അഹമ്മദാബാദ് വിമാനാപകടം; അവശിഷ്ടങ്ങളില്‍ നിന്ന് വിമാനത്തിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി
അഹമ്മദാബാദ്: എയര്‍ ഇന്ത്യ വിമാനം അപകടത്തില്‍പ്പെട്ട സ്ഥലത്തെ അവശിഷ്ടങ്ങളില്‍ നിന്ന് വിമാനത്തിന്റെ ഡിജിറ്റല്‍ വീഡിയോ റെക്കോര്‍ഡര്‍ കണ്ടെത്തി. സ്ഥലത്ത് നടത്തിയ പരിശോധനയില്‍ ഗുജറാത്ത് എടിഎസാണ് ഡിവിആര്‍ കണ്ടെത്തിയത്. ഇത് ഒരു ഡിവിആറാണ്, ഞങ്ങള്‍ അവശിഷ്ടങ്ങളില്‍ നിന്ന് ഇത് കണ്ടെടുത്തു. എഫ്എസ്എല്‍ ടീം ഉടന്‍ ഇവിടെയെത്തും എന്ന് ഒരു ഉദ്യോഗസ്ഥന്‍ മാധ്യമങ്ങളോട് വ്യക്തമാക്കി. അപകടം സംഭവിച്ചത് എങ്ങനെയെന്ന് കണ്ടെത്താന്‍ നടക്കുന്ന അന്വേഷണത്തില്‍ ഡിവിആറിലെ വിവരങ്ങള്‍ നിര്‍ണ്ണായകമാകുമെന്നാണ് റിപ്പോര്‍ട്ട്. Also Read; മുണ്ടക്കൈ-ചൂരല്‍മല ഉരുള്‍പൊട്ടല്‍ ദുരന്തം: കേന്ദ്രസര്‍ക്കാരിനെതിരെ അതിരൂക്ഷ വിമര്‍ശനവുമായി ഹൈക്കോടതി […]





Malayalam 













































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































































