‍ കേസില്‍ കടം വാങ്ങിയ ആള്‍ പണം കൊടുക്കാതിരുന്നാല്‍ […]

ദുബായില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടം: ചികിത്സയിലായിരുന്ന മലയാളി മരിച്ചു

ദുബായ്: ദുബായ് കരാമയിലെ ഗ്യാസ് സിലിണ്ടര്‍ അപകടത്തില്‍ പരിക്കേറ്റ് ചികിത്സയിലായിരുന്ന മലപ്പുറം സ്വദേശി മരിച്ചു. ബര്‍ദുബൈ അനാം അല്‍ മദീന ഫ്രൂട്ട്‌സ് ജീവനക്കാരനായ യാക്കൂബ് അബ്ദുല്ലയാണ് മരിച്ചത്. അപകടം ഉണ്ടായതിനെ തുടര്‍ന്ന് ഉടനടി രക്ഷാപ്രവര്‍ത്തനങ്ങള്‍ നടത്തിയിരുന്നു. അപകടത്തില്‍ ഗുരുതരമായി പരിക്കേറ്റ രണ്ട് പേര്‍ അടക്കം ഒന്‍പത് മലയാളികള്‍ വിവിധ ആശുപത്രികളില്‍ ചികിത്സയിലാണ്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് ചാനലിൽ അംഗമാകൂ പാചക വാതക സിലിണ്ടര്‍ പൊട്ടിത്തെറിച്ചുണ്ടായ അപകടത്തിലാണ് ഇവര്‍ക്ക് പരിക്കേറ്റിരിക്കുന്നത്. കണ്ണൂര്‍ […]

ദുബൈയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്; മൂന്ന് പേര്‍ ഗുരുതരാവസ്ഥയില്‍

ദുബൈ: ദുബൈ കറാമയില്‍ ഗ്യാസ് സിലിണ്ടര്‍ പൊട്ടിത്തെറിച്ച് നിരവധി മലയാളികള്‍ക്ക് പരിക്ക്. മൂന്ന് പേരുടെ നില ഗുരുതരം. പത്തിലേറെ പേരെ വിവിധ ആശുപത്രികളില്‍ പ്രവേശിപ്പിച്ചു. കണ്ണൂര്‍ തലശ്ശേരി പുന്നോല്‍ സ്വദേശികളായ നിധിന്‍ദാസ്, ഷാനില്‍, നഹീല്‍ എന്നിവരെ ഗുരുതര പരിക്കുകളോടെ റാശിദ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. ഇന്നലെ അര്‍ധരാത്രി കറാമ ഡേ ടു ഡേ ഷോപ്പിങ് കേന്ദ്രത്തിന് സമീപമാണ് അപകടം.

മലയാളി വിദ്യാര്‍ഥിനിക്ക് 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ

ദുബായ്: 10 വര്‍ഷത്തെ ഗോള്‍ഡന്‍ വിസ സ്വന്തമാക്കി മലയാളി പെണ്‍കുട്ടി. ദുബായ് മിഡില്‍സെക്സ് യൂണിവേഴ്സിറ്റി വിദ്യാര്‍ഥിനിയാണ് മലയാളിയായ നേഹ ഹുസൈന്‍. ദുബായ് ന്യൂഇന്ത്യന്‍ മോഡല്‍ സ്‌കൂളില്‍ നിന്ന് പ്ലസ് ടു കൊമേഴ്സില്‍ എല്ലാ വിഷയങ്ങള്‍ക്കും എപ്ലസ് സ്വന്തമാക്കി. പിന്നീടാണ് ഉപരി പഠനത്തിനായി യൂണിവേഴ്സിറ്റിയില്‍ കയറിയത്. വിദ്യാഭ്യാസ രംഗത്തെ മികവ് തെളിയിക്കുന്നവര്‍ക്ക് ദുബായ് ഗോള്‍ഡന്‍ വിസ നല്‍കുന്നുണ്ട്. ഈ വിഭാഗത്തിലാണ് നേഹ ഹുസൈന്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുന്നത്. Join with metro post: വാർത്തകൾ വേഗത്തിലറിയാൻ Metro Post വാട്സ്ആപ്പ് […]

ഹണി റോസിന് ലഭിച്ച ദുബായ് ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ എന്താണ് ?

ദുബായ്: ദുബായിലെ ആദ്യ ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസ സ്വന്തമാക്കിയിരിക്കുകയാണ് മലയാളി സിനിമാ താരം ഹണി റോസ്. ആദ്യമായാണ് ദുബായ് ഡിജിറ്റല്‍ ബിസിനസ് വാലെറ്റില്‍ യുഎസ്ബി ചിപ്പ് അടങ്ങിയ ഗോള്‍ഡന്‍ വിസ അനുവദിക്കുന്നത്. 10 വര്‍ഷം യഥേഷ്ടം യുഎയിലേക്ക് പ്രവേശിക്കുന്നതിനും താമസിക്കുന്നതിനും അനുമതി നല്‍കുന്നതാണ് ഗോള്‍ഡന്‍ വിസ. വിസ പാസ്പോര്‍ട്ടില്‍ പതിച്ചുനല്‍കുന്നതിന് പകരം ബിസിനെസ്സ് വാലെറ്റില്‍ ലഭ്യമാകുമെന്നതാണ് ഡിജിറ്റല്‍ ഗോള്‍ഡന്‍ വിസയിലെ മാറ്റം. Also Read; മലയാളത്തിലെ ശ്രദ്ധേയമായ താരം അഭിനയം പഠിക്കാന്‍ യുകെയില്‍ വിസക്ക് പുറമെ എമിറേറ്റ്സ് ഐഡി, […]

  • 1
  • 2